»   » തിരക്കഥ പൂര്‍ത്തിയായി.. ലൊക്കേഷനും തീരുമാനിച്ചു. ഗംഭീര തയ്യാറെടുപ്പുകളോടെ ആടുജീവിതം തുടങ്ങുന്നു!

തിരക്കഥ പൂര്‍ത്തിയായി.. ലൊക്കേഷനും തീരുമാനിച്ചു. ഗംഭീര തയ്യാറെടുപ്പുകളോടെ ആടുജീവിതം തുടങ്ങുന്നു!

Posted By:
Subscribe to Filmibeat Malayalam

ബന്യാമിന്‍ രചിച്ച നോവലായ ആടുജീവിതം സിനിമയാക്കുന്നുവെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ച് നാളുകളേറെയായെങ്കിലും എന്തുകൊണ്ടാണ് ചിത്രം തുടങ്ങാത്തതെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.

മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ തുടക്കം കുറിക്കുന്നു.. ആരാണ്? ഏതാ സിനിമ?

മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

'ചാലക്കുടിക്കാരന്‍ ചങ്ങാതി' ക്ക് തടസ്സവുമായി പ്രമുഖ സംവിധായകന്‍! വെളിപ്പെടുത്തലുമായി വിനയന്‍!

ഇടയ്ക്ക് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കി ബ്ലസിയും പൃഥ്വിരാജും രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. ഗംഭീര തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ചിത്രം തുടങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഗംഭീര തയ്യാറെടുപ്പുകളുമായി തുടക്കം

ആടുജീവിതത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ലൊക്കേഷനെക്കുറിച്ചും തീരുമാനമായി. ചിത്രം ജനുവരിയോടെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നും രചയിതാവായ ബന്യാമിന്‍ പറയുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സംഭവത്തിനാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.

വേണ്ടത്ര തയ്യാറെടുപ്പുകളോടെ തുടക്കം

നല്ല രീതിയില്‍ വായിക്കപ്പെട്ടിട്ടുള്ള പല കൃതികളും സിനിമയായി വരുമ്പോള്‍ ദയനീയമായി പരാജയപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആടുജീവിതത്തിന്‍രെ കാര്യത്തില്‍ അതു സംഭവിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുത്തതിന് ശേഷം ചിത്രം തുടങ്ങുന്നത്.

ഉപേക്ഷിച്ചുവെന്ന് അഭ്യൂഹം

ആടുജീവിതം ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പൃഥ്വിരാജിന് ഡേറ്റില്ലാത്തതിനാല്‍ താരം ഈ ചിത്രത്തില്‍ പിന്‍വാങ്ങിയന്നെും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിശദീകരണവുമായി താരം രംഗത്തെത്തുകയായിരുന്നു.

നായകനായി പരിഗണിച്ചിരുന്നത്

തുടക്കത്തില്‍ നായകനായ നജീബായി വിക്രമിനെ ആയിരുന്നു പരിഗണിച്ചത്. എന്നാല്‍ പിന്നീട് നായകനായി പൃഥ്വിരാജിനെ തീരുമാനിക്കുകയായിരുന്നു. കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നജീബിനൊപ്പം കഴിയുന്നത്

പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി യഥാര്‍ത്ഥ നജീബിനൊപ്പം കഴിയുന്ന കാര്യം പരിഗണനയിലുണ്ടെന്ന പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

English summary
Aadujeevitham will start shoot on January.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X