ആഷിഖ് അബുവും റിമ കല്ലിങ്കലും വേര്‍പിരിഞ്ഞോ? സോഷ്യല്‍ മീഡിയയുടെ സംശയത്തിന് ഉത്തരമായി!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. ശ്യാമ പ്രസാദിന്റെ ഋതുവിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. ഋതുവിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബന്‍ഡ്‌സ്, സിറ്റി ഓഫ് ഗോഡ്, ഇന്ത്യന്‍ റുപ്പി, നിദ്ര, 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ അഭിനയിച്ച നടിയാണ് റിമ കല്ലിങ്കല്‍.
2012ല്‍ ഇറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ടെസ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആദ്യമായി ആഷിഖ് അബുവിനോടൊപ്പം ആദ്യമായി റിമ കല്ലിങ്കല്‍ പ്രവര്‍ത്തിക്കുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും 2013ല്‍ വിവാഹിതരായി.

ഇടക്ക് കുറച്ച് കാലം ഇരുവരും ലിവിംഗ് റിലേഷനിലായിരുന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 2013ല്‍ നവംബര്‍ 1ന് എറണാകുളം കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരുവരും അവരവരുടെ തിരക്കുകളില്‍ മുഴുകുന്ന ആളുകളുമാണ്. ആഷിഖ് അബു പുതിയ ചിത്രത്തിന്റെ തിരക്കുകളിലും റിമ തന്റെ ഡാന്‍സിന്റെ തിരക്കുകളിലുമാണ്.
ഇരുവരും തമ്മിലുള്ള യാത്രകളും റിമയുടെ തന്നെ ആഷിഖ് എടുത്ത ചിത്രങ്ങളും പലപ്പോഴും വൈറല്‍ ആവുകയും വിമര്‍ശന വിധേയമാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അടുത്ത കുറച്ച് കാലങ്ങളായി ആഷിഖിന്റെ ഇന്‍സ്റ്റഗ്രാമില്‍ റിമയെക്കുറച്ചോ റിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ആഷിഖിന്റെയോ സാന്നിധ്യം കാണാറില്ലായിരുന്നു. കഴിഞ്ഞയാഴ്ച റിമ കല്ലിങ്കലിന്റെ പിറന്നാളായിരുന്നു.
പിറന്നാളിന് റിമക്കൊപ്പമുള്ള ഫോട്ടോയോ പിറന്നാള്‍ ആശംസയോ ഒന്നും ആഷിക് അബു ഇട്ടതായി കണ്ടില്ല. റിമ തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
റിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലും ആഷിഖ് അബു കമന്റ് ചെയ്യുകയോ ഒന്നും ചെയ്തിട്ടുമുണ്ടായിരുന്നില്ല. ഇതോടെ ഇരുവരും തമ്മലില്‍ എന്തോ പ്രശ്‌നമുണ്ടെന്നും റിമയും ആഷിഖ് അബുവും തമ്മില്‍ പിരിഞ്ഞെന്നുമുള്ള അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്ന രീതിയില്‍ ആണ് ഇപ്പോഴിതാ ആഷിഖ് അബുവിന്റെ പിറന്നാള്‍ ദിനത്തിന് റിമ ഇന്‍സ്റ്റഗ്രാമില്‍ ആശംസ അറിയിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്.
'ഏറ്റവു മികച്ചത് ഇനിയും വരാനിരിക്കുന്നു, ചീയേഴ്‌സ് പാര്‍ട്ട്ണര്‍' എന്ന ക്യാപ്ഷനോടെ ആഷിഖിന്റെ ചെറുപ്പം തൊട്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പിറന്നാള്‍ ആശംസ ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആഷിഖിന്റെ പിറന്നാള്‍. ഇതോടെ ഇരുവരും പിരിഞ്ഞോ എന്ന അന്വേഷണത്തിന് വിരാമമായിരിക്കുകയാണ്.

2009ല്‍ ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെയയാണ് ആഷിഖ് അബു സംവിധാന രംഗത്തേക്ക് കടക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയ, അഞ്ചു സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്, ഗാംഗ്‌സ്റ്റര്‍, റാണി പദ്മിനി, മായാനദി, വൈറസ്, ആണും പെണ്ണും ആന്തോളജി ഫിലിമിലെ ഒരു ചിത്രം, നീല വെളിച്ചം എന്നീ ചിത്രങ്ങളാണ് ആഷിഖ് അബു സംവിധാനം ചെയ്തത്.
മഹേഷിന്റെ പ്രതികാരം പ്രൊഡ്യൂസ് ചെയ്തതും ആഷിഖ് അബുവാണ്. ഇപ്പോള്‍ പുതിയ സിനിമയായ റൈഫിള്‍ ക്ലബിന്റെ പണിപ്പുരയിലാണ് ആഷിഖ്. ചിത്രത്തിന്റെ പ്രൊഡ്യൂസറും ഛായാഗ്രഹണവും ആഷിഖ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ആഷിഖ്. തീവ്രം, അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം, പറവ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.


Click it and Unblock the Notifications











