twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മാട്രിമോണിയിൽ കണ്ടു ഇൻസ്റ്റ​ഗ്രാമിലൂടെ പ്രണയിച്ചു, വിനീതേട്ടൻ-ദിവ്യ ചേച്ചി ജോഡി ഇഷ്ടമാണ്'; വിശാഖിന്റെ പ്രണയം!

    |

    നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആനന്ദം. വിനീത് ശ്രീനിവാസനാണ് ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നത്. ഗണേശ് രാജിന്റെ തന്നെയാണ് തിരക്കഥ.

    വിശാഖ് നായർ, അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി, റോഷൻ മാത്യു, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    2016 ഒക്ടോബർ 21നാണ് ആനന്ദം പ്രദർശനത്തിനെത്തിയത്. അന്ന് പുതുമുഖങ്ങളായി അരങ്ങേറിയ താരങ്ങളെല്ലാം ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളാണ്.

    സിനിമയിലേക്ക് വിടും മുമ്പ് വളരെ ചെറുപ്പത്തിൽ തന്നെ മകനെകൊണ്ട് വിവാഹം കഴിപ്പിച്ചതെന്തിന്? മമ്മൂട്ടിയുടെ മറുപടിസിനിമയിലേക്ക് വിടും മുമ്പ് വളരെ ചെറുപ്പത്തിൽ തന്നെ മകനെകൊണ്ട് വിവാഹം കഴിപ്പിച്ചതെന്തിന്? മമ്മൂട്ടിയുടെ മറുപടി

    അക്കൂട്ടത്തിൽ വേ​ഗത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു വിശാഖ് നായർ. ആനന്ദം സിനിമയിൽ വിശാഖ് അവതരിപ്പിച്ച കുപ്പി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂട്ടുകാർക്കിടയിൽ കളിയും ചിരിയും തമാശയും പറഞ്ഞ് മുഴുവൻ സമയവും ഓണായിരിക്കുന്ന കഥാപാത്രമായിരുന്നു വിശാഖിന്റെ കുപ്പി.

    ആനന്ദത്തിന് ശേഷം പുത്തൻപണത്തിലാണ് വിശാഖ് അഭിനയിച്ചത്. പിന്നീട് ചങ്ക്സ്, മാച്ച് ബോക്സ്, ചെമ്പരത്തിപ്പൂ, ആന ആലറലോട് അലറൽ, ലോനപ്പന്റെ മാമോദീസ തുടങ്ങിയ സിനിമകളിലും വിശാഖ് നായർ അഭിനയിച്ചു.

    'എന്റെ അച്ഛനമ്മമാർ ജീവിച്ചിരിപ്പില്ല, മാതാപിതാക്കളുടെ മരണത്തിനുശേഷം ബലിയിട്ട് പലരും കണക്കുതീർക്കുന്നു'; ലേഖ'എന്റെ അച്ഛനമ്മമാർ ജീവിച്ചിരിപ്പില്ല, മാതാപിതാക്കളുടെ മരണത്തിനുശേഷം ബലിയിട്ട് പലരും കണക്കുതീർക്കുന്നു'; ലേഖ

    മാട്രിമോണിയിൽ കണ്ടു

    അടുത്തിടെയാണ് വിശാഖ് നായർ വിവാഹിതനായത്. ജനപ്രിയയെയാണ് വിശാഖ് വിവാഹം ചെയ്തത. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിശാഖിന്റേയും ജയപ്രിയയുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്.

    ബംഗളൂരുവിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകളെല്ലാം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

    പഠിക്കുന്ന കാലം മുതല്‍ക്കെ നാടകരംഗത്ത് സജീവമായിരുന്നു വിശാഖ്. അഗദ ക്രിസ്റ്റിയുടെ ആന്‍ഡ് ദെന്‍ വേര്‍ നണ്‍, ഒണ്‍ ഫ്‌ള്യൂ ഓവര്‍ കുക്കൂസ് നെസ്റ്റ് തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തതിന് പുറമെ അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

    ഇൻസ്റ്റ​ഗ്രാമിലൂടെ പ്രണയിച്ചു

    ചെന്നൈയില്‍ വെച്ചുനടന്ന ഓഡീഷനിലൂടെയാണ് ആദ്യ ചിത്രമായ ആനന്ദത്തിലേക്ക് വിശാഖിന് അവസരം ലഭിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ ഭാര്യ ജനപ്രിയയെ കുറിച്ച് മനോഹരമായ കുറിപ്പുകൾ വിശാഖ് പങ്കുവെച്ചതും വൈറലായിരുന്നു.

