കലക്ഷനിൽ കുതിച്ച് ആട് 3; 20 കോടി ബഡ്ജറ്റിൽ വന്ന ഷാജി പാപ്പൻ ദിവസങ്ങൾക്കുള്ളിൽ നേടിയത്
ബോക്സ് ഓഫീസിൽ മുന്നേറി ആട് 3. ശനിയാഴ്ച 7.20 കോടി രൂപയാണ് ആട് 3 നേടിയത്. വെള്ളിയാഴ്ചത്തേക്കാൾ 14.3ശതമാനം വർധനവാണ് ആട് 3യുടെ കലക്ഷനിൽ ഉണ്ടായിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളിൽ 22.50 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള തലത്തിലെ കലക്ഷനുൾപ്പെടെ ആകെ 48.70 കോടി രൂപ കലക്ഷൻ. ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3 പശ്ചിമേഷ്യൻ യുദ്ധത്തിനിടെയാണ് റിലീസ് ചെയ്തത്. ടോക്സിക് ഉൾപ്പെടെയുള്ള സിനിമകളുടെ റിലീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചിരുന്നു.
എന്നാൽ ആട് 3 നേരത്തെ നിശ്ചയിച്ച മാർച്ച് 19 എന്ന ഡേറ്റിൽ തന്നെ റിലീസ് ചെയ്തു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ബഡ്ജറ്റിന്റെ 61.25 ശതമാനം ആട് 3 തിരിച്ച് പിടിച്ചു. 20 കോടിയാണ് ആട് 3 യുടെ ബഡ്ജറ്റ്. 2026 ൽ ഇതുവരെ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ആദ്യ സിനിമയാണ് ആട് 3. ചത്ത പച്ചയാണ് രണ്ടാം സ്ഥാനത്ത് (33.47 കോടി). പ്രകമ്പനം (20.86 കോടി) ആണ് മൂന്നാം സ്ഥാനത്ത്. ആശകൾ ആയിരം, വലത് വശത്തെ കള്ളൻ എന്നീ സിനിമകളും 2026 ലാണ് റിലീസ് ചെയ്തത്. എന്നാൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 6. 85 കോടി രൂപ മാത്രമാണ് വലത് വശത്തെ കള്ളന് ലഭിച്ച കലക്ഷൻ.

2017 ലാണ് ആട് ഫ്രാഞ്ചെെസിലെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. ആഗോള തലത്തിൽ 35.5 കോടിയോളമാണ് ആട് 2 നേടിയ കലക്ഷൻ. 2015 ലാണ് ഒന്നാം ഭാഗം റിലീസ് ചെയ്യുന്നത്. വലിയ പരാജയമായിരുന്നു ആട് ഒന്നാം ഭാഗം. പിന്നീട് ഡിവിഡിയിറങ്ങിയതോടെയാണ് ആട് ജനപ്രീതി നേടിയത്.


Click it and Unblock the Notifications















