താരപത്‌നിയെ ചേര്‍ത്ത് നിര്‍ത്തി പിറന്നാളുമ്മകള്‍ നല്‍കി ആഷിക് അബു! റിമ കല്ലിങ്കലിന് ഇന്ന് പിറന്നാള്‍
2008 ലെ മിസ് കേരള മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായ റിമ കല്ലിങ്കല്‍ 2009 ല്‍ ഋതു എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വ്യത്യസ്തങ്ങളായ ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച റിമ ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. 1984 ജനുവരി 18 ന് ജനിച്ച റിമ ഇന്ന് 34-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

22 ഫീമെയില്‍ കോട്ടയം, നിദ്ര എന്നീ സിനിമകളിലെ പ്രകടനംവിലയിരുത്തി 2012 ലെ കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം റിമയ്ക്ക് ലഭിച്ചിരുന്നു. 2013 നവംബര്‍ ഒന്നിന് സംവിധായകന്‍ ആഷിഖ് അബുവുമായി റിമയുടെ വിവാഹം കഴിഞ്ഞിരുന്നു. ലളിതമായൊരു ചടങ്ങിലൂടെയായിരുന്നു റിമയുടെ വിവാഹം.
സിനിമയ്ക്കുള്ളിലും പുറത്തും ശക്തമായ നിലപാടുകളില്‍ എടുക്കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന അപൂര്‍വ്വം താരദമ്പതികളില്‍ ഒരു കൂട്ടരാണ് അഷിക് അബുവും റിമയും. റിമയുടെ പിറന്നാള്‍ ദിനത്തില്‍ ആഷിക് പ്രിയതമയെ കുറിച്ച് പറയുന്നത് എന്താണെന്ന് അറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ഒടുവില്‍ റിമയെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ കൊടുക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications