സുധി കോപ്പ എന്നല്ല ശരിയായ പേര് ആരൊക്കയോ ചേർന്ന് ഇങ്ങനെയാക്കി, പേര് വെളിപ്പെടുത്തി താരം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുധി കോപ്പ. ചെറിയ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. ഇതിനിടയിൽ മികച്ച കഥാപാത്രങ്ങളും താരത്തെ തേടി എത്തുകയായിരുന്നു. കോമഡിയും സീരിയസ് കഥാപാത്രങ്ങളും സുധിയുടെ കൈകളിൽ ഭഭ്രമാണ്. സുധി കോപ്പ എന്ന പേര് കൊണ്ടാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിത ആ പേര് ലഭിച്ചതിനെ കുറിച്ച വെളിപ്പെടുത്തുകയാണ് താരം. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വന്തം നാടായ പള്ളുരുത്തിയുടെ പ യും കൊച്ചിയുടെ കൊ യും ചേർത്താണ് പേരിനോടൊപ്പം സുധി കൊപ്പ എന്ന പേരിട്ടത്. വെള്ളിത്തിരയിൽ സുധി കൊപ്പയായി നിറഞ്ഞ് നിൽക്കവെയാണ് ആരൊക്കെയോ ചേർന്ന് കോപ്പയാക്കി . അപ്പോൾ നാട്ടുകാർ കോപ്പ എന്ന് വിളിച്ചു. സിനിമയല്ലാതെ മറ്റൊരു സ്വപ്നവും താൻ ഇതിവരെ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. സുധി കോപ്പ തന്റെ ഭിനയ ജീവിത്തെ കുറിച്ച് ഇങ്ങനെയാണ് അഭിമുഖത്തിൽ പറഞ്ഞ് തുടങ്ങിയത്. പള്ളിരുത്തിയിലും പരിസരത്തും സിനിമാ ചിത്രീകരണം വല്ലതുമുണ്ടെങ്കിൽ സ്കൂളിൽ പോകില്ല. വീട്ടിൽ പോലും പോകാതെ നിന്ന് സിനിമ കാണുമായിരുന്നു.
Recommended Video
ഇനിയും കഥ തുടരും എന്ന സിനിമയുടെ ചിത്രീകരണമാണ് ആദ്യമായി നേരിൽ കണ്ടത്. . മമ്മൂക്കയേയും ജയപ്രദയേയും ആദ്യമായി നേരി്ൽ കണ്ടു. ആ മൂന്ന് ദിവസം സ്കൂളിൽ പോയിരുന്നില്ല- സുധി അഭിമുഖത്തിൽ പറയുന്നു. സംവിധാനം തന്നെ ഇന്ന് അത്ഭുതപ്പെടുത്തി. പിന്നീട് പള്ളുരുത്തിയിൽ ചിത്രീകരിച്ച് എല്ലാ സിനിമയുടേയും ചിത്രീകരണം താൻ നേരിൽ കണ്ടു. ജോഷി സാറായിരുന്നു ഇനിയും കഥ തുടരുന്നു എന്ന ചിത്രം സംവിധാനം ചെയ്തത്.. പിന്നീട് അദ്ദേഹത്തിന്റ ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ ബാബു എന്ന ശ്രദ്ധേയമായ കഥാപാത്രം ചെയ്യാനും കഴിഞ്ഞു. അതുപൊലെ തന്നെ മമ്മൂക്കയ്ക്കൊപ്പം മംഗ്ലീഷ് എന്ന ഛിത്രത്തിലും അഭിനയിക്കാൻ സാധിച്ചു.ഇതൊക്കെ എങ്ങനെ സാധിച്ചുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല അത്ഭുതം തോന്നുന്നു എന്നാണ് സുധി പറയുന്നത്.
തനിക്ക് ആദ്യമായി ലഭിച്ച ഡയോഗിനെ കുറിച്ചും സുധി പറയുന്നു. മോഹൻലാൽ ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡഡിലാണ് ആദ്യഡയലോഗ് കിട്ടിയത്. ഓഡിഷന് പോയി ലഭിച്ച ചിത്രമായിരുന്നു ഇത്. മിസ് ആരാതി മേനോൻ എന്നാണ് ആദ്യ ഡയലോഗ്. ലാലേട്ടന്റെ ചിത്രത്തിലൂടെ സ്വപ്ന ലോകത്ത് എത്തി. പിന്നീട് സച്ചിയേട്ടൻ അദ്ദേഹത്തിന്റെചിത്രമായ റോബിൻഹിഡിൽ ഒരു വേഷം തന്നു. . പിന്നീട് അമേൻ, സപ്തമശ്രീ തസ്കര,ആട് ഒരു ഭീകര ജീവിയാണ് എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമാവുകായിരുന്നു- സുധി കോപ്പ പറഞ്ഞു.


Click it and Unblock the Notifications