അന്ന് ആരും ഒച്ചവെച്ച് കണ്ടില്ല; സംഗീതയുടെ വേദന അറിയാമായിരുന്നിട്ടും തൃഷയുമായി സൗഹൃദം എന്തിന്?; ചർച്ച!
തമിഴകത്തെ ഹോട്ട് ടോപ്പിക്കാണ് സംഗീത-വിജയ് വിവാഹമോചന ഹർജിയും നടി തൃഷയുമായ നടനുള്ള വഴിവിട്ട ബന്ധവും. ഡിവോഴ്സ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൃഷയ്ക്കൊപ്പം പൊതുവേദിയിൽ വിജയ് പ്രത്യക്ഷപ്പെട്ടതും ചർച്ചയായിരുന്നു. ജനം ഇപ്പോൾ സംഗീതയ്ക്കും മക്കൾക്കും ഒപ്പമാണ്. ഇതുവരെ ഉണ്ടായിരുന്ന ഫാമിലിമാൻ ഇമേജെല്ലാം വിജയ്ക്ക് നഷ്ടമായി.
അതേസമയം ഇപ്പോഴിതാ നടൻ ജയംരവിയുടെ മുൻ ഭാര്യ ആർതി രവി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സംഗീതയ്ക്ക് ലഭിക്കുന്ന ജനപിന്തുണ തന്റെ വിഷയം വന്നപ്പോൾ എന്തുകൊണ്ട് ഉണ്ടായില്ലെന്നാണ് ആർതി ചോദിക്കുന്നത്. ഭാര്യയോടുള്ള സഹാനുഭൂതി ഭർത്താവിന്റെ മാർക്കറ്റ് വാല്യുവിനെ ആശ്രയിച്ചാണോ? എന്നും ആർതി ചോദിക്കുന്നു.

ഹെയ്റ്റ് ഉണ്ടായിരുന്നുവെങ്കിലും വിജയ്ക്ക് എതിരെ ഉയരുന്ന അത്രത്തോളം വെറുപ്പ് ജയംരവിക്ക് നേരെ ആരും ആർതിയുമായുള്ള ബന്ധം വേർപ്പെടുത്തുന്നുവെന്ന് അറിയിച്ചപ്പോഴോ പിന്നീട് പങ്കാളി കെനീഷയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴോ കാണിച്ചിരുന്നില്ല. ആർതിയുടെ പക്കൽ നിന്നും നടൻ രക്ഷപ്പെട്ട് പുറത്ത് വന്നതാണെന്നും ആർതി ബോസി ആറ്റിറ്റ്യൂഡുള്ള ഭാര്യയാണെന്നുമെല്ലാം അന്ന് പ്രചരിച്ചിരുന്നു.
ദാമ്പത്യത്തിൽ ആയിരുന്ന സമയത്ത് താൻ എന്തെല്ലാം നേരിട്ടുവെന്ന് ജയം രവി വെളിപ്പെടുത്തിയതും ആർതിക്ക് നെഗറ്റീവ് ഇമേജ് നൽകാൻ കാരണമായി. ഇതാണ് ഞാൻ കാണുന്ന വിധം... ഒരു ഭാര്യയുടെ മാനത്തേയും അന്തസിനേയും കുറിച്ച് പെട്ടെന്നുണ്ടായ ചർച്ച ശ്രദ്ധേയമാണ്. ഒരു വിവാഹം പരസ്യമായി തകരുന്നത് കാണുമ്പോഴുണ്ടാകുന്ന വൈകാരിക ആഘാതത്തെക്കുറിച്ചും ഭാര്യയുടെ അന്തസിനെക്കുറിച്ചും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ശരിയാണ്.
എന്നാൽ ഇതേപോലെ ഒരു സംഭവം കഴിഞ്ഞ വർഷം ഉണ്ടായപ്പോൾ ഇത്ര ശബ്ദമുണ്ടായിരുന്നില്ലെന്ന കാര്യം ചിന്തിപ്പിക്കുന്നു. അന്ന് പ്രതികരണങ്ങൾ വളരെ നിശ്ശബ്ദമായിരുന്നു. പലരും ചിന്തിക്കാതെ തയ്യാറാക്കിയ കഥ വിശ്വസിച്ചതിനാൽ പുതിയ കഥകൾ സൃഷ്ടിക്കപ്പെട്ടു, അനുമാനങ്ങൾ ഉയർന്നു, വ്യാപകമായ നെഗറ്റിവിറ്റി ഉണ്ടായി.
അതിനാൽ ഒരു ചോദ്യം ഉയരുന്നു. ഒരു ഭാര്യയ്ക്ക് കിട്ടേണ്ട സഹാനുഭൂതി അവളുടെ ഭർത്താവിന്റെ മാർക്കറ്റ് വാല്യു അനുസരിച്ചാണോ? അല്ലെങ്കിൽ അവളുടെ വികാരങ്ങൾ കേൾക്കപ്പെടാൻ ശരിയായ രാഷ്ട്രീയമോ സാമൂഹികമോ സമയമോ വേണ്ടിവരുന്നുണ്ടോ?. ഇപ്പോൾ കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു ഭാര്യയും അത്തരത്തിലുള്ള അപമാനം നിശ്ശബ്ദമായി സഹിക്കേണ്ടതില്ല.