    വിശാഖ് വിവാഹിതനായപ്പോൾ എല്ലാവരും കരുതിയത് പ്രണയ വിവാഹമാണെന്നാണ്. എല്ലാ സംശയങ്ങൾക്കും ഇപ്പോൾ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് വിശാഖും ഭാര്യ ജനപ്രിയയും. 'പാരന്റ്സ് ഞങ്ങൾക്ക് രണ്ടുപേർക്കും വേണ്ടി മാട്രിമോണി പ്രൊഫൈൽ ഉണ്ടാക്കിയിരുന്നു.'

    വിനീതേട്ടൻ-ദിവ്യ ചേച്ചി ജോഡി ഇഷ്ടമാണ്

    'ഞാൻ അല്ല എന്റെ പാരന്റ്സാണ് അത് കൈകാര്യം ചെയ്തിരുന്നത്. അങ്ങനെ അവർ ഒരിക്കൽ ജനപ്രിയയ്ക്ക് ഇന്ററസ്റ്റ് അയച്ചു. ജനപ്രിയയുടെ പാരന്റ്സും ചേച്ചിയും ഇത് ജനപ്രിയയെ കാണിച്ചു.'

    'അവർ വിചാരിച്ചു ഫേക്കായിട്ടുള്ള പ്രൊഫൈൽ ആയിരിക്കുമെന്ന് കാരണം ഞാൻ അഭിനയിക്കുന്ന വ്യക്തിയായതുകൊണ്ട്.'

    'അങ്ങനെ ജനപ്രിയ ഫേക്ക് അക്കൗണ്ട് മാട്രിമോണിയിൽ കണ്ടുവെന്ന് പറഞ്ഞ് എനിക്ക് ഇൻസ്റ്റ​ഗ്രാമിൽ മെസേജ് അയച്ചു. അവിടെ നിന്ന് പിന്നീട് സൗഹൃദമായി.... പ്രണയമായി... വിവാഹ​മായി. ഞങ്ങൾ പരിചയപ്പെട്ട് എല്ലാം ഓക്കെയാണെന്ന് തോന്നിയപ്പോഴാണ് പാരന്റ്സിനോട് ഇക്കാര്യം പറഞ്ഞത്.'

    Recommended Video

    Vishak Nair Wedding | കല്യാണ ദിവസം തകർപ്പൻ ഡാൻസുമായി വിശാഖിന്റെ വധു | *Celebrity | FilmiBeat
    വിശാഖിന്റെ പ്രണയ കഥ

    'സിനിമയിൽ നിന്നും ജീവിത പങ്കാളി വേണ്ടെന്ന് തീരുമാനിച്ചിരുന്നു. അത് എനിക്ക് ശരിയാവില്ലെന്ന് നന്നായി അറിയാം. ജനപ്രിയയും ഇക്കാര്യം ചോദിച്ചിരുന്നു. വിനീതേട്ടൻ സിനിമയിലുള്ള വ്യക്തിയാണെങ്കിലും ദിവ്യ ചേച്ചി അങ്ങനെയല്ലല്ലോ.'

    'അവരുടെ ബോണ്ടിങ് എനിക്കിഷ്ടമാണ്. അവരെ കണ്ടിരിക്കാനും രസമാണ്' വിശാഖ് പറയുന്നു. ഏറ്റവും അവസാനം വിശാഖ് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ ഹൃദയമായിരുന്നു.

    വളരെ ചെറിയൊരു വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണവ് നായകനായ സിനിമയിൽ കല്യാണിയും ദർശനുമായിരുന്നു നായികമാർ. വിനീത് ശ്രീനിവാസനായിരുന്നു സംവിധാനം.

    Read more about: actor
    English summary
    Aanandam movie actor Visakh Nair open up about his love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X