വിവാഹത്തോടെ സിനിമ നിര്‍ത്തിയതിന് കാരണമുണ്ട്! വെളിപ്പെടുത്തലുമായി ആനി! കാണൂ!

വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞുപോവാറുണ്ട് നായികമാര്‍. ഒരുകാലത്ത് തിളങ്ങി നിന്നവരില്‍ പലരും വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞ് പോയവരാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ചില താരങ്ങള്‍ സിനിമയിലേക്ക് തിരികയെത്തിയിരുന്നു. ഇന്നും സിനിമാപ്രേമികള്‍ പല താരങ്ങളുടെയും തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്. വിവാഹ ശേഷം കുടുംബിനിയായി ഒതുങ്ങിക്കഴിയാനാണ് താല്‍പര്യമെന്ന് പറഞ്ഞവരും കുറവല്ല. സംവിധായകനെ വിവാഹം കഴിച്ച നായികമാര്‍ വരെ പിന്നീട് സിനിമയിലേക്കെത്തിയിരുന്നില്ല.

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ഷാജി കൈലാസും ആനിയും പ്രണയത്തിലാവുന്നത്. ക്രിസ്ത്യാനിയായ ആനി വിവാഹത്തോടെ ചിത്രയായി മാറുകയായിരുന്നു. അമ്പലത്തിലും പള്ളിയിലും പോവാറുണ്ട് ഈ താരം. ആനിയുടെ വിശ്വാസത്തില്‍ താന്‍ ഇടപെടലുകള്‍ നടത്തിയിരുന്നില്ലെന്ന് ഷാജി കൈലാസ് വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം മനസ്സ് തുറന്നത്.

കംപ്ലീറ്റ് ഫാമിലി ഗേള്‍

കംപ്ലീറ്റ് ഫാമിലി ഗേള്‍

പ്രണയിച്ച് വിവാഹിതരായ താരദമ്പതികളാണ് ഷാജി കൈലാസും ആനിയും. സംവിധായതനും നായികയുമായി തുടരുന്നതിനിടയിലായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിര്‍ത്തുകയായിരുന്നു ആനി. കല്യാണത്തിന് ശേഷം കംപ്ലീറ്റ് ഫാമിലി ഗേളാവാനായിരുന്നു ആഗ്രഹിച്ചത്. ആനിയെന്നോ ചിത്രയെന്നൊ കേള്‍ക്കാനല്ല മറിച്ച് മിസ്സിസ് ഷാജി കൈലാസ് എന്ന് കേള്‍ക്കാനായിരുന്നു ആഗ്രഹിച്ചത്. സിനിമയില്‍ നിന്നുമെത്തിയിട്ട് നന്ദികേട് പറയുന്നതല്ല മറിച്ച് ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കി പക്കാ വീട്ടമ്മയാവാനായിരുന്നു താനാഗ്രഹിച്ചതെന്ന് താരം പറയുന്നു.

ടെലിവിഷനിലേക്കുള്ള വരവ്

ടെലിവിഷനിലേക്കുള്ള വരവ്

അമൃത ടിവിയില്‍ കുക്കറി ഷോ അവതരിപ്പിച്ചാണ് ആനി ഇടവേള അവതരിപ്പിച്ചത്. മിനിസ്‌ക്രീനിലേക്കുള്ള വരവില്‍ താരത്തിന്‍രെ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. അമൃതാനന്ദമയി അമ്മയാണ് ഇങ്ങനെയൊരു പരിപാടിയെക്കുറിച്ചും അത് ചെയ്തൂടെയെന്നും തന്നോട് ചോദിച്ചത്. അമ്മ എന്നല്ലേ വിളിക്കുന്നതെന്നും അമ്മ പറഞ്ഞാല്‍ കേള്‍ക്കില്ലേയെന്നും ചോദിച്ചതോടെയാണ് പരിപാടി ഏറ്റെടുത്തത്. താന്‍ പഠിച്ച കാര്യങ്ങള്‍ എല്ലാവരും പഠിക്കട്ടെയെന്നാണ് അന്ന് കരുതിയത്. കുട്ടികളുടെ കാര്യമൊക്കെ നോക്കി തന്റെ സമയത്തിന് അനുസരിച്ച് പരിപാടി അവതരിപ്പിക്കാനുള്ള അവസരമായിരുന്നു അവര്‍ നല്‍കിയത്.

വിജയിക്കുമെന്ന് കരുതിയിരുന്നില്ല

വിജയിക്കുമെന്ന് കരുതിയിരുന്നില്ല

ഈ പരിപാടി വിജയിക്കുമെന്നൊന്നും കരുതിയിരുന്നില്ല. 18 വര്‍ഷത്തിന് ശേഷമായിരുന്നു സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. ഈ പരിപാടി ഹിറ്റാകുമെന്നൊന്നും കരുതിയിരുന്നില്ല. അന്ന് നല്‍കിയ അതേ പിന്തുണയും സ്‌നേഹവും ഇപ്പോഴും ലഭിക്കുമെന്ന് കരുതിയിരുന്നില്ല. പ്രേക്ഷകരുടെ സ്‌നേഹവും പിന്കുണയുമാണ് തന്നെ നയിക്കുന്നത്. തനിക്കും കുടുംബത്തിനും അനുഗ്രഹമായാണ് തോന്നുന്നത്. പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും താരം പറയുന്നു.

 കോട്ടയം ശൈലിയിലെ സംസാരം

കോട്ടയം ശൈലിയിലെ സംസാരം

കോട്ടയം ശൈലിയിലുള്ള താരത്തിന്റെ സംസാരമാണ് മറ്റൊരു ആകര്‍ഷണം. തനി നാടനായാണ് ആനി സംസാരിക്കാറുള്ളത്. തനിക്ക് മുന്‍പിലേക്കെത്തുന്ന അതിഥികളോട് സാധാരണക്കാരിയായാണ് താരം സംസാരിക്കാറുള്ളത്. താനൊരു സെലിബ്രിറ്റി അല്ലെന്നും പ്രേക്ഷകര്‍ അവരുടെ വീട്ടിലെ ഒരംഗമായാണ് തന്നെ കാണുന്നതെന്നും താരം പറയുന്നു. തന്നെ സംബന്ധിച്ച് ഇത് വലിയൊരനുഗ്രഹമാണ്. താന്‍ കാരണം കുറേ പേര്‍ക്ക് പാചകത്തോട് താല്‍പര്യം തോന്നുകയും ്ടുക്കളയില്‍ കയറുകയുമൊക്കെ ച്യതിരുന്നു. അതറിഞ്ഞപ്പോഴും തനിക്ക് സന്തോഷമാണ് തോന്നിയതെന്നും ആനി പറയുന്നു.

 ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണ

പാചകത്തിലെ താല്‍പര്യത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ ഭര്‍ത്താവാണ് പിന്തുണച്ചത്. പാചകവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ അദ്ദേഹം വാങ്ങിത്തരുമായിരുന്നു. അത്തരമൊരു താല്‍പര്യമുണ്ടെങ്കില്‍ അത് കളയരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇഷ്ടം പോലെ ബുക്‌സാണ് അദ്ദേഹം വാങ്ങിത്തന്നത്. ഇതോടെയാണ് പരീക്ഷണം തുടങ്ങാനായി തീരുമാനിച്ചത്. മക്കളിലും ഭര്‍ത്താവിലുമായിരുന്നു ആദ്യത്തെ പരീക്ഷണങ്ങള്‍. ഇടയ്ക്ക് അബദ്ധമൊക്കെ പറ്റിയിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

ഇഷ്ടപ്പെട്ട ഭക്ഷണം

ഇഷ്ടപ്പെട്ട ഭക്ഷണം

എല്ലാ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും നാടന്‍ ഐറ്റങ്ങളോടാണ് തനിക്ക് താല്‍പര്യമെന്ന് താരം പറയുന്നു. താന്‍ തന്നെ ഉമ്ടാക്കുന്ന ഭക്ഷണത്തേക്കാളും മറ്റൊരാള്‍ ഉണ്ടാക്കിത്തരുന്നതിനോടാണ് കൂടുതല്‍ താല്‍പര്യം. ആരേലും തന്നാല്‍ താന്‍ സുഖമായി കഴിക്കാറുണ്ടെന്നും താരം പറയുന്നു. കപ്പയും മീന്‍കറിയുമാണ് തനിക്കേറെ ഇഷ്ടമെന്നും ആനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X