റീനയും കിരണും ഇന്നും കുടുംബാംഗങ്ങൾ: മുൻ ഭാര്യമാരെ കുറിച്ച് ആമിർ ഖാൻ

By Desk

ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ സാധാരണയായി മാധ്യമങ്ങളിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചാണ് നിൽക്കാറുണ്ടായിരുന്നത്. തന്റെ സിനിമകൾ റിലീസ് ചെയ്യുന്ന സമയത്ത് പോലും ആമിർ അധികം പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ കുറച്ചു ദിവസങ്ങളായി സ്ഥിതി മറിച്ചാണ്. തന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെ പുതിയ കാമുകി ഗൗരിയെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയ ആമിർ, അടുത്തിടെ വാർത്തകളിൽ നിറയുകയാണ്.

തന്റെ മുൻ ഭാര്യമാരായ റീന ദത്തയും, കിരൺ റാവുവുമായി ആമിർ ഖാൻ ഇന്നും നിലനിർത്തി വരുന്ന സൗഹൃദമാണ് അടുത്തിടെയായി ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ആമിറിന്റെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങൾക്കും മുടങ്ങാതെ റീനയും കിരണും എത്താറുണ്ട്. ഇന്നും മുൻ ഭാര്യമാരുമായി സൗഹൃദത്തിലായിരിക്കുന്നതിന്റെ രഹസ്യം നടൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

റീനയും കിരണും ഇന്നും കുടുംബത്തിലെ അംഗങ്ങൾ

തന്റെ പുതിയ ചിത്രം സിതാരേ സമീൻ പർന്റെ പ്രമോഷൻ തിരക്കിലാണ് ഈയിടെയായി ആമിർ ഖാൻ. അടുത്തിടെ സൂം ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ, മുൻ ഭാര്യമാരായ റീന ദത്തയും കിരൺ റാവുവുമായി തനിക്കുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. തന്റെ ബന്ധങ്ങൾ തകർന്നുപോയ സമയങ്ങളിൽ, എല്ലാം നന്നായി പോവുകയാണെന്ന് നടിക്കാനോ, ഒരു സന്തുഷ്ട ജീവിതം നയിക്കുന്നതാണ് അഭിനയിക്കാനോ താൻ ഒരിക്കലും ശ്രമിക്കില്ലെന്നും ആമിർ പറഞ്ഞു.

Kiran  Reena  and Aamir Khan
Photo Credit: Filmibeat

"ഇന്ത്യയിൽ വിവാഹം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. നിങ്ങളുടെ വിവാഹം തകരുമ്പോഴും, നിങ്ങൾ ഡിവോഴ്‌സിലേക്ക് പോകുമ്പോഴും അതു ആളുകൾക്ക് അംഗീകരിക്കാൻ പറ്റാറില്ല. അതു ഞാൻ മനസ്സിലാക്കുന്നു, വിവാഹം ലഘുവായി കാണാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ആ കാര്യത്തിൽ സത്യസന്ധത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് എന്ന് ഞാൻ കരുതുന്നത്," ആമിർ ഖാൻ വിശദീകരിച്ചു.

"ഞാനും റീനയുമായുള്ള വിവാഹ ബന്ധമെടുത്താൽ, ഇനി ഞങ്ങൾ വിവാഹിതരായി തുടരാൻ കഴിയില്ല എന്ന അവസ്ഥ വന്നു. അതുപോലെ കിരണുമായും. ഇത് ഞങ്ങൾക്കു മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിനു കൂടി വലിയ നഷ്ടമാണ്. സന്തോഷത്തോടെയല്ല ഈ തീരുമാനമെടുത്തത്. ചില സാഹചര്യങ്ങൾ നമ്മളെ ഇതിലേക്കെത്തിച്ചു. എന്റെ ചിന്ത ഇതാണ്, ലോകത്തോട് ഞാൻ കള്ളം പറയണോ? കിരണും ഞാൻ വളരെ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് അഭിനയിക്കണോ? ജീവിതം മുഴുവൻ വിവാഹിതരായി തുടരണോ? അത് വെറും അഭിനയമാണ് പോവും," ആമിർ ഖാൻ കൂട്ടിച്ചേർത്തു.

Aamir Khan with Reena and Kiran
Photo Credit: Filmibeat

ആമിർ ഖാന്റെ കുടുംബം

പ്രശസ്ത നടൻ തന്റെ അയൽവാസിയായിരുന്ന റീന ദത്തയെ വിവാഹം ചെയ്തത് സിനിമയിലെത്തുന്നതിന് മുൻപാണ്. ആമിർ ഖാനും റീനയ്ക്കും രണ്ടു മക്കളാണ് - യുവ നടനായ ജൂനൈദ് ഖാനും, ഐറാ ഖാൻ ശിഖാരെയും. പിന്നീട് സംവിധായികയായ കിരൺ റാവുവിനെ 2005ലാണ് ആമിർ ഖാൻ വിവാഹം ചെയ്യുന്നത്. ഇരുവർക്കും ഒരു മകനുണ്ട് - ആസാദ് റാവു ഖാൻ. ഒരു കാലത്ത് ബോളിവുഡിലെ മാതൃക ദമ്പതികളായ അറിയപ്പെട്ടിരുന്ന ആമിറും കിരണും 2021ൽ നിയമപരമായി വേർപിരിഞ്ഞു. എന്നാൽ മകൻ ആസാദിനെ ഇരുവരും ഒരുമിച്ചാണ് വളർത്തുന്നത്.

ഈ വർഷം മാർച്ചിൽ തന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്കിടെ ആമിർ ഖാൻ തന്റെ പുതിയ പ്രണയിനിയായ ഗൗരി സ്പ്രാറ്റിനെ മുംബൈയിൽ വച്ച് മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. അതിനുശേഷം, നിരവധി പരിപാടികളിൽ ഗൗരിയോടൊപ്പം ആമിർ പങ്കെടുത്തിട്ടുണ്ട്. സ്റ്റൈലിസ്റ്റും ഫോട്ടോഗ്രാഫറുമായ ആമിറിന്റെ കാമുകിക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. ഇപ്പോൾ മുംബൈയിൽ ഒരു സലൂൺ നടത്തുകയാണ് ഗൗരി.

More from Filmibeat

Read more about: aamir khan kiran rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X