പാര്‍ക്കറില്‍ തിളങ്ങി പ്രണവ്.. ആദിയിലെ ആക്ഷന്‍ സീനുകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്..കാണൂ!

By Nimisha

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രമാണ് ആദി. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായെത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാകുന്നത്.

ആദി ചിത്രീകരണത്തിനിടയിലെ പാര്‍ക്കര്‍ ഫൈറ്റ് സീനുകള്‍ക്കിടയിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടിയാണ് താരപുത്രന്‍ പാര്‍ക്കര്‍ പരിശീലിച്ചത്.

പാര്‍ക്കര്‍ ഫൈറ്റ് സീന്‍ ചിത്രങ്ങള്‍

പാര്‍ക്കര്‍ ഫൈറ്റ് സീന്‍ ചിത്രങ്ങള്‍

കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ അനായാസേന സഞ്ചരിക്കുന്ന തരത്തിലുള്ള ഫൈറ്റ് സീനുകളാണ് ആദിയില്‍ ഉപയോഗിക്കുന്നത്. ഇതിന് വേണ്ടിയാണ് പ്രണവ് മോഹന്‍ലാല്‍ പാര്‍ക്കര്‍ പരിശീലിച്ചത്.

ചിത്രീകരണം തുടരുന്നു

ചിത്രീകരണം തുടരുന്നു

പ്രണവിന്റെ പാര്‍ക്കര്‍ ഫൈറ്റ് സീനുകളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംഗീതം മാത്രമല്ല

സംഗീതം മാത്രമല്ല

ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സംഗീതഞ്ജനായ ആദി പാര്‍ക്കര്‍ അഭ്യാസി കൂടിയാണ്. ആദിയിലെ പ്രധാന സവിശേഷതകളിലൊന്നാണ് പാര്‍ക്കര്‍ ഫൈറ്റ് സീന്‍.

ആക്ഷനും സംഗീതവും

ആക്ഷനും സംഗീതവും

സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. സംഗീത്ഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്.

അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങള്‍

അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങള്‍

ആദിയെന്ന സംഗീതഞ്ജനിലൂടെ തുടങ്ങുന്ന ചിത്രത്തില്‍ ഇടയ്ക്ക് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് വഴിത്തിരിവുണ്ടാകുന്നത്. നൃത്തത്തിലും സംഗീതത്തിലും അതീവ തല്‍പ്പരനാണ് ആദി. ആദിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.

പാര്‍ക്കര്‍ പരിശീലനം തുണയായി

പാര്‍ക്കര്‍ പരിശീലനം തുണയായി

വിദേശിയായ സ്റ്റണ്ട് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് ശരിക്കും പ്രയോജനമായെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദി ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X