പലപ്പോഴും സെറ്റിലിരുന്ന് കരഞ്ഞിട്ടുണ്ട്! പറ്റിക്കപ്പെട്ടതിനെ കുറിച്ച് കുടുംബവിളക്കിലെ വേദിക
ആകാശ ഗംഗ 2 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. ചുടല യക്ഷിയായിട്ടായിരുന്നു ശരണ്യ പ്രേക്ഷകരുടെ മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സാധരണ സിനിമയിൽ കണ്ടു വരുന്ന യക്ഷികളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ശരണ്യയുടെ ആകാശഗംഗയിലെ ഗെറ്റപ്പ്. മുഖം പോലും കാണിക്കാത്ത വികൃതമായ രൂപമായിരുന്നു ചിത്രത്തി അവതരിപ്പിച്ചത്. ഏറെ സന്തോഷത്തോടെയായിരുന്നുനടി ഈ കഥാപാത്രം ചെയ്തത്.
സിനിമയോടുളള അടക്കാനാവാത്ത ആഗ്രഹമാണ് ശരണ്യയെ ഈ ചിത്രത്തിലേയ്ക്ക് നയിച്ചത്. പത്തനംതിട്ടയിലെ അടൂരാണ് സ്വദേശമെങ്കിലും ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലെ സൂറത്തിലാണ്. നൃത്തം ചെറുപ്പം മുതലെ കൂടെയുണ്ടായിരുന്നു. പ്ലസ് ടൂകാലത്താണ് സിനിമ മോഹം മൊട്ടിട്ടത്. പഠനത്തിന് ശേഷം സൂറത്തിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കുകയായിരുന്നു. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും ശരണ്യ ചുവട് ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത സിനിമയിൽ പറ്റിക്കപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശരണ്യ ആനന്ദ്. മാത്യഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സിനിമയിൽ എത്തിയത് സമയത്ത് തനിക്ക് അധികം സിനിമാക്കാരുമായി പരിചയമൊന്നുമില്ലായിരുന്നു, അതിനാൽ തന്നെ നല്ല സിനിമകളിലെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ആകാശഗംഗയിലേയ്ക്ക് വിളി വന്നത് വളരെ ആകസ്മികമായിട്ടായിരുന്നു. വിനയൻ സാറിനെ ചെന്നു കണ്ടപ്പോൾ തന്നെ കഥാപാത്രത്തിനെ കുറിച്ച് പറഞ്ഞിരുന്നു. ബോൾഡൻ കഥാപാത്രമാണെന്നും എന്തും ചെയ്യാ ധൈര്യമുള്ള ഒരാൾക്ക് പറ്റിയ കഥാപാത്രമാണെന്നു അദ്ദേഹം പറഞ്ഞു. മറ്റേത് നടിമാരാണെങ്കിലും ഉറപ്പായും പിൻമാറുന്ന ഒരു കഥാപാത്രമായിരുന്നു. പക്ഷെ ആ കഥാപാത്രം എനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ കൊണ്ടുത്തന്നു.

വളരെ റിസ്ക്ക് എടുത്താണ് ആകാശഗംഗ 2 അഭിനയിച്ചത്. ഭക്ഷണ കഴിക്കാനോ ബാത്ത് റൂമിൽ പോകാനോ ഒന്നും പറ്റില്ല. ചിത്രീകരണത്തിന്റെ അവസാനനാളുകളിൽ എനിക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. പക്ഷെ എന്റെ മനക്കരുത്താണ് അതിനെയെല്ലാം മറികടക്കാനുപകരിച്ചതെന്നും ശരണ്യ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ സിനിമയിൽ നിന്ന് ഒരുപാട് മോശാനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു ശരണ്യ പറയുന്നു. വീട്ടിൽ വന്ന് കഥ പറയുമ്പോഴുള്ള കഥാപാത്രമായിരുന്നില്ല പലപ്പോഴും സെറ്റിൽ പോകുമ്പോൾ ലഭിക്കുന്നത്. ചില സെറ്റിൽ ഒറ്റ സീനിൽ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്ത് നിർത്തിയിട്ടുണ്ട്. പലപ്പാഴും സങ്കടം വന്ന് കരഞ്ഞിട്ടുമുണ്ട്. കാരണം പലരും നുണ പറഞ്ഞ് ചതിക്കുകയായുരുന്നു. അപ്പോഴും സിനിമയോടുള്ള ആത്മാർഥത കൊണ്ട് ഒന്നും മിണ്ടാതെ അതെല്ലാം പൂർത്തിയാക്കി കൊടുത്തു.

എല്ലാവരും സിനിമയിലേയ്ക്ക് ചെല്ലുന്നത് നല്ലൊരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹത്തോടെയാണ്. എന്നാൽ സെറ്റിൽ ചെല്ലുമ്പോൾ ഒരു പൊളളയായ കഥാപാത്രമാണ് നമ്മൾ ചെയ്യേണ്ടതെന്ന് അറിഞ്ഞപ്പോൾ വല്ലാതെ നിരാശ തോന്നും. അത് സിനിമയിൽ വരുന്ന ഒരുപാടാൾക്കാരെ നിരാശയാക്കും ആരേയു വിളിച്ച് വരുത്തി അങ്ങനെ അപമാനിക്കരുത്. തനിക്ക് ഇത്തരത്തിലുള്ള നിരവധി അപമാനങ്ങൾ നേരിടേണ്ടി വന്നിരുന്നു. തിയേറ്ററുകളിൽ പോയിരുന്ന് അത് കാണുമ്പോൾ വേദനിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ ആരു വിളിച്ചാലും നോ പറയേണ്ടിടത്ത് നോ തന്നെ പറയുമെന്നും ശരണ്യ പറയുന്നു.


Click it and Unblock the Notifications











