ആഷിക് അബുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം വരുന്നു? ആരാധകരും കട്ട കാത്തിരിപ്പിലാണ്

മലയാള സിനിമയിലെ ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ പ്രധാനിയാണ് ആഷിക് അബു. അദ്ദേഹത്തിന്റെ സംവിധാനത്തിലെത്തിയ സിനിമകള്‍ തിയറ്ററുകളില്‍ ഹിറ്റാവുന്ന കാഴ്ചയാണ് അടുത്ത കാലത്തായിട്ട് കണ്ട് വരുന്നത്. ഉടന്‍ തന്നെ വൈറസ് എന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ആഷിക് അബു സിനിമ ഒരുക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് ആഷിക് അബു കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിനുള്ള മറുപടി അദ്ദേഹം പറഞ്ഞിരിക്കുകയാണ്. മോഹന്‍ലാലുമായിട്ടുള്ള പ്രൊജക്ടിന് വേണ്ടിയുള്ള ആലോചനകള്‍ നടക്കുകയാണ്. മോഹന്‍ലാലിനെ പോലെ സീനിയറായിട്ടുള്ള ഒരു താരത്തെ കൊണ്ട് സിനിമ ചെയ്യുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളിയാണെന്ന് ആഷിക് അബു പറയുന്നു.

ashiq-abu

ഇപ്പോള്‍ അതിന് പറ്റിയൊരു കഥയ്ക്കും പശ്ചാതലത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭാവിയില്‍ സിനിമയുടെ പ്രഖ്യാപനം ഉണ്ടായേക്കാം എന്നും സംവിധായകന്‍ പറയുന്നു. നേരത്തെയും ആഷിക് അബുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ചിത്രത്തിന് കൊടുങ്കാറ്റ് എന്ന് പേരിട്ടിരിക്കുകയാണെന്നും വാര്‍ത്ത വന്നിരുന്നു. ചിത്രത്തിന്റെ തിരക്കഥ ആരംഭിച്ചിട്ടുണ്ടെന്നും ശേഷം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഔദ്യോഗികമായ അനൗണ്‍സ്‌മെന്റ് ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ വൈറസ് തിയറ്ററുകളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് ആഷിക് അബു. കോഴിക്കോടുണ്ടാ നിപ്പയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഈദിന് മുന്നോടിയായി ജൂണ്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X