»   » യുവരാജകുമാരന്റെ പടയോട്ടം ഇനി യൂറോപ്പിലും! ആദ്യദിവസം 300 ഷോകൾ, ആകാംക്ഷയിൽ ആരാധകർ

യുവരാജകുമാരന്റെ പടയോട്ടം ഇനി യൂറോപ്പിലും! ആദ്യദിവസം 300 ഷോകൾ, ആകാംക്ഷയിൽ ആരാധകർ

Posted By:
Subscribe to Filmibeat Malayalam

പ്രണവ് മോഹൻ ലാൽ ചിത്രമായ ആദി ബ്രിട്ടണിലും യുറോപ്യൻ രാജ്യങ്ങളിലും പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 16 നാണ്  തിയേറ്ററുകളിലെത്തുന്നത്. ബ്രിട്ടണിലും യുറേപ്യൻ രാജ്യങ്ങളിലും ഒരേ സമയമായിരിക്കും ചിത്രം പ്രദർശിപ്പിക്കുക.

അനുഷ്കയ്ക്ക് പകരം ആദ്യം പരിഗണിച്ചത് മംമ്തയെ, ചിത്രം ഉപേക്ഷിച്ചു! വെളിപ്പെടുത്തലുമായി നടി


യുറോപ്പിലെ 13 രാജ്യങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുക. വിവിധ രാജ്യങ്ങളിലായി ചിത്രത്തിന്റെ 300 ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം യുറോപ്പിൽ പ്രദർശനത്തിനെത്തിക്കുന്നത് ആർഎഫ്ടി ഫിലിംസാണ്.


ആരാധകർ കാത്തിരുന്ന ആ ദിനം വന്നെത്തി!പൃഥ്വിരാജ് - പാര്‍വ്വതി ചിത്രം തീയേറ്ററുകളിലേക്ക്


ജീത്തു ജോസഫിൻരെ മാജിക്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒമ്പതാമത്തെ ചിത്രമാണ് ആദി. മുൻപ് സംവിധാനം ചെയ്ത 8 ചിത്രങ്ങളും സൂപ്പ‍ർ ഹിറ്റായിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സംവിധായകനാണ് ഇദ്ദേഹം.


പതിനൊന്ന് ദിവസത്തെ കളക്ഷൻ

ജനുവരി 26 ന് പ്രദർശനത്തിനെത്തിയ ആദി കോടികളാണ് വാരിക്കൂട്ടുന്നത്. ചിത്രം പുറത്തിറങ്ങി 11 ദിവസം പിന്നിടുമ്പോൾ കേരളത്തിൽ മാത്രം ആദി നേടിയത് 20 കോടി രൂപയാണ്. പ്രദർശനത്തിനെത്തിയ ആദ്യ ദിവസം തന്നെ ആദിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.


പുതിയ റെക്കോർഡ്

മലയാള സിനിമയിൽ പുതിയ റെക്കോഡിനു പ്രണവ് അർഹനാവുകയാണ്. ആദ്യമായാണ് ഒരു പുതുനമുഖ നടന്റെ ചിത്രത്തിന് ഇത്രയധികം കളക്ഷൻ ലഭിക്കുന്നത്. മലയാളത്തിൽ മറ്റു തരപുത്രന്മാരാക്കാർക്കും കന്നി സിനിമയിൽ ഉയർന്ന കളക്ഷൻ നേടാൻ കഴിഞ്ഞിട്ടില്ല. കൂടാതെ 9 ദിവസം കൊണ്ട് 5000 പ്രദർശനമാണ് ചിത്രം പൂർത്തിയാക്കിരിക്കുന്നത്.


സിനിമയ്ക്ക് മികച്ച തുടക്കം

പ്രണവിനു മാത്രമല്ല 2018 മികച്ചത്. പുതു വർഷത്തിൽ മികച്ച തുടക്കം കിട്ടുന്ന ചിത്രം കൂടിയാണ് ആദി. ആദി ആദ്യ ദിവസം തന്നെ നിർമ്മാതാവിന് നേടി കൊടുത്തത് ഒന്നരക്കോടിയോളം രൂപയാണെന്നൈണ് സ്ഥിരികരിക്കാത്ത കണക്ക്.
English summary
aadi release in 13 european countries

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam