ഉറക്കം കള‍ഞ്ഞ് ശു​ശ്രൂഷിച്ചു, ഛർദ്ദി കൈകളിൽ എടുത്തു, അനുസരണയുള്ള അടിമ, ആ വാക്ക് പാലിക്കാൻ എല്ലാം ഉപേക്ഷിച്ചു!

രണ്ട് വർഷം മുമ്പ് വരെ കോളിവുഡിലെ മാതൃക ദമ്പതികളുടെ ലിസ്റ്റിലായിരുന്നു ജയം രവിയുടേയും ഭാര്യ ആർതിയുടേയും സ്ഥാനം. എന്നാൽ ഒന്നര വർഷം മുമ്പ് ഇരുവരും വേർപിരിഞ്ഞു. നിയമപരമായി വേർപിരിയുന്നതിനുള്ള നടപടികൾ കോടതിയിൽ പുരോ​ഗമിക്കുന്നത‍ിനിടെ കഴിഞ്ഞ ദിവസം ഭാര്യയേയും അവരുടെ കുടുംബാം​ഗങ്ങളേയും വിമർശിച്ച് രവി നടത്തിയ വാർത്താസമ്മേളനം വൈറലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെറിയ പുകച്ചിലുകൾ ഇരുവർക്കും ഇടയിലുണ്ടായിരുന്നു.

രവിയെ ഒരു വ്യക്തിയായി പരി​ഗണിക്കാതെ അടിമയെപ്പോലെ ആർതിയും കുടുംബവും ട്രീറ്റ് ചെയ്തതിനാലാണ് ഇവരുടെ ദാമ്പത്യം വളരെ മോശമായ രീതിയിൽ അവസാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആ റിപ്പോർട്ടുകൾ ശരിവെക്കുന്ന കാര്യങ്ങൾ പിരിയുന്നതിന് മുമ്പ് ഇരുവരും നൽകിയ അഭിമുഖങ്ങളിൽ പറയാതെ പറ‍ഞ്ഞിട്ടുണ്ട്.

Ravi mohan wife

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താജ്മഹൽ സന്ദർശിച്ചപ്പോൾ പകർത്തിയ ചില റൊമാന്റിക്ക് ഫോട്ടോകൾ നടന്റെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാൻ പോസ്റ്റ് ചെയ്തതായി നിങ്ങൾക്ക് തോന്നിയോ? ഞാൻ അല്ല അത് എന്റെ ഭാര്യയാണ് പോസ്റ്റ് ചെയ്തത്. സോഷ്യൽമീഡിയയിൽ പോസ്റ്റൊന്നും ഇടാൻ എനിക്ക് വലിയ അറിവില്ല എന്നാണ് ആ ഫോട്ടോയെ കുറിച്ച് ആങ്കർ ചോദിച്ചപ്പോൾ നടൻ നൽകിയ മറുപടി.

ഈ കപ്പിൾ ഒരു സിനിമയിൽ നായകനും നായികയുമായി അഭിനയിച്ചാൽ നന്നായിരുന്നുവെന്ന് ചിലർ ആ ഫോട്ടോ കണ്ട് കുറിച്ചിരുന്നുവെന്ന് ആങ്കർ പറഞ്ഞപ്പോൾ വീട്ടിൽ അഭിനയിക്കുന്നത് പോരേ?. ഇനി സിനിമയിലും അഭിനയിക്കണോ?. വീട്ടിൽ ഭാര്യ എന്ത് പറഞ്ഞാലും കേൾക്കുന്ന അനുസരണയുള്ള ഭർത്താവായി താഴ്മയോടെയാണ് നിൽക്കുന്നത് എന്നാണ് രവി പറഞ്ഞത്.

പൊസസീവ്നസ്സിനെ കുറിച്ച് ചോദിച്ചപ്പോൾ ആർതിയും രവിയും മുമ്പ് പറഞ്ഞ ചില കാര്യങ്ങൾ കൂടി വീണ്ടും വൈറലാകുന്നുണ്ട്. ആർതിയാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ റൊമാൻസ്. അത് തെളിയിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യേണ്ട ആവശ്യം എനിക്കില്ല. പിന്നെ ഞാൻ ഒരു പൂവ് കൊടുത്താൽ പോലും സന്തോഷിക്കുന്നയാളാണ് ആർതിയെന്ന് രവി പറഞ്ഞപ്പോൾ എന്റെ അമ്മയോട് സംസാരിച്ചാൽ പോലും രവി പൊസസീവാകും.

