For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആഷിക് അബു ബ്രില്ല്യന്‍സ്! വമ്പന്‍ സ്വീകരണത്തോടെ വൈറസ് തിയറ്ററുകളില്‍! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

  |

  കേരളത്തെ മുഴുവന്‍ പിടിച്ചുലച്ച നിപ്പാ വൈറസ് വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നാലെ വീണ്ടും ഇതേ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് മലയാളക്കരയെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ നിപ്പയില്‍ നിന്നും അതിജീവിച്ച സമൂഹമാണ് നമ്മളുടേത്. ഒടുവില്‍ അതിജീവനത്തിന് വേണ്ടിയുള്ള മലയാളികളുടെ പോരാട്ടം ബിഗ് സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. നിപ്പയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത വൈറസ് പ്രതിസന്ധികള്‍ക്കിടെ തിയറ്ററുകളിലേക്ക് എത്തി.

  സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു വൈറസ്. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല യുഎഇ, ജിസിസി അടക്കമുള്ള എല്ലാ സെന്ററുകളിലും വൈറസ് എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് ആദ്യം വന്ന പ്രതികരണങ്ങളിങ്ങനെ..

  ആദ്യ പകുതി കഴിയുമ്പോള്‍

  വൈറസിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ കേരളത്തിനെ വ്യാപിച്ച പകര്‍ച്ചവ്യാധിയെ കുറിച്ചാണ് കാണിച്ചിരിക്കുന്നത്. മനോഹരമായി തന്നെ അത് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ കഥ പതിയെ പറഞ്ഞാണ് പോവുന്നത്.

  എല്ലാവരും ഒരുപോലെ മിന്നിച്ചു

  സിനിമയെ കുറിച്ച് കൂടുതല്‍ പറയാനൊന്നുമില്ലെന്നാണ് ആദ്യ പ്രതികരണം. അതിശയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലെ എല്ലാവരും കാഴ്ച വെച്ചിരിക്കുന്നത്. പ്രത്യേകമായി ചിലര്‍ക്ക് സൗബിന്‍ ഷാഹിറിന്റെ കഥാപാത്രത്തെ ഇഷ്ടമായിരിക്കുകയാണ്. ചെറിയൊരു വേഷമാണെങ്കിലും അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ സൗബിന് കഴിഞ്ഞിട്ടുണ്ട്. നല്ലൊരു ക്ലൈമാക്‌സിലാണ് ചിത്രം അവസാനിച്ചിരിക്കുന്നത്.

  ഒട്ടും മുഷിപ്പിക്കുന്നില്ല

  രണ്ട് മണിക്കൂര്‍ 32 മിനിറ്റാണ് ദൈര്‍ഘ്യമുള്ള ചിത്രം മേക്കിംഗിലൂടെയാണ് വേറിട്ട് നില്‍ക്കുന്നത്. ഒട്ടും മുഷിപ്പിക്കാതെയാണ് കഥ പറഞ്ഞ് പോവുന്നത്.

  ബ്രില്ല്യന്‍സ് വീണ്ടും

  വൈറസ് ഒരു ബ്രില്ല്യന്റാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വിവിധ കഥാപാത്രങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ള പഠിപ്പിക്കുന്നു. കഥയും താരങ്ങളുമെല്ലാം അതിശയിപ്പിച്ചിരിക്കുകയാണ്.

  പറയാന്‍ വാക്കുകളില്ല

  നിപ്പയുണ്ടാക്കിയ ഭീതി

  നിപ്പയുണ്ടാക്കിയ ഭീതി

  കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ രണ്ട് ദുരന്തങ്ങള്‍ നേരിട്ട വര്‍ഷമായിരുന്നു 2018. ആദ്യം കോഴിക്കോട് നിന്നും പടര്‍ന്ന നിപ്പയായിരുന്നു മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇരുപതോളം ആളുകളുടെ ജീവന്‍ കവര്‍ന്ന നിപ്പ മാസങ്ങളോളം കേരളത്തിനെ ഭയത്തിലാക്കി. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ നിപ്പ വീണ്ടുമെത്തിയിരുന്നു. ഇതിനെയെല്ലാം മലയാളികള്‍ ഒന്നിച്ച് നേരിട്ടു എന്നുള്ളതാണ് അഭിമാനിക്കാനുള്ളത്. ആ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും കഥയുമായി, അന്ന് കേരളം അഭിമുഖീകരിച്ച ഭീതി എത്രത്തോളം വലുതാണെന്ന് സിനിമയിലൂടെ വ്യക്തമാക്കിയിട്ടാണ് ആഷിക് അബു സിനിമ ഒരുക്കിയിരിക്കുന്നത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജൂണ്‍ ഏഴിന് ചിത്രം തിയറ്ററുകളിലേക്ക് എത്തി.

   അണിയറ പ്രവര്‍ത്തകര്‍

  അണിയറ പ്രവര്‍ത്തകര്‍

  റിയല്‍ മാസ് സ്റ്റോറിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും സിനിമയുടെ ഭാഗമാവും. വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്കവരും വൈറസിന്റെ ഭാഗമാവുകയാണ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനിറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്.

  റിലീസിനെത്തി

  റിലീസിനെത്തി

  കേരളത്തിലും വിദേശത്തുമടക്കം ഒന്നിച്ചാണ് വൈറസിന് റിലീസ് ഒരുക്കിയിരുന്നത്. കേരളത്തില്‍ മാത്രം 158 ഓളം സ്‌ക്രീനുകളിലാണ് വൈറസ് എത്തിയിരിക്കുന്നത്. യുഎഇ യില്‍ 43 സ്‌ക്രീനുകളിലും ജിസിസി യില്‍ 30 സ്‌ക്രീനുകളിലുമാണ് പ്രദര്‍ശനം. റിലീസിന് മുന്‍പ് മുന്‍കൂട്ടിയുള്ള ബുക്കിംഗ് തകൃതിയായിട്ടാണ് നടന്ന്ത്. ഇന്ന് മുതല്‍ തിയറ്ററുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂ കാണാന്‍ പറ്റുമെന്നുള്ള കാര്യം ഇതില്‍ നിന്നും വ്യക്തമാവും.

  പൂര്‍ണിമ

  English summary
  Aashiq Abu's Virus Movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X