For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പ് അവളുടെ വീട്ടിലെത്തി സർപ്രൈസ് കൊടുത്തു; ഭാര്യയോട് നടത്തിയ പ്രണയാഭ്യര്‍ഥനയെ കുറിച്ച് വിശാഖ്

  |

  ആനന്ദം സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് വിശാഖ് നായര്‍. ആദ്യ കഥാപാത്രം തന്നെ ജനപ്രിയമായതോടെ കൈനിറയെ വേഷങ്ങള്‍ വിശാഖിനെ തേടിയെത്തി. ഏറ്റവുമൊടുവില്‍ പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും വിശാഖ് അഭിനയിച്ചിരുന്നു.

  നടനെ സംബന്ധിച്ചിടത്തോളം 2022 സന്തോഷത്തിന്റെ നാളുകള്‍ കൂടിയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് വിശാഖ് വിവാഹിതനായത്. ഭാര്യ ജയപ്രിയയെ കുറിച്ച് നടന്‍ തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിഴാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ഇന്റിമേറ്റ് വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

  വീട്ടുകാര്‍ കൊണ്ട് വന്ന ആലോചനയാണ്. പക്ഷേ തമ്മില്‍ സംസാരിച്ച് തീരുമാനമെടുത്തിട്ട് മതി വീട്ടുകാര്‍ പരസ്പരം കാണുന്നതെന്ന് വിശാഖ് ഡിമാന്‍ഡ് വച്ചു. 'അറേഞ്ച്ഡ് മ്യാരേജാകുമ്പോള്‍ രണ്ട് പേര്‍ക്കും അധികം പരസ്പരം അറിയില്ലായിരിക്കും. ആ പേടി കൊണ്ടാണ് കുറച്ച് സംസാരിച്ചിട്ട് തീരുമാനിക്കാം എന്ന് വച്ചത്.

  ഒന്ന് രണ്ട് വട്ടം ഞങ്ങള്‍ മീറ്റ് ചെയ്ത് ജോലിയുടെ തിരക്കുകളും ഇഷ്ടങ്ങളും സംസാരിച്ചു. ഞാന്‍ സിനിമാ മേഖലയിലായത് കൊണ്ട് എന്റെ പ്രൊഫഷനെ അവള്‍ എങ്ങനെയെടുക്കുമെന്നും കണ്‍ഫ്യൂഷനുണ്ടായിരുന്നു.

  Also Read: അവൾ വഞ്ചിക്കുകയാണ്; പ്രിയങ്കയെ പറ്റി ഷാഹിദിനോട് തുറന്നു പറഞ്ഞയാൾ; തകർന്ന് പോയ ഷാഹിദ്

  വിശാഖിന്റെ ഭാര്യ ജയപ്രിയ മുന്നോട്ട് വച്ചത് ഒറ്റ ഡിമാന്‍ഡാണ്. 'വീടിന് പുറത്ത് സെലിബ്രിറ്റിയും പബ്ലിക് ഫിഗറുമൊക്കെ ആയിരിക്കും. പക്ഷേ വീടിനകത്ത് എന്റെ ഹസ്ബന്‍ഡായി മാത്രം നില്‍ക്കണം'. അതെനിക്ക് ഇഷ്ടപ്പെട്ടു. അതൊക്കെ കഴിഞ്ഞാണ് വീട്ടുകാര്‍ പരസ്പരം കണ്ടത് തന്നെയെന്ന് വിശാഖ് പറയുന്നു.

  Also Read: വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു; തിരിച്ചുവരവിനെ കുറിച്ച് താരസുന്ദരി ശ്രിത ശിവദാസ്

  വിവാഹത്തിന് മുന്‍പ് ജയപ്രിയയ്ക്ക് നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള നടന്റെ വാക്കുകളിങ്ങനെ.. 'ജയപ്രിയോടുള്ള ഇഷ്ടം കൊണ്ട് നിശ്ചയത്തിന് മുന്‍പൊരു സര്‍പ്രൈസ് കൊടുക്കാന്‍ പ്ലാന്‍ ചെയ്തു. അങ്ങനെ ബാംഗ്ലൂരിലേക്ക് പോയി. സുഹൃത്തിന്റെ റൂമില്‍ തങ്ങി, വെളുപ്പിന് മൂന്ന് മണിയ്ക്ക് അവളുടെ വീട്ടിലെത്തി. അമ്മയോട് നേരത്തെ ബാഗ് പാക്ക് ചെയ്ത് വെക്കണമെന്ന് പറഞ്ഞിരുന്നു.

  അങ്ങനെ വീട്ടില്‍ ചെന്ന് അവളെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് വണ്ടിയില്‍ കയറ്റി. ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് നൈറ്റ് ട്രക്കിങ്്ങിന് പറ്റിയ സ്‌പോട്ടിലെത്തി. ഇരുട്ടില്‍ അവളുടെ കൈ പിടിച്ച് മല കയറി മുകളിലെത്തിയപ്പോള്‍ സുര്യോദയം. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മഞ്ഞിന്റെ പുതപ്പിനുള്ളില്‍ നിന്ന് അവളോട് എന്റെ ഇഷ്ടം അറിയിച്ചു'.

  Also Read: 14 സിനിമകള്‍ ഒരുമിച്ച് പൊട്ടി, ഇന്ത്യ വിട്ട് കാനഡയില്‍ പോയി പണിയെടുത്ത് ജീവിക്കാന്‍ തോന്നി: അക്ഷയ് കുമാര്‍

  ജയയും താനും ആദ്യം കണ്ടതിന് ശേഷം ഒരു വര്‍ഷത്തെ ഗ്യാപ്പിലാണ് വിവാഹം. അവള്‍ ബാംഗ്ലൂരിലും ഞാന്‍ കൊച്ചിയിലുമായിരുന്നു. മാസത്തിലൊരിക്കലെങ്കിലും കാണും. അടുത്ത കൂടിക്കാഴ്ചയ്ക്ക് വേണ്ടി എക്‌സൈറ്റഡായി കാത്തിരിക്കുന്നതാിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും സുഖമുള്ള ഓര്‍മ്മയെന്ന് വിശാഖ് പറയുന്നു.

  വിവാഹം ഇന്റിമേറ്റ് വെഡ്ഡിങായി നടത്താന്‍ തീരുമാനിച്ചതിനെ കുറിച്ച്, വിശാഖ് സൂചിപ്പിച്ചു. 'രണ്ട് ദിവസത്തെ കല്യാണ ചടങ്ങുകളെല്ലാം കായല്‍ക്കരയിലുള്ള ഒരു ഫാം ഹൗസ് കണ്‍വര്‍ടഡ് വെഡിങ് വെന്യുവാണ് ഒരുക്കിയത്. എല്ലാം ഒരു സ്ഥലത്ത് തന്നെയായിരുന്നെന്ന് കരുതി വ്യത്യസ്തതയില്ലെന്ന് കരുതല്ലേ. ഓരോ ഇവന്റിന് വേണ്ടിയും പ്രത്യേക ഇടം ഉണ്ടായിരുന്നു. വലിയ ആല്‍മരത്തിന് ചുവട്ടില്‍ വച്ച് നടന്ന ഹല്‍ദി ചടങ്ങായിരുന്നു കൂട്ടത്തില്‍ ഏറ്റവും രസമെന്ന്' വിശാഖ് പറഞ്ഞു.

  Read more about: Vishak Nair
  English summary
  Aanandam Movie Actor Vishak Nair Opens Up About His Marriage With Jayapriya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X