ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. ദൃശ്യം 2 ന് ശേഷം മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആറാട്ട്. 2014 ൽ പുറത്തിറങ്ങിയ മിസ്റ്റർ ഫ്രോഡിന് ശേഷം മോഹൻലാൽ ഉണ്ണികൃഷ്ണൻ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മേഹൻലാലിന്റെ മാസ് ക്ലാസ് ചിത്രമാണ് ആറാട്ട്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു പുതിയ വിവരം പുറത്ത്. ചിത്രത്തിൽ മോഹൻലാലിനോടൊപ്പം നടൻ രവികുമാറും ഒന്നിക്കുന്നു. 39 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് വീണ്ടും അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ചുവടെ

മോഹൻലാലിന്റെ അച്ഛനായിട്ടാണ് രവികുമാർ ആറാട്ടിൽ എത്തുന്നത്. 39 വർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിലും രവികുമാർ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. മദ്രാസിലെ മോൻ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. കൂടാതെ പഴയകാല നടി സീതയും ആറാട്ടിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പലക്കാട് വരിക്കാശ്ശേരി മനയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പലാക്കാട് നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കറുത്ത നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അടുത്തിടെ പുറത്തു വന്നത്.മികച്ച പ്രേക്ഷകാഭിപ്രായമാണ് പുറത്തു വന്ന പോസ്റ്ററിന് ലഭിച്ചത്. ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന മറ്റൊരു ചിത്രത്തിനും മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. താരത്തിന്റെ സ്റ്റൈലീഷ് ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പലക്കാട് മാത്രമല്ല ഊട്ടി, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത് . ഊട്ടിക്ക് ശേഷം എറണാകുളത്താണ് ബാക്കിയുള്ള ചിത്രീകരണം നടക്കുക. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്സ് എറണാകുളത്താണ് ചിത്രീകരിക്കുന്നത്. നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ പേര്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന മോഹൻലാലിന്റെ മസാല ചിത്രമാണിത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമാണിത്. മോഹൻലാലിനോടൊപ്പം 2255 എന്ന നമ്പറുള്ള കറുത്ത ബെൻസ് കാറും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്.


Click it and Unblock the Notifications











