TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അടുത്ത വമ്പന്‍ ഹിറ്റ് വൈറസാണ്! ടൊവിനോ, ആസിഫ്, ചാക്കോച്ചന്‍, പാര്‍വ്വതി, റിമ, താരസമ്പന്നമായ ചിത്രം!!
വ്യത്യസ്ത കഥയും മികച്ച അവതരണവുമായി വേറിട്ട ഒരുപാട് സിനിമകളാണ് റിലീസിനെത്തി കൊണ്ടിരിക്കുന്നത്. നവാഗതരായ സംവിധായകന്മാരെല്ലാം പരീക്ഷണ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ മലയാളക്കര അടുത്തതായി കാത്തിരിക്കുന്ന സിനിമയാണ് വൈറസ്. സിനിമയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
സിനിമയെ കുറിച്ച് പറയാന്‍ ഒരുപാട് പ്രത്യേകതകള്‍ ഉണ്ടെങ്കിലും സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളാണ് ശ്രദ്ധേയം. വമ്പന്‍ താരനിരയെന്ന് പറഞ്ഞാല്‍ അത് സത്യമാവുന്ന തരത്തില്‍ മലയാളത്തിലെ മുന്‍നിര യുവതാരങ്ങളെല്ലാം വൈറസില്‍ അണിനിരക്കുകയാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നും അവരുടെ കഥാപാത്രം എന്താണെന്നുള്ളതുമാണ് ശ്രദ്ധേയം.
വൈറസ് ഒരുങ്ങുന്നു
കോഴിക്കോട് ഉണ്ടായ നിപ്പ വൈറസിന്റെ പശ്ചാതലത്തിലൊരുക്കുന്ന സിനിമയാണ് വൈറസ്. നിപ്പയ്‌ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായിട്ടാണ് സിനിമ വരുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ഏപ്രിൽ പതിനൊന്നിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍
ശക്തമായ വേഷങ്ങളിലൂടെ തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബനും വൈറസില്‍ അഭിനയിക്കുന്നുണ്ട്. നേരത്തെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് താനും വൈറസില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ ഡോ. സുരേഷ് രാജന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസ്
മലയാളക്കരയുടെ റോമാന്റിക് ഹീറോയായി മാറിയ ടൊവിനോ തോമസാണ് വൈറസിലെ മറ്റൊരു താരം. സിനിമയില്‍ അഭിനയിക്കാന്‍ ടൊവിനോ എത്തിയിരുന്നെങ്കിലും ചിത്രത്തിലെ കഥാപാത്രം എന്താണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. അതേ സമയം പ്രധാന്യമുള്ളൊരു വേഷത്തിലായിരിക്കും ടൊവിനോ പ്രത്യക്ഷപ്പെടുക എന്ന കാര്യത്തില്‍ സംശയമില്ല.
റിമ കല്ലിങ്കല്‍
സിനിമയിലെ ചരിത്ര പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി റിമ കല്ലിങ്കലാണ്. നിപ്പ രോഗികളെ ശ്രുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമയാണെന്നാണ് സൂചന. അതേ സമയം സിനിമയുടെ നിര്‍മാണത്തിലും റിമയുടെ പങ്കാളിത്തമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാര്‍വ്വതി
നടി പാര്‍വ്വതിയാണ് വൈറസിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ടേക്ക് ഓഫ് പോലെയുള്ള സിനിമകളിലൂടെ അതിശയിപ്പിച്ച പാര്‍വ്വതിയുടെ കരിയറിലെ മറ്റൈാരു കിടിലന്‍ വേഷവും പവര്‍ഫുള്‍ പെര്‍ഫോമന്‍സുമായിരിക്കും വൈറസിലുണ്ടാവുക. ആഷിക് അബുവിനൊപ്പം പാര്‍വ്വതി ആദ്യമായിട്ടാണ് ഒന്നിച്ചെത്തുന്നത്.
ആസിഫ് അലി
ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തില്‍ ആസിഫ് അലിയായിരുന്നു നായകന്‍. ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു. വീണ്ടും വൈറസിലൂടെ ഇരുവരും വീണ്ടുമൊന്നിക്കുമ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ എന്നാണ് അറിയാനുള്ളത്.
പൂര്‍ണിമയുടെ തിരിച്ച് വരവ്
ഇന്ദ്രജിത്ത് സുകുമാരനും വൈറസിന്റെ ഭാഗമാവുകയാണ്. സിനിമയുടെ ഷൂട്ടിംഗില്‍ താരം നേരത്തെ ജോയിന്‍ ചെയ്തിരുന്നു. ഇന്ദ്രജിത്തിനൊപ്പം ഭാര്യയും നടിയുമായ പൂര്‍ണിമയും ചിത്രത്തിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഏറെ കാലത്തിന് ശേഷം പൂര്‍ണിമയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവാണ് വൈറസില്‍ സംഭവിക്കുന്നത്.
മറ്റ് താരങ്ങള്‍
ഇനിയും വമ്പന്‍ താരങ്ങളെ അണിനിരത്തിയാണ് ആഷിക് അബു സിനിമ എത്തിക്കുന്നത്. മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.