For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിപ്പ ഇത്ര ഭീകരമായിരുന്നോ? ആഷിക് അബുവിന്റെ ബ്രില്ല്യന്‍സില്‍ വൈറസ്! കാസ്റ്റിംഗിന് അടപടലം ട്രോളാണ്!!

  |

  കഴിഞ്ഞ വര്‍ഷം കേരളക്കരയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടായിരുന്നു നിപ്പ വൈറസ് പടര്‍ന്നത്. കോഴിക്കോട് നിന്നുമുണ്ടായ നിപ്പ നിരവധി ആളുകളുടെ ജീവനാണ് കവര്‍ന്നത്. അന്ന് കേരളം അഭിമുഖീകരിച്ച ഭീതി ദൃശ്യാവിഷ്‌കാരമായി എത്തുകയാണ്. നിപ്പാ വൈറസിന്റെ പശ്ചാതലത്തില്‍ ആഷിക് അബു അണിയിച്ചൊരുക്കുന്ന സിനിമയാണ് വൈറസ്. നിപ്പയ്ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായിട്ടാണ് സിനിമ വരുന്നത്.

  സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ച് കൊണ്ട് പുറത്ത് വന്ന പോസ്റ്റര്‍ തന്നെ വലിയ തരംഗമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുമായി ചിത്രീകരണം പൂര്‍ത്തിയാക്കി വൈറസില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. വൈറസ് അതിഗംഭീരമായൊരു സിനിമയായിരിക്കുമെന്ന സൂചന നല്‍കി കൊണ്ടെത്തിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരിക്കുകയാണ്. സിനിമയെ പുകഴ്ത്തി പറഞ്ഞ് ട്രോളന്മാരും സജീവമായിരിക്കുകയാണ്.

   വമ്പന്‍ താരങ്ങള്‍

  വമ്പന്‍ താരങ്ങള്‍

  മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തിയാണ് ആഷിക് അബു സിനിമ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പൂര്‍ണിമ, ഇന്ദ്രജിത്ത്, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, എന്നിവരാണ് വൈറസിലെ താരങ്ങള്‍. സിനിമയുടെ പ്രഖ്യാപനത്തില്‍ ഫഹദ് ഫാസിലിന്റെ പേര് പറഞ്ഞിരുന്നെങ്കിലും ട്രെയിലറില്‍ ഫഹദില്ല. ഇതോടെ അതിഥി വേഷത്തില്‍ താരത്തിന്റെ സാന്നിധ്യമുണ്ടാവുമെന്നാണ് സൂചന.

  മനസ് പിടഞ്ഞു

  മനസ് പിടഞ്ഞു

  വൈറസില്‍ ഏറ്റവുമധികം പ്രേക്ഷകരെ സ്വാധീനിച്ചത് സൗബിനായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് പോവാന്‍ ഓട്ടോറിക്ഷയില്‍ കയറിയ സൗബിനെ എല്ലാവരും ഒഴിവാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ രംഗം കണ്ടപ്പോള്‍ ആദ്യം പലരും ഞെട്ടി. പിന്നെ മനസ് പിടഞ്ഞ് പോയെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

  ലിനി സിസ്റ്ററായി റിമ

  ലിനി സിസ്റ്ററായി റിമ

  നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനി ആയി അഭിനയിക്കുന്നത് റിമ കല്ലിങ്കലാണ്. ഇപ്പോള്‍ വൈറസിന്റെ ട്രെയിലറില്‍ റിമയെ കണ്ടപ്പോള്‍ നിപ്പ കാരണം ജീവന്‍ കൊടുത്ത ലിനി സിസ്്റ്ററിനെ എല്ലാവരും ഓര്‍ത്തിട്ടുണ്ടാവും.

  മറ്റൊരു ട്രെയിലര്‍ ഉണ്ടാവില്ല

  മറ്റൊരു ട്രെയിലര്‍ ഉണ്ടാവില്ല

  വൈറസിന്റെ ട്രെയിലര്‍ കണ്ടതോടെ പലര്‍ക്കും തോന്നിയ പ്രധാന കാര്യം കഴിഞ്ഞ കുറേ കാലങ്ങള്‍ക്കിടയില്‍ മലയാളി ഹൃദയത്തെ ഇത്രയധികം സ്പര്‍ശിച്ച മറ്റൊരു ട്രെയിലര്‍ കാണില്ല എന്നതാണ്.

   സര്‍വൈവ് ത്രില്ലര്‍

  സര്‍വൈവ് ത്രില്ലര്‍

  ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന് തല ഉയര്‍ത്തി നില്‍ക്കാവുന്ന ചിത്രമായിരിക്കും വൈറസ് എന്ന സര്‍വൈ് ത്രില്ലര്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട്.

   ജീവിച്ച് കാണിച്ചു

  ജീവിച്ച് കാണിച്ചു

  വൈറസിലെ സൗബിന്റേതായി കാണിച്ച ആ ഒരു രംഗം മാത്രം മതി പുറത്തിറങ്ങാന്‍ പോലും പേടിച്ച ആ ദിവസങ്ങള്‍ മലയാളികള്‍ക്ക് എന്തായിരുന്നു