'റാം ഒന്നിനും കാരണമായിട്ടില്ല, ഇന്റസ്ട്രിയിൽ എല്ലാവരും ക്ലീനാണോ?, പുള്ളി എന്താണെന്നുള്ളത് പുള്ളി കാണിക്കുന്നു'

സംവിധായകൻ രാം ​ഗോപാൽ വർമ എന്നാൽ വിവാങ്ങൾ എന്നുകൂടി ഒരു അർത്ഥമുണ്ട്. കാരണം സിനിമ ഇന്റസ്ട്രിയിൽ വന്ന കാലം മുതൽ ഇതുവരെയും നിരവധി വിവാ​ദങ്ങളിൽ രാം ​ഗോപാൽ വർമ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ ഏറെയും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. രാം ​ഗോപാൽ വർമ രം​ഗീല പോലൊരു സിനിമ സമ്മാനിച്ച സംവിധായകൻ ആണെങ്കിൽ കൂടിയും അടുത്ത കാലത്തായി അദ്ദേഹം എടുക്കുന്ന സിനിമകളിലെ ഉള്ളടക്കത്തോടും അതിരുവിട്ട ന​ഗ്നത പ്രദർശനത്തോടും ഒരു വലിയ വിഭാ​ഗം പ്രേക്ഷകർക്ക് എതിർപ്പുണ്ട്.

അതുകൊണ്ട് കൂടിയാണ് മലയാളി പെൺകുട്ടി ശ്രീലക്ഷ്മി സതീഷിന് രാം ​ഗോപാൽ വർമ ചിത്രത്തിലേക്ക് നായികയായി ക്ഷണം ലഭിച്ചപ്പോൾ മലയാളികൾ അടക്കമുള്ളവർ നെറ്റിചുളിച്ചതും. സ്ത്രീലമ്പടനായ ഒരു വ്യക്തിയുടെ സിനിമയിൽ നായിക വേഷം ചെയ്യേണ്ടതുണ്ടോയെന്ന തരത്തിൽ വരെ ശ്രീലക്ഷ്മിക്ക് നേരെ ചോദ്യം വന്നിരുന്നു.

Aaradhya Devi Ram Gopal Varma

ഇത്തരമൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ മകളെ അനുവദിച്ചതിന് ശ്രീലക്ഷ്മിയുടെ മാതാപിതാക്കൾക്ക് നേരെയും വിമർശനം ഉയർന്നിരുന്നു. എന്നാൽ കഥകേട്ട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് സാരി സിനിമയുടെ ഭാ​ഗമായതെന്നും തനിക്ക് അദ്ദേഹം ഒരു അധ്യാപകനെ പോലെയാണെന്നുമാണ് ശ്രീലക്ഷ്മി അഭിമുഖങ്ങളിൽ എല്ലാം പറഞ്ഞത്.

സാരി സിനിമയുടെ പ്രമോഷനായി കേരളത്തിൽ എത്തിയ ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി വൺ ടു ടോക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാം ​ഗോപാൽ വർമയെ കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതികരിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സാരി മാത്രമെ ധരിക്കുകയുള്ളുവെന്ന പറഞ്ഞ ഞാൻ മറ്റുള്ള വസ്ത്രങ്ങൾ കൂടി പരീക്ഷിക്കാൻ തുടങ്ങിയതിന് റാം (രാം ​ഗോപാൽ വർമ) കാരണമായിട്ടില്ല. അത് ഞാൻ വ്യക്തമായി പറയും.

എന്റെ ലൈഫിലുണ്ടായ എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തെ എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ട്. പക്ഷെ എനിക്ക് അത് ഇഷ്ടമല്ല. പിന്നെ അ​ത്തരത്തിൽ സംസാരിക്കുന്ന ആളുകളെ നമുക്ക് തടയാനാവില്ലല്ലോ. എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് റാം. അതും നല്ല രീതിയിൽ. എന്റെ ജീവിതം ഒരുപാട് മെച്ചപ്പെടാൻ കാരണവും അദ്ദേഹമാണ്. ഞാൻ ഇന്ന് നല്ലൊരു ജീവിതമാണ് നയിക്കുന്നത്. അദ്ദേഹത്തെ കണ്ട് മുട്ടിയതിൽ ഞാൻ സന്തോഷവതിയാണ്.

