For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു സ്ത്രീയുടെ പുറകേയും പോയിട്ടില്ല, ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകളുണ്ട്'; സന്തോഷ് വർക്കി!

  |

  മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി എഴുപത്തൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയിൽ അമ്പത് വർഷം തികച്ച് നിൽക്കുന്ന മമ്മൂട്ടിയെന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭയാണ്.

  ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യനെന്നും മമ്മൂട്ടിയെ വിശേഷിപ്പിക്കാം. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയ മോഹവും പ്രായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്.

  Also Read: 'ആൾക്കാർക്കൊക്കെ എന്നെ കുറിച്ച് നല്ല അഭിപ്രായമുണ്ട്, ഇനിയുള്ള കാലത്തേക്ക് അത് മതി, സംതൃപ്തിയുണ്ട്'; നടി ജലജ

  കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കിയിറങ്ങുന്ന കലാകാരൻ. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചതെന്ന് പലപ്പോഴായി മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്. ആ പരിശ്രമങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടിയെ വളര്‍ത്തിയത്.

  ഏത് പരീക്ഷണത്തിനും തുടക്കക്കാരന്റെ കൗതുകത്തോടെ മമ്മൂട്ടി ഇന്നും കാത്തിരിപ്പാണ്. പിറന്നാൾ ദിനത്തിൽ തന്നെ കാണാൻ‌ വീടിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ മെഗാസ്റ്റാര്‍ നിരാശപ്പെടുത്തിയില്ല. രാത്രി 12 മണിക്ക് എറണാകുളത്ത മമ്മൂട്ടിയുടെ വീടിന് മുന്നില്‍ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.

  Also Read: 'വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്, ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്'; റോബിൻ

  വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അം​ഗങ്ങളാണ് താരത്തിന്റെ വീടിന് മുന്നിൽ അർദ്ധരാത്രി അണിനിരന്നത്. കരിമരുന്ന് പ്രകടനം നടത്തിയും കേക്ക് മുറിച്ചും പ്രിയതാരത്തിന്റെ പിറന്നാൾ അവര്‍ ആഘോഷമാക്കി. 12 മണി കഴിഞ്ഞതോടെ വീടിന്റെ മട്ടുപ്പാവിലെത്തി മമ്മൂട്ടി ആരാധകരെ നോക്കി കൈവീശി.

  പൊലീസ് എത്തിയാണ് പിന്നീട് ആളുകളെ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ നിന്ന് പറഞ്ഞുവിട്ടത്. ലോകത്തിന്റെ നാനാഭാ​ഗങ്ങളിൽ നിന്നും നിരവധി പേരാണ് വെർച്വലായും അല്ലാതെയും പിറന്നാൾ ആശംസകൾ.

  അക്കൂട്ടത്തിൽ‌ വ്യത്യസ്തമായൊരു പിറന്നാളാശംസയാണ് ഇപ്പോൾ സോഷ്യസൽമീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ‌ സിനിമ ആറാട്ടിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ സോഷ്യൽമീഡിയ ആറാട്ടണ്ണൻ എന്ന് വിശേഷിപ്പിക്കുന്ന സന്തോഷ് വർക്കിയുടെ പിറന്നാളാശംസയാണ് അത്.

  'ഇന്ന് സെപ്റ്റംബർ 7. മമ്മൂക്കയുടെ പിറന്നാളാണ്. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂക്കയെ കുറിച്ച് ഞാൻ കുറ്റമൊന്നും പറയുന്നില്ല. എന്റെ അമ്മയും മമ്മൂക്കയും ഒരേ പ്രായക്കാരാണ്. ഞാൻ എന്റെ അമ്മയോട് പറയാറുണ്ട്. അമ്മയെക്കണ്ടാൽ മമ്മൂക്കയുടെ അമ്മയാണെന്നെ പറയൂവെന്ന്.'

  'മമ്മൂക്ക ഒരുപാട് സെൽഫ് കൺട്രോളുള്ള മനുഷ്യനാണ്. സിനിമയിലെത്തിയിട്ടും ഒരുപാട് പ്രലോഭനങ്ങൾ മദ്യം, സ്ത്രീകൾ എന്നീ തരത്തിലുണ്ടായിരുന്നിട്ടും അതിനൊന്നും പിറകെ പോയില്ല. ഫാമിലിയോട് കമ്മിറ്റ്മെന്റുള്ള വ്യക്തിയാണ്.... ഭാര്യയോടും മക്കളോടും അദ്ദേഹത്തിന് കമ്മിറ്റ്മെന്റുണ്ട്.'

  'സിനിമയോട് പാഷനുള്ള വ്യക്തിയാണ്. മക്കളെയെല്ലാവരേയും ഒരു സ്ഥാനത്തെത്തിച്ച വ്യക്തമായി പ്ലാനുകളുള്ള മനുഷ്യനാണ്. ഇത്രയേറെ സുന്ദരനായിരുന്നിട്ടും ഒരു സ്ത്രീയുടെ പുറകേയും പോയിട്ടില്ല. മദ്യപിക്കാറില്ല. സെൽഫ് കൺട്രോൾ‌ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ്. മമ്മൂട്ടി വളരെ ശുദ്ധനാണ്. വൈരാ​ഗ്യം മനസിൽ‌ വെക്കാറില്ല.'

  'മമ്മൂട്ടി ദേഷ്യക്കാരാനാണ്. ഞാനും മമ്മൂട്ടിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. ഞാനും ദേഷ്യക്കാരനാണ്. പൈസയൊന്നും വെറുതെ കൊണ്ടുകളഞ്ഞിട്ടില്ല. മമ്മൂട്ടിയുടെ ജീവിതത്തിൽ രണ്ട് കാര്യങ്ങളെയുള്ളു. ഒന്ന് ഫാമിലിയും മറ്റൊന്ന് ആക്ടിങ്ങുമാണ്' സന്തോഷ് വർക്കി മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർ‌ന്നുകൊണ്ട് പറഞ്ഞു.

  ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന സിനിമയ്ക്ക് ഉദയ് കൃഷ്ണയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നീ പ്രോജക്ടുകളാണ് ഉടൻ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.

  Read more about: mammootty
  English summary
  aarattu movie reviewer santhosh varkey birthday wish to actor mammootty, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X