എന്നാൽ ഇന്ന് നാം നമ്മുടെ ശബ്ദം കണ്ടെത്തുമ്പോൾ സഹാനുഭൂതി ശക്തരായവർക്ക് മാത്രം സംവരണം ചെയ്യപ്പെടരുതെന്ന് ഓർക്കണം. ഒരു ഭാര്യയുടെ മാനവും ഗൗരവവും ഒരിക്കലും അവളുടെ ഭർത്താവിന്റെ സ്ഥാനം അല്ലെങ്കിൽ പ്രതിഷ്ഠ ആശ്രയിച്ചിരിക്കരുത് എന്നായിരുന്നു ആർതിയുടെ കുറിപ്പ്. സെലിബ്രിറ്റകൾ അടക്കം നിരവധി പേരാണ് ആർതിയുടെ കാഴ്ചപ്പാടിനെ ശരിവെച്ച് എത്തിയത്.
അതേസമയം ചിലർ ആർതി തന്റെ ഭാഗത്തെ തെറ്റുകൾ ന്യായീകരിക്കാൻ വേണ്ടി നടത്തുന്ന ഗ്യാസ് ലൈറ്റിങ് ആണെന്നും ഒരു വിഭാഗം ആളുകൾ കുറിച്ചു. വഴക്കിടുമ്പോൾ എല്ലാത്തിനും കാരണം നീയാണ് എന്ന് പങ്കാളിയോട് പറയുകയും ശരി എപ്പോഴും തന്റെ ഭാഗത്താണെന്ന് പറയുകയും ചെയ്യുന്നു രീതിയെയാണ് ഗ്യാസ് ലൈറ്റിങ് എന്ന് പറയുന്നത്.
അതേസമയം ഇപ്പോഴും സോഷ്യൽമീഡിയയിൽ തൃഷയെ ഫോളോ ചെയ്യുന്നതിനും ഒരു വിഭാഗം ആളുകൾ ആർതിയെ വിമർശിച്ചു. ആർതിയെ തൃഷയും ഫോളോ ചെയ്യുന്നുണ്ട്. ജയംരവി-ആർതി വിവാഹം നടക്കാൻ ഒരു കാരണക്കാരി തൃഷ കൂടിയാണ്. താൻ ഒന്നിപ്പിച്ചവരിൽ രവിയും ആർതിയുമുണ്ടെന്ന് ഒരു അഭിമുഖത്തിൽ തൃഷ തന്നെ പറഞ്ഞിരുന്നു. ജയംരവി-ആർതി വിവാഹമോചന കേസ് ഇപ്പോഴും കോടതിയിലാണ്. പേരിൽ നിന്ന് ഇപ്പോഴും രവി ആർതി നീക്കം ചെയ്തിട്ടില്ല.


Click it and Unblock the Notifications
















