അധികം താമസിയാതെ 'ആമി'യെത്തും.. മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ തകര്‍ക്കുമോ?

By Nimisha

മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള അഭിനേത്രിയാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷിപ്പിക്കുന്ന താരം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വില്ലന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍, ഇന്ദ്രജിത്ത് ചിത്രമായ മോഹന്‍ലാല്‍, മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.

കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയായാണ് താരം വേഷമിടുന്നത്. വിദ്യാ ബാലനായിരുന്നു ആമിയുടെ വേഷം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് മഞ്ജു വാര്യര്‍ ചിത്രത്തിലേക്ക് എത്തിയത്.

ആമിയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു

ആമിയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. നവംബര്‍ ആറിന് അവസാന ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രിയ അഭിനേത്രിയും പ്രിയപ്പെട്ട എഴുത്തുകാരിയും

പ്രിയ അഭിനേത്രിയും പ്രിയപ്പെട്ട എഴുത്തുകാരിയും

മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള അഭിനേത്രി തന്നെയാണ് മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ അനുയോജ്യയെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. ആമിയായി ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു ഈ വാദം.

സ്വപ്‌നതുല്യമായ കഥാപാത്രം

സ്വപ്‌നതുല്യമായ കഥാപാത്രം

അഭിനേത്രിയെന്ന നിലയില്‍ ഏതൊരു താരവും ആഗ്രഹിക്കുന്ന കഥാപാത്രമാണ് ആമിയിലെ വേഷം. എഴുത്തുകാരി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും താന്‍ ഏറെ ബഹുമാനിക്കുന്ന മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നേരത്തെ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

തനിക്ക് ലഭിക്കുമെന്ന് അറിഞ്ഞിരുന്നില്ല

തനിക്ക് ലഭിക്കുമെന്ന് അറിഞ്ഞിരുന്നില്ല

വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷം ആ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും അത് തന്നിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കമലിനൊപ്പം

നീണ്ട ഇടവേളയ്ക്ക് ശേഷം കമലിനൊപ്പം

20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായാണ് വിലയിരുത്തുന്നത്.

ആമിയെ കാണാന്‍ ആകാംക്ഷയോടെ

ആമിയെ കാണാന്‍ ആകാംക്ഷയോടെ

ആമിയായി മഞ്ജു എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ചിത്രത്തിലെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമിയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X