'റോബിൻ-പൊടി വിവാഹം ഏറ്റവും കൂടുതൽ എതിർത്തയാളാണ് ഞാൻ, ആലോചിക്കാൻ ഇനിയും സമയമുണ്ടെന്ന് പൊടിയോട് പറഞ്ഞു'
അടുത്ത കാലത്തായി കേരളത്തിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു താര ജോഡിയാണ് ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും. ഒരു അഭിമുഖത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. അവിടെ വെച്ചുള്ള പരിചയം പതിയെ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ അടുത്തിടെയായി ഇരുവരും അത്ര ചേർച്ചയില്ലല്ലെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
ഇരുവരുടെയും പ്രണയം തകർന്നുവെന്നും വാർത്തകളുണ്ട്. അതിനുകാരണം ആരതി പൊടി അടുത്തിട റോബിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയതതാണ്. മാത്രമല്ല എപ്പോഴും ഒരുമിച്ച് നിൽക്കുകയും ഇടതടവില്ലാതെ പരസ്പരം ടാഗ് ചെയത് സ്റ്റോറികൾ പങ്കുവെക്കുകയും ചെയ്തിരുന്നവർ ഇപ്പോൾ അതിനൊന്നും മുതിരുന്നില്ല. ആരതി പൊടി ഒരു ഫോട്ടോേ സോഷ്യൽമീഡിയയിൽ പങ്കുവെച്ചാൽ ആദ്യത്തെ ലൈക്കും പ്രണയം നിറഞ്ഞ കമന്റും റോബിന്റേതായിരിക്കും.

അത് റോബിന്റെ കാര്യത്തിൽ ആരതി പൊടിയും അങ്ങനെ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ആ രീതികളെല്ലാം മാറി. പരസ്പരം ലൈക്കുകൾ മാത്രമായി ഒതുക്കിയിരിക്കുകയാണ്. ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളുണ്ടെന്ന ചർച്ച സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന സമയത്ത് ഇപ്പോഴിതാ റോബിൻ-ആരതി എൻഗേജ്മെന്റിന്റെ എംസിയായിരുന്ന ആർജെ ചെമ്പൻ സ്റ്റെഫാൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
റോബിൻ-പൊടി വിവാഹം ഏറ്റവും കൂടുതൽ എതിർത്തിരുന്ന ആളാണ് താനെന്നും പല കാര്യങ്ങളും അറിഞ്ഞപ്പോൾ അതെല്ലം ആരതി പൊടിയോട് വ്യക്തമായി പറഞ്ഞതാണെന്നുമാണ് യൂണിവേഴ്സൺ എന്റർടെയ്ൻമെന്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ചെമ്പൻ സ്റ്റീഫൻ പറയുന്നത്.
ചെമ്പൻ സ്റ്റീഫന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'അവരുടെ എൻഗേജ്മെന്റ് ഹോസ്റ്റ് ചെയ്തെന്നുണ്ടെങ്കിലും ആ അലൈൻസിനോട് എനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അതിന് കുറേ കാരണങ്ങളുണ്ട്. ആ കാരണങ്ങളെല്ലാം പൊടിയോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ആ എൻഗേജ്മെന്റ് നടന്ന വേദിയിൽ വെച്ചും ഞാൻ പറഞ്ഞിരുന്നു റോബൻ-ആരതി പൊടി വിവാഹത്തെ ഏറ്റവും കൂടുതൽ എതിർത്തിരുന്ന ആൾ ഞാനാണെന്ന്.'
'അന്ന് എതിർത്തുവെന്നേയുണ്ടായിരുന്നുള്ളു... പക്ഷെ എൻഗേജ്മെന്റിന് ശേഷം പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ അറിഞ്ഞശേഷവും ഇക്കാര്യങ്ങൾ ഞാൻ പൊടിയോട് പറഞ്ഞിട്ടുണ്ട്... ആലോചിക്കാൻ ഇനിയും സമയമുണ്ടെന്നും കല്യാണം കഴിഞ്ഞിട്ടില്ലെന്നും ഒരു കല്യാണം കഴിഞ്ഞ് രണ്ടാംകെട്ടുകാരി ആയിട്ടില്ലെന്നും ആലോചിക്കാൻ ഇനിയും സമയമുണ്ടെന്നും.'

'പ്രശ്നങ്ങൾ പലതും കേൾക്കുകയും അറിയുകയും ചെയ്തപ്പോഴാണ് ഒരു സുഹൃത്ത് എന്ന രീതിയിൽ ഇക്കാര്യങ്ങൾ എല്ലാം പൊടിയോട് ഞാൻ പറഞ്ഞത്. പലതും വിഷമത്തോടെയാണ് കേട്ടതും അറിഞ്ഞതും. അപ്പോഴെല്ലാം അവൾക്കൊപ്പം നിന്നിട്ടുണ്ട്. പിന്നെ അന്നും ഇന്നും അവൾക്ക് എന്റെ സപ്പോർട്ടുണ്ട്', എന്നാണ് ചെമ്പൻ സ്റ്റെഫാൻ പറഞ്ഞത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പ്രേക്ഷകർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാമാണ് കമന്റ്. അതേസമയം റോബിൻ കൊച്ചിയിലെ താമസം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ആരതിയുമായി പ്രണയത്തിലായശേഷമാണ് റോബിൻ കൊച്ചിയിൽ ഫ്ലാറ്റ് എടുത്ത് താമസം തുടങ്ങിയത്. ആ ഫ്ലാറ്റിൽ നിന്നുമാണ് ഇരുവരുടെയും മിക്ക ഫോട്ടോഷൂട്ടുകളും അഭിമുഖങ്ങളും നടന്നിട്ടുള്ളത്.
ആരതിയുമായി പഴയ അടുപ്പം ഇല്ലാത്തതുകൊണ്ടാണ് റോബിൻ കൊച്ചി ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതെന്ന സംശയവും ആരാധകർക്കുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം ആഘോഷപൂർവം നടന്നത്.
വിവാഹം ഈ വരുന്ന ജൂൺ 26ന് നടക്കുമെന്ന് അടുത്തിടെ റോബിൻ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും ബന്ധത്തിനിടയിലെ വിള്ളലുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ വിവാദം ഒഴിഞ്ഞ സമയം റോബിനുണ്ടായിട്ടില്ല.


Click it and Unblock the Notifications