എന്റെ സ്വഭാവത്തിലും റെഡ് ഫ്ലാഗുകൾ, കിരൺ ഒരുപാട് വേദനിച്ചു: ആമിർ ഖാന്റെ വാക്കുകൾ വൈറൽ 

By Desk

ആമിർ ഖാൻ തന്റെ അടുത്ത റിലീസായ സിതാരെ സമീൻ പർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ്. സ്പാനിഷ് ചിത്രമായ 'കാംപിയോൺസി'ന്റെ റീമേക്കാണ് ആർ.എസ്.പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രം. ലാൽ സിംഗ് ഛദ്ദയ്ക്ക് ശേഷം ബോളിവുഡ് സൂപ്പർസ്റ്റാർ മറ്റൊരു റീമേക്കുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ പ്രോജെക്ടിനുണ്ട്. അടുത്തിടെ, ചിത്രത്തിന്റെ പ്രൊമോഷൻ ഇന്റർവ്യൂവിൽ ആമിർ ഖാൻ തന്നിലും റെഡ് ഫ്ലാഗുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. താൻ കാരണം മുൻ ഭാര്യ കിരൺ റാവു വളരെ വിഷമിച്ചെന്നും ആമിർ തുറന്നു പറഞ്ഞു.

എനിക്കും റെഡ് ഫ്ലാഗുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു: ആമിർ

സിതാര സമീൻ പർ എന്ന ചിത്രത്തിന്റെ പ്രൊമോഷണൽ അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറൽ ആവുകയാണ്. "ഞാൻ വളരെ സ്നേഹമുള്ള ആളാണ്. പക്ഷേ, എന്നിട്ടും എനിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു. അതിലൊന്ന്, ഞാൻ വേദനയോ കോപമോ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതായിരുന്നു. ഞാൻ വൈകാരികമായി സ്വയം ഉൾവലിയുമായിരുന്നു, അടച്ചുപൂട്ടുമായിരുന്നു," മിസ്റ്റർ പെർഫെക്ഷനിസ്റ്റ് വെളിപ്പെടുത്തി.

Aamir Khan and Kiran Rao
Photo Credit: Filmibeat / Kiran Rao, Instagram

"റീന ആയാലും കിരണായാലും (മുൻ ഭാര്യമാർ) എനിക്ക് വല്ലാത്ത വിഷമം തോന്നിയാൽ, അവരോടുള്ള ആശയവിനിമയം ഞാൻ പൂർണ്ണമായും നിർത്തും. അവർ എന്നോട് സംസാരിക്കാനും, ക്ഷമ ചോദിക്കാനും, കാര്യങ്ങൾ സംസാരിച്ചു നേരെയാക്കാനും ഒക്കെ ശ്രമിക്കും. പക്ഷേ ഞാൻ അവരെ പൂർണ്ണമായും അകറ്റി നിർത്തും. അത് ഒരു മതിലിൽ ഇടിക്കുന്നത് പോലെയായിരുന്നു. താഴത്തേക്ക് വരാൻ തയ്യാറാകാത്ത രീതിയിൽ മറ്റുള്ളവരെക്കാൾ മുകളിലാണ് നമ്മൾ എന്ന തോന്നലുണ്ടായാൽ ആ അഹങ്കാരം അപകടമാണ്," ആമിർ ഖാൻ വിശദീകരിച്ചു.

കിരൺ വളരെയധികം വിഷമിച്ചു, ആമിർ പറയുന്നു

തന്റെ പിടി വാശി മുൻ ഭാര്യയെ കിരൺ റാവുവിനെ വളരെയധികം തകർത്തു കളഞ്ഞതായും ആമിർ ഖാൻ വെളിപ്പെടുത്തി. "അവൾ ഒടുവിൽ തകർന്നുപോയി, എന്താണ് തെറ്റ് ചെയ്തതെന്ന് എന്നോട് ചോദിച്ചു. എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അവളെ പൂർണ്ണമായി ഒഴിവാക്കുന്നുവെന്ന് തോന്നിയതായി അവൾ പറഞ്ഞു. അവളെ ആശ്വസിപ്പിക്കാൻ, 'കുഴപ്പമില്ല' എന്നെങ്കിലും പറയണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. വാക്കുകൾ പുറത്തേക്ക് വന്നില്ല. അപ്പോഴാണ് ഞാൻ എത്രമാത്രം ക്ഷമയില്ലാത്ത ആളായി മാറിക്കഴിഞ്ഞു എന്ന എനിക്ക് മനസ്സിലായത്," കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് താരം പറഞ്ഞു.

Kiran Rao and Aamir Khan
Photo Credit: Filmibeat

തന്റെ നിശബ്ദത കിരണുമായുള്ള ദാമ്പത്യ ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും ആമിർ ഖാൻ വാചാലനായി. "ഞാൻ നിലവിളിക്കുകയായിരുന്നില്ല, പ്രതികരിക്കുകയായിരുന്നില്ല, ഞാൻ നിശബ്ദനായി. നിശബ്ദത നിലവിളിക്കുന്നതിനേക്കാൾ വളരെ വേദനാജനകമായിരിക്കും. നിങ്ങളുടെ പങ്കാളിക്ക് അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്," സിതാരേ സമീൻ പർ നായകൻ കൂട്ടിച്ചേർത്തു.

2002ൽ ലഗാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലാണ് ആമിർ ഖാൻ കിരൺ റാവുവിനെ പരിചയപ്പെടുന്നത്. ആ സമയത്ത്, തന്റെ ആദ്യ ഭാര്യ റീന ദത്തയുമായി വിവാഹമോചനത്തിന് ഒരുങ്ങുകയായിരുന്നു നടൻ. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി തീർന്നതോടെ, 2005ൽ ഇരുവരും വിവാഹിതരായി. പിന്നീട്, 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്, 2021ൽ ആമിറും കിരണും നിയപരമായി വേർപിരിഞ്ഞു. പക്ഷെ ഇന്നും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. ഇവർക്ക് ആസാദ് റാവു ഖാൻ എന്നൊരു മകൻ ഉണ്ട്.

More from Filmibeat

Read more about: aamir khan kiran rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X