'ഒരു നിമിഷം ഹണി റോസാണെന്ന് തോന്നിപ്പോയി... ഇത് ശരിക്കും ഞെട്ടിച്ചു'; ശീലു എബ്രഹാമിന്റെ വെറൈറ്റി ഫോട്ടോഷൂട്ട്!

ചെറുതും വലുതുമായ നിരവധി കഥപാത്രങ്ങൾ ചെയ്ത് മലയാളികൾക്ക് സുപരിചിതയാണ് നടി ശീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും സജീവയാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി ഒരു യുട്യൂബ് ചാനലും ശീലു ആരംഭിച്ചിരുന്നു. നഴ്‌സായിരുന്നു ശീലു. നഴ്സിങ് ജോലി വിട്ടിട്ട് ഇപ്പോൾ വർഷങ്ങളായി.

പഠനത്തിന് ശേഷം ശീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി താരം വിട്ടത്. വ്യവസായിയും നിർമാതാവുമായ അബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭർത്താവ്. അഭിനയത്തിന് പുറമെ നിർമാണത്തിലും ഭർത്താവിനെ ശീലു സഹായിക്കാറുണ്ട്. സിനിമയിലും ജീവിതത്തിലുമെല്ലാം ശീലുലിനെ ആരാധകർ നാടൻ വേഷങ്ങളിലാണ് കാണാറുള്ളത്.

Sheelu Abraham

ചുരിദാറും സെറ്റും മുണ്ടും സാരിയുമെല്ലാമാണ് താരം പ്രധാനമായി ഉപയോ​ഗിക്കാറുള്ളത്. സന്തൂർ മമ്മിയെന്നും ശീലുവിനെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്. രണ്ട് മുതിർന്നകളുടെ കുട്ടികളുടെ അമ്മയാണെങ്കിലും ശീലുവിന്റെ സൗന്ദര്യത്തിനും ചെറുപ്പത്തിനും ഒരു മാറ്റവും വന്നിട്ടില്ല.

സോഷ്യൽമീഡിയയിലും വളരെ ആക്ടീവായ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വമ്പൻ മേക്കോവർ‌ നടത്തി ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ശീലു സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്. മോഡണ്‍ വസ്ത്രത്തിൽ അടിമുടി മാറിയാണ് ശീലു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

എനിക്ക് പുതിയ എന്തെങ്കിലും പരീക്ഷിക്കണമെന്ന് തോന്നുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരാളെ ആവശ്യമായി വരും... സംവിധായകൻ എബ്രിഡ് ഷൈനിന് നന്ദി.... എന്നാണ് പുത്തൻ മോക്കോവറലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ശീലു എബ്രഹാം കുറിച്ചത്.

താരസുന്ദരിമാരെ വെല്ലുന്ന തരത്തിലുള്ള ശീലുവിന്റെ പുത്തൻ ഫോട്ടോഷൂട്ട് പകർത്തിയത് സംവിധായകൻ എബ്രിഡ് ഷൈനായിരുന്നു. മിനി സോന്ധിയാണ് ഷീലുവിന്‍റെ ഈ ഫോട്ടോഷൂട്ട് ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. ആൽപി ബോയിലയാണ് സ്റ്റെലിസ്റ്റ്. രതന്തി പ്രമാണിക് ആണ് ഹെയറിസ്റ്റ്. സലിം സയിദ്ദ് ആണ് മേയ്ക്കപ്പ് ചെയ്തത്.

sheelu abraham

ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായപ്പോൾ താരങ്ങൾ അടക്കം നിരവധി പേർ കമന്റുമായി എത്തി. നടി മാധവിയെ പോലുണ്ട് എന്നാണ് ഈ പോസ്റ്റിന് അന്‍സിബ കമന്റ് ചെയ്തിരിക്കുന്നത്. രചന നാരായണന്‍കുട്ടി, സോന നായർ അടക്കമുള്ള താരങ്ങളും ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്.

മാഡത്തെ കണ്ടപ്പോൾ‌ ഒരു നിമിഷം പെട്ടന്ന് ഹണി റോസ് ആണെന്ന് കരുതി.. നന്നായിട്ടുണ്ട് സൂപ്പർ, ഇതുപോലെ വല്ലപ്പോഴും മാധുരി ദീക്ഷിത്തിനെ പോലെ ഒക്കെ ഒരു മേക്ക് ഓവർ നടത്തൂ ഇണങ്ങും, വെറൈറ്റി സ്റ്റൈൽ എന്നൊക്കെയായിരുന്നു മറ്റുള്ള കമന്റുകൾ. തിയേറ്റർ മുതൽ ജിം വരെയുള്ള ആഢംബര സൗകര്യങ്ങളാൽ നിറഞ്ഞ ശീലുവിന്റെ വീടിന്റെ ഹോം ടൂർ വീ‍ഡിയോ സോഷ്യൽമീഡിയയിൽ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

'സാരികളാണ് ഞാൻ കൂടുതൽ ഉപയോഗിക്കുന്നത്. ഒസിഡിയുള്ളയാളാണ് ഞാൻ. സാധനങ്ങൾ കറക്ടായി വെക്കണം. അല്ലെങ്കിൽ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാൻ അധികം തുണികൾ വാങ്ങാൻ പോകാറില്ല. അതെന്തുകൊണ്ടാണെന്ന് പറയുമ്പോൾ ആൾക്കാർ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. കടയിൽ പോയി റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങുമ്പോൾ അത് നമ്മൾ ഇട്ടുനോക്കണം. അത് ഒരുപാട് പേർ ഇട്ടുനോക്കിയിട്ട് വെച്ചതായിരിക്കും.'

'അപ്പോൾ എന്റെ മനസിലത് ഇങ്ങനെ വരും. അപ്പോൾ എനിക്ക് കഴുത്തിലൊക്കെ ചൊറിയാൻ തുടങ്ങും. എന്റെ മൈൻഡിലെ പ്രശ്നമാണത്. അതുകൊണ്ട് ഡ്രസ് എടുക്കാൻ പോകുകയാണെങ്കിൽ പ്രിപെയ്ഡായിരിക്കും. വന്നയുടൻ കുളിക്കും. വാങ്ങിയ വസ്ത്രങ്ങളും കഴുകും. അല്ലെങ്കിൽ ഡ്രൈ ക്ലീനിങിന് കൊടുക്കും', എന്നാണ് തന്റെ ജീവിത രീതിയെ കുറിച്ച് വിശദീകരിച്ച് ശീലു മുമ്പൊരിക്കൽ പറഞ്ഞത്.

More from Filmibeat

Read more about: sheelu abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X