'25 വയസ് മുതൽ വിവാഹം കഴിക്കാൻ ആ​ഗ്രഹിച്ച് നടക്കുകയാണ് റോബിൻ ചേട്ടൻ, ആ വിഷമം നിങ്ങൾ മനസിലാക്കണം'; ആരതി!

ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക പ്രിയം നേടിയ ആളാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും പുറത്തുവന്ന ശേഷം തന്റെ കുഞ്ഞ് വലിയ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കികൊണ്ട് ഇരിക്കുകയാണ് റോബിനിപ്പോൾ. താരത്തെ പോലെ മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടി. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. റോബിന് പിന്നാലെ സഹമത്സരാർത്ഥികളുടെ വിമർശനങ്ങൾക്ക് ആരതിയും പാത്രമായിട്ടുണ്ട്.

ആവശ്യമുള്ളതിനും ഇല്ലാത്തതിനുമെല്ലാം തന്നെയും ആളുകൾ വലിച്ചിടുന്ന കാര്യം ആരതി തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. റോബിനെ അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. തുടക്കം മുതലെ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയായിരുന്നു ആരതി.

Robin Radhakrishnan

ആ അഭിമുഖത്തിന്റെ വീഡിയോ വൈറാലയ ശേഷമാണ് ആരതി പൊടിയുടെ പേര് പ്രേക്ഷകർ കേട്ട് തുടങ്ങിയത്. അവിടെ നിന്നും ആരതിയുമായി സൗഹൃദം തുടങ്ങിയതാണ് റോബിൻ. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറി വിവാഹനിശ്ചയത്തിലേക്ക് എത്തി. കോയമ്പത്തൂരില്‍ നിന്നും ബിഎസ്സി ഫാഷന്‍ ടെക്‌നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്.

അതിനും അപ്പുറം ഒരു ഓണ്ട്രപ്രൊണറുമാണ്. പൊഡീസ് എന്ന ബൊട്ടീക്ക് സ്വന്തമായി നടത്തുന്ന ആരതി ബിസിനസിനൊപ്പം അഭിനയ ലോകത്തും മോഡലിങിലും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകളും തമിഴിൽ ഒരു സിനിമയും ചെയ്തിട്ടുണ്ട്.

ഡിസൈനര്‍, ഓണ്ട്രപ്രൊണര്‍, മോഡല്‍, നടി എന്നിങ്ങനെയുള്ള മേഖലകളില്‍ എല്ലാം കഴിവ് തെളിയിച്ച് കഴിഞ്ഞ ആരതി തന്റെ ജീവിതത്തിലേക്ക് വന്നശേഷം സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടെന്നാണ് റോബിൻ പറയാറുള്ളത്. ഇപ്പോൾ‌ തന്റെ പുതിയ ബൊട്ടീക്ക് സജ്ജീകരിക്കുന്നതിനുള്ള ഓട്ടത്തിലാണ് ആരതി പൊടി.

റോബിൻ വന്നശേഷം എല്ലാത്തിനും ഒരു കൈ സഹായിക്കാൻ ആളുണ്ടെന്ന തോന്നലുണ്ടെന്നും അത് വലിയ ആശ്വാസമാണ് തരുന്നതെന്നും ആരതി പറയുന്നു. ആരതിയുടെ സുഹൃത്തുക്കളാണ് ഇപ്പോൾ റോബിന്റെയും സുഹൃത്തുക്കൾ. താൻ കഠിനമായി അ​ധ്വാനിക്കുന്നത് കാണുന്നത് റോബിന് വിഷമമാണെന്നും മൈൽ‌സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആരതി പൊടി പറയുന്നു.

Robin Radhakrishnan

'എന്റെ ബൊട്ടീക്കിന്റെ വർക്കുകൾ ചെയ്യുന്ന ഭായിമാർ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ വളരെ പ്രയാസമാണ്. പണ്ടെക്കെ ഭയത്തോടെയാണ് പോയിരുന്നത്. റോബിൻ ചേട്ടൻ വന്നശേഷം ആ ഭയം പോയി. എന്തെങ്കിലും പ്രശ്നം തോന്നിയാൽ ഉടൻ വിളിക്കാനും ഓടി വരാനും ആളുണ്ടല്ലോ.'

'എന്നെ കുറച്ച് നേരം കാണാതായാൽ റോബിൻ ചേട്ടന് ടെൻഷനാണെന്നും', ആരതി പൊടി പറയുന്നു. ആരതി പൊടിയെ ജീവിതത്തിലേക്ക് കിട്ടിയതിൽ താൻ അനു​ഗ്രഹീതനാണെന്നാണ് റോബിൻ പറയുന്നത്. ആർക്കും പരിചയമില്ലാത്ത ഒരു ആരതി പൊടിയെ തനിക്ക് അറിയാമെന്നും റോബിൻ‌ അഭിമുഖത്തിനിടെ പറഞ്ഞു.

വിവാഹ​ത്തിന്റെ കാര്യത്തിൽ റോബിൻ തിടുക്കം കൂട്ടുന്നതിന്റെ കാരണവും ആരതി പൊടി വെളിപ്പെടുത്തി. '25 വയസ് മുതൽ വിവാഹം കഴിക്കാൻ ആ​ഗ്രഹിച്ച് നടക്കുകയാണ് റോബിൻ ചേട്ടൻ... ഇപ്പോൾ മുപ്പത്തിരണ്ട് വയസായി. ആ വിഷമം നിങ്ങൾ മനസിലാക്കണം. കല്യാണം കഴിക്കാൻ ഇത്രയ്ക്ക് ഇഷ്ടം എന്താണെന്ന് ഞാൻ തന്നെ പലവട്ടം ചേട്ടനോട് ചോദിച്ചിട്ടുണ്ട്.'

'എപ്പോഴും കൂടെ ഇരിക്കാനും ടെൻഷൻ വരുമ്പോൾ അടക്കം എല്ലാം ഷെയർ ചെയ്യാനുമെല്ലാം ഒരു പാട്നറെ ചേട്ടൻ ആ​ഗ്രഹിക്കുന്നുണ്ടെന്നാണ്', ആരതി പറഞ്ഞത്. തനിക്ക് കുട്ടിക്കാലം മുതൽ അധികം സുഹൃത്തുക്കളില്ലെന്നും ഒറ്റപ്പെട്ടാണ് ജീവിച്ചതെന്നും അതുകൊണ്ടാണ് ഒരു കൂട്ട് ആ​ഗ്രഹിച്ചതെന്നുമാണ് റോബിൻ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X