ജോലി രാജി വച്ച് നേരെ വിനീതിന്റെ സിനിമയിലേക്ക്, ആനന്ദത്തിലെ ദേവൂട്ടി എവിടെയായിരുന്നു, അന്നു പറയുന്നു

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം '. 2016 ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരി വിനീത് ശ്രീനിവാസൻ ചിത്രം എന്നത് കൂടാതെ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മലയാളി പ്രേക്ഷകർ കാണാൻ ഏറ്റവും ആകാംക്ഷയോടെയിരിക്കുന്ന താരജോഡികളാണിവർ. 2020 ൽ ആരംഭിച്ച ഹൃദയദത്തിന്റെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്.

ഇതാണ് മോഹൻലാലിന്റെ ജോർജ്ജ്കുട്ടി , ചിത്രം നോക്കൂ

പ്രണവ് മോഹൻലാലിനും കല്യണിക്കുമൊപ്പം ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അന്നു ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആനന്ദത്തിന് ശേഷം അന്നു അഭിനയിക്കുന്ന ചിത്രമാണിത്. ഇപ്പോഴിത ജോലി രാജിവെച്ച് സിനിമയിൽ മടങ്ങി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഹൃദയത്തിൽ

2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസന്‍ ഹൃദയത്തിലേക്ക് വിളിക്കുന്നത്. ആ കഥാപാത്രത്തിന് ഞാന്‍ യോജിക്കുമെന്ന് വിനീതേട്ടന് തോന്നി. ആദ്യ സിനിമയിലെ കഥാപാത്രം ദേവൂട്ടിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ്. പാതി മലയാളിയും പാതി തമിഴുമാണ് .വിനീതേട്ടന്‍ എന്നോട് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അത് എന്നോട് ചോദിക്കേണ്ട ആവശ്യമുണ്ടോ വിനീതേട്ടാ? നിങ്ങളുടെ സിനിമയില്‍ ഞാന്‍ ഏത് റോള്‍ ചെയ്യാനും തയാറാണ് എന്നാണ് പറഞ്ഞത്.

നേരിട്ട്  സിനിമയിൽ

ഓഡിഷൻ ഒന്നും കൂടാതെ നേരിട്ട് ചിത്രത്തിലേയ്ക്ക് എത്തുകയായിരുന്നു. ജോലി രാജി വെച്ചിട്ടാണ് സിനിമയിൽ എത്തുന്നത്. ആദ്യത്തെ രണ്ട് ഷോട്ടുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടി. എന്നാല്‍ വിനീതേട്ടന്‍ ഒരുപാട് സഹായിച്ചു" എന്നാണ് അന്നു പറയുന്നു. ആനന്ദം സിനിമയ്ക്ക് ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പിജി പൂർത്തിയാക്കുകയായിരുന്നു. പിന്നീട് സ്കൂളിൽ അധ്യാപികയായി പ്രവർത്തിക്കുകയായിരുന്നു.

ചിത്രീകരണം പൂർത്തിയായി

2020 ൽ ആരംഭിച്ച ഹൃദയത്തിന്റ ചിത്രീകരണം പൂർത്തിയായിട്ടുണ്ട് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച ചിത്രത്തിന്റ ചിത്രീകരണം സർക്കാരിൽ നിന്ന് ഇളവ് ലഭിച്ചതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. സംവിധായകനായ വിനീത് വിനീത് തന്നെയാണ് പാക്ക് അപ്പ് ആയ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. 'ഹൃദയം സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞു. ഇനി കുറച്ച് പേരെ മാത്രം വെച്ച് ഒരു ചെറിയ ഭാഗം കൂടി ചിത്രീകരിക്കാനുണ്ട്. അതല്ലാതെ ബാക്കിയെല്ലാം പൂര്‍ത്തിയായി. വളരെ ആവേശത്തോടെയാണ് ഈ ചിത്രത്തിലെ എല്ലാ അണിയറ പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചിരുന്നത്. ഷൂട്ട് ചെയ്യാന്‍ എളുപ്പമുള്ള സിനിമയായിരുന്നില്ല ഹൃദയം. പല ലൊക്കേഷനുകളിലായി നൂറ് ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നത് 60 ദിവസം കൊണ്ട് പൂര്‍ത്തിയായി. എല്ലാ ദിവസവും ഒരുപാട് ജോലികള്‍ ഉണ്ടായിരുന്നെങ്കിലും വളരെ രസകരമായി തന്നെയായിരുന്നു ഷൂട്ടിങ്ങ് നടന്നിരുന്നത്.. വിനീത് ഫേസ്ബുക്കിൽ കുറിച്ചു.

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന് വിനീത് നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് പ്രണവിനെ കുറിച്ച് പറഞ്ഞത്. ചിത്രത്തിൽ ദർശനയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിൽ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X