ഇതിൽ കൂടുതൽ ഞാൻ എന്താണ് പറയേണ്ടത് എന്നാണ് ആർതി ചോദിച്ചത്. നീ വേറെ ആരോട് സംസാരിച്ചാലും ഞാൻ പൊസസീവാകില്ല. നിന്റെ അമ്മയോട് സംസാരിച്ചാൽ മാത്രമാണ് ഞാൻ പൊസസീവാകുന്നത്. എന്നോട് പറയാത്ത കാര്യങ്ങൾ പോലും ആർതി അമ്മയോട് പറയും എന്നായിരുന്നു രവിയുടെ മറുപടി. നീ നിന്റെ അമ്മയോട് സംസാരിക്കുമ്പോൾ സന്തോഷവതിയാണ്. നന്നായി ചിരിക്കും.

Ravi mohan wife

എന്റെ മുന്നിൽ ഇത്രത്തോളം സന്തോഷവതിയായി നിന്നെ കണ്ടിട്ടില്ലല്ലോ. എന്നൊക്കെ രവി ചോദിക്കും. അത്രത്തോളം പൊസസീവാണ് രവി. എന്നിരുന്നാലും എനിക്ക് അസുഖം പോലുള്ളവ വരുമ്പോൾ നന്നായി ടെയ്ക്ക് കെയർ ചെയ്യും. ഞാൻ ഛർദ്ദിച്ചാൽ പോലും അത് കൈകളിൽ വാങ്ങും. അങ്ങനെ ഒരുപാട് കാര്യങ്ങൾ രവി എനിക്ക് വേണ്ടി ചെയ്ത് തരാറുണ്ട്. എനിക്ക് അരികിൽ തന്നെ എപ്പോഴുമിരിക്കും.

രാത്രി മൂന്ന് മണിക്കും നാല് മണിക്കുമൊക്കെ എന്തെങ്കിലും കഴിക്കാൻ ആ​ഗ്രഹം പറഞ്ഞാൽ ഉറക്കം കളഞ്ഞ് എനിക്കൊപ്പം വരും. രാവിലെ ഷൂട്ടിങിന് പോകേണ്ട അവസ്ഥയായിരിക്കും രവിക്ക് എങ്കിലും മടി കൂടാതെ വരും. രവിയെപ്പോലെ ഒരു ഭർത്താവിനെ ലഭിച്ച ഞാൻ അനു​ഗ്രഹീതയാണ്. എല്ലാ സ്ത്രീകളോടും റെസ്പെക്ടുള്ളയാളാണ്. അമ്മയോടും സഹോദരിയോടും സുഹൃത്തുക്കളായ സ്ത്രീകളോടും നായികമാരോടുമെല്ലാം സ്ത്രീ എന്ന ബഹുമാനം എന്നും രവി കാണിക്കാറുണ്ട്.

അങ്ങനെയൊരാൾ എന്നെ എത്രത്തോളം ബഹുമാനിക്കുമായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഞങ്ങൾ പ്രണയിക്കുന്ന കാലത്ത് ഒരു കാര്യം മാത്രമെ രവി പറഞ്ഞിരുന്നുള്ളു. കല്യാണശേഷം നിന്നെ ഞാൻ റാണിയെപ്പോലെ വാഴിക്കുമെന്ന്. ആ വാക്ക് ഇന്നും അദ്ദേഹം ചെയ്യുന്നുണ്ട് എന്നും ആർതി പറഞ്ഞിരുന്നു. എന്റെ രാജകുമാരിയാണ് ആർതിയെന്ന് അതേ അഭിമുഖത്തിൽ രവിയും ആവർത്തിക്കുന്നുണ്ട്.

ഇരുവർക്കും ഇടയിലെ വില്ലൻ ആർതിയുടെ അമ്മയാണെന്നാണ് പ്രതികരണങ്ങൾ. അനുസരണയുള്ള അടിമയായി ഓവറായി രവി വിനയം കാണിക്കരുതായിരുന്നുവെന്നും ചിലർ കുറിക്കുന്നു. രവിയുടെ സമ്പാദ്യമെല്ലാം ഇന്ന് അനുഭവിക്കുന്നത് ആർതിയും കുടുംബവുമാണ്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X