»   » മാസ്റ്റര്‍പീസ് തരംഗത്തിനിടയില്‍ തളരാതെ ഷാജി പാപ്പനും പിള്ളേരും, മള്‍ട്ടിപ്ലക്സില്‍ താരമായി ആട് 2!

മാസ്റ്റര്‍പീസ് തരംഗത്തിനിടയില്‍ തളരാതെ ഷാജി പാപ്പനും പിള്ളേരും, മള്‍ട്ടിപ്ലക്സില്‍ താരമായി ആട് 2!

Posted By:
Subscribe to Filmibeat Malayalam

ക്രിസ്മസ് റിലീസുകളോടൊപ്പമാണ് ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളിലേക്ക് എത്തിയത്. ഡിസംബര്‍ 22നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഒന്നാം ഭാഗമായ ആട് ഒരു ഭീകരജീവിക്ക് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിറഞ്ഞ സദസ്സുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ നിര്‍മ്മിച്ചത് വിജയ് ബാബുവാണ്.

ആദി ട്രെയിലറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കിയത് എന്തിന്? വെറുതെയല്ല വ്യക്തമായ കാരണമുണ്ട്!

പൂര്‍ണ്ണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തു, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു!

ബോക്‌സോഫീസില്‍ മികച്ച ചലനമാണ് ആട് 2 സൃഷ്ടിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കുടുംബസമേതമെത്തുന്ന പ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കുന്നത്. മള്‍ട്ടിപ്ലക്‌സിലും സിംഗിള്‍ സ്‌ക്രീനിലും ചിത്രത്തിന് മികച്ച കലക്ഷനാണ് ലഭിച്ചത്. ആദ്യ ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും മോശമല്ലാത്ത തുകയാണ് ചിത്രം നേടിയത്.

മികച്ച പ്രതികരണവുമായി മുന്നേറുന്നു

ക്രിസ്മസ് റിലീസുകളില്‍ മികച്ച പ്രതികരണവുമായി ആട് 2 മുന്നേറുകയാണ്. സിംഗിള്‍ സ്‌ക്രീനില്‍ നിന്നും മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മോശമല്ലാതെ തന്നെ തുടങ്ങി

ക്രിസ്മസ് റിലീസുകളില്‍ മറ്റ് ചിത്രങ്ങള്‍ക്കൊപ്പം പോരാടാനാണ് ആട് 2 എത്തിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ മികച്ചൊരു തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 3.24 ലക്ഷത്തോളമാണ് മള്‍ട്ടിപ്ലക്‌സില്‍ നിന്നും ആദ്യ ദിനത്തില്‍ നേടിയത്.

11 ദിവസത്തിന് ശേഷം

ആട് 2 തിയേറ്ററുകളിലേക്കെത്തിയിട്ട് 11 ദിവസം പിന്നിട്ടപ്പോള്‍ കലക്ഷന്റെ കാര്യത്തിലും മുന്നിലാണ്. 70.39 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

1 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷ

ഉടന്‍ തന്നെ ചിത്രം ആട് 2 ഒരു കോടി ക്ലബിലിടം നേടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരും അണിയറപ്രവര്‍ത്തകരും. വാരാന്ത്യത്തിനുള്ളില്‍ ചിത്രം രണ്ട് കോടി ക്ലബിലെത്തുമെന്ന പ്രത്യാശയും ഇവര്‍ പങ്കുവെക്കുന്നു.

ഇതുവരെ നേടിയത്

ഡിസംബര്‍ 22 ന് തിയേറ്ററുകളിലേക്കെത്തിയ ആട് 2 ന്റെ ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 15ാം ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ കലക്ഷന്‍ വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

രണ്ടാം ഭാഗവുമായി എത്തിയപ്പോള്‍

ആട് ഒരു ഭീകരജീവിക്ക് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തി തന്നെയാണ് സംവിധായകന്‍ മുന്നേറിയത്.

English summary
Aadu 2 Box Office: The Jayasurya Starrer Is Cruising Ahead At The Kochi Multiplexes!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X