ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; നീട്ടിയ കൈ പിന്‍വലിച്ച് അപമാനിച്ച് ഐശ്വര്യ! ട്രോള്‍

By Desk

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. വൈറലായി മാറിയ റിവ്യുവിന് ശേഷം നിരന്തരം സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രസ്താവനകൡലൂടെ എയറിലാകാറുണ്ട് സന്തോഷ് വര്‍ക്കി. തീയേറ്ററിന് മുന്നില്‍ വച്ചുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണങ്ങളും വൈറലായി മാറാറുണ്ട്. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും ട്രോളുകളും നേരിടുകയാണ് സന്തോഷ് വര്‍ക്കി. പുതിയ സിനിമയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ആറാട്ടണ്ണനെ വീണ്ടും എയറിലാക്കിയിരിക്കുന്നത്. ഐശ്വര്യയുടെ പുതിയ സിനിമയായ ഹലോ മമ്മി ഇന്നാണ് റിലീസ് ചെയ്തത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍.

Aishwarya Lakshmi

ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്. നേരത്തെ ഇന്‍സ്റ്റയില്‍ റീലില്‍ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സന്തോഷ് വര്‍ക്കിയെ ട്രോളുകളിലൂടെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. വളരെ രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളുമാണ് സന്തോഷ് വര്‍ക്കിയ്ക്ക് നേരിടേണ്ടി വരുന്നത്.

''ഞാന്‍ ഒരു കഥാപാത്രമായിട്ട് വന്നു അണ്ണന്റെ ചെവിക്കല്ലിന് അടിക്കട്ടെ വേദനിക്കില്ലല്ലോ. റിയല്‍ അല്ലല്ലോ, കഥാപാത്രത്തിനു വേണ്ടി മരിക്കാനും പുള്ളി തയ്യാറാ, ഇവനിക്ക് മിക്കവാറും സിനിമ നടിമാര്‍ എല്ലാരും കൂടി കൊട്ടെഷന്‍ കൊടുക്കാന്‍ ചാന്‍സ് കാണുന്നുണ്ട്, രാത്രി 9 മണിക്ക് അണ്ണന്റെ ലൈവ് ഉണ്ടായിരിക്കും, കരണകുറ്റി നോക്കി ഒരെണ്ണം തരട്ടെ, എത്ര തല്ലുകൊണ്ടാലും ഇനിയും തല്ലു വേണമെന്ന് ചോദിച്ചു വാങ്ങുന്നു, അങ്ങ് ചെല്ല് നീ ഒരു ഷേക്ക് ഹാന്‍ഡ് അവള്‍ തന്നില്ല നിനക്ക് പിന്നാ, അതിലും നല്ലത് അവര്‍ക്ക് വല്ല മുതലയുടെയും വായില്‍ തല വയ്ക്കുന്നത്, അങ്ങോട്ട് ചെല്ല് ചൂലെടുത്ത് അടിക്കും, കേരള പോലീസിനെ മെന്‍ഷന്‍ ചെയ്യാന്‍ പറ്റുന്നില്ല. പരസ്യമായി മീഡിയ ടെ മുന്നില്‍ വന്ന് ഒരു സ്ത്രീയെ ഇയാള്‍ വാക്കുകള്‍ കൊണ്ട് അപമാനിക്കുന്നു. ഇതിനെ ഒക്കെ എന്താ പറയേണ്ടത്'' എ്ന്നിങ്ങനെയാണ് കമന്റുകള്‍.

Aishwarya Lakshmi

അതേസമയം മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്. ഈ വീഡിയോയില്‍ ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. തീയേറ്റിന് മുന്നില്‍ നിന്നുള്ളതാണ് വീഡിയോ. സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന ഐശ്വര്യയുടെ പിന്നില്‍ സന്തോഷ് വര്‍ക്കി എത്തുകയും താരത്തെ വിളിക്കുകയുമാണ്. ഐശ്വര്യ തിരിഞ്ഞപ്പോള്‍ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടുകയാണ് സന്തോഷ് വര്‍ക്കി. എന്നാല്‍ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിന്‍വലിച്ച് അവിടെ നിന്നും പോവുകയാണ് വീഡിയോയില്‍.

ഈ വീഡിയോക്ക് താഴെയും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ആറാട്ട് അണ്ണന്റെ വക ഇന്നൊരു ലൈവ് ഉണ്ടാകും, ഇറച്ചി കടയുടെ മുന്നില്‍ പട്ടി നോക്കി ഇരിക്കുന്നത് പോലെ ഉള്ള നോട്ടം കണ്ടില്ലേ, ഇന്ന് വരും ഐഷു യെക്ഷിയാണ് അവള്‍ക്കു ജാഡയാണ് അഭിനയം കൊള്ളില്ല, ഇവന്റെ ധാരണ ഞാന്‍ വലിയ എന്തോ ഒരു സംഭവം ആണെന്നുള്ള ധാരണ ആണ് ഇന്ന് രാത്രി കമിഴ്ന്നു കിടന്ന് കൊണ്ടുള്ള ഒരു ലൈവ് വരും, ഇത്രയും ദരിദ്ര്യവാസിയായ ഒരു മലയാളിയെ ആദ്യമായിട്ടു കാണുകയാണ്, ഇത്രക്കൊക്കെ നാണം കെടാന്‍ ഇങ്ങേരു കഴിഞ്ഞ ജന്മത്തില്‍ എന്ത് പാപമാണാവോ ചെയ്തത്, ആദ്യമായാണ് ഒരാള്‍ അപമാനിതനാകുന്നത് കണ്ട് ചിരി വരുന്നത്.'' എന്നിങ്ങനെയാണ് കമന്റുകള്‍.

More from Filmibeat

Read more about: aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X