റാം എന്നെ ഇൻഫ്ലൂവൻസ് ചെയ്തിരിക്കുന്നത് ഒരു അധ്യാപകൻ എന്ന രീതിയിലാണ്. അദ്ദേഹമാണ് എല്ലാ കാര്യങ്ങളും എന്നെ പഠിപ്പിക്കുന്നത്. നല്ല രീതിയിൽ ഓരോ ദിവസവും ചിന്തിക്കാൻ വേണ്ടി പുള്ളി എന്നെ തയ്യാറാക്കുന്നുണ്ട്. സാരിയിൽ നിന്നും എനിക്ക് ചെയ്ഞ്ച് വന്നതിന് പുള്ളി ഒരിക്കലും എന്നെ ഫോഴ്സ് ചെയ്തിട്ടില്ല. ആളുകൾ അങ്ങനെ പറയുന്നുണ്ടെങ്കിലും.

Aaradhya Devi Ram Gopal Varma

സാരി സിനിമയുടെ ഭാ​ഗമായ സമയത്ത് എന്റെ ശരീര ഭാരം 72 കിലോയായിരുന്നു. വെയിറ്റ് കുറയ്ക്കട്ടേയെന്ന് ഞാൻ അങ്ങോട്ട് പോയി റാമിനോട് ചോദിച്ചതാണ്. അപ്പോഴും എന്റെ താൽപര്യത്തിന് അനുസരിച്ച് ചെയ്യാനാണ് പറഞ്ഞതെന്നും ആരാ​ധ്യ ദേവി പറയുന്നു. ആർജിവിയുടെ സിനിമയിൽ അഭിനയിക്കാൻ എന്നെ എങ്ങനെ മാതാപിതാക്കൾ അനുവ​ദിച്ചുവെന്ന് ചോദിച്ചാൽ... ഇന്റസ്ട്രിയിൽ എല്ലാവരും ക്ലീനാണെന്ന് തോന്നുന്നുണ്ടോ?. ഒരിക്കലും ഇല്ല.

ഞാൻ ഇങ്ങനെയാണെന്ന് പുള്ളി എല്ലാവരേയും കാണിക്കുന്നുണ്ട്. ഒന്നും ഒളിപ്പിച്ച് പിടിക്കുന്നില്ലല്ലോ. റാം എല്ലാ ഴോണറിലുള്ള സിനിമയും ട്രൈ ചെയ്ത ഒരാളാണ്. പണ്ട് അദ്ദേഹത്തിന്റെ വാല്യു എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ എനിക്ക് മനസിലാകുന്നുണ്ട്. പിന്നെ നടിയുടെ കാൽ അദ്ദേഹം നക്കിയ വിവാദമെടുത്താൽ ആ പെൺകുട്ടിക്ക് അത് പ്രശ്നമില്ലെങ്കിൽ പിന്നെ ആർക്കാണ് പ്രശ്നം?.

അനുവാദം ചോദിച്ചിട്ടാണ് പുള്ളി അത് ചെയ്തത്. പുള്ളി എന്താണെന്നുള്ളത് പുള്ളി കാണിക്കുന്നു. ഞാൻ ഇതേ കുറിച്ചൊന്നും സംസാരിക്കേണ്ട ആവശ്യമില്ല. കാരണം എല്ലാം അദ്ദേഹത്തിന്റെ പേഴ്സണൽ ലൈഫാണ്. അദ്ദേഹം അദ്ദേഹത്തിന് വേണ്ടതുപോലെ ജീവിക്കുന്നു. കുറ്റപ്പെടുത്തുന്നവരോട് ഞാൻ സംസാരിക്കാറില്ല. എന്റെ ലോകം എന്റെ അച്ഛനും അമ്മയുമാണ്.

ആർ‌ജിവിയുടെ ​ഗേൾഫ്രണ്ടാണ് ഞാൻ... ലിവിങ് റിലേഷൻഷിപ്പാണ് എന്നൊക്കെ പ്രചരിക്കുന്നത് ​ഗോസിപ്പ് മാത്രമാണ്. ഈ വിഷയത്തിൽ ‍ഞാൻ വ്യക്തമായ ഉത്തരം തന്ന് കഴിഞ്ഞാലും എന്താണ് സംഭവിക്കാൻ പോകുന്നത്. പറയുന്നവർ എപ്പോഴും പറയും. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും ആരാധ്യ ദേവി പറയുന്നു.

More from Filmibeat

Read more about: ram gopal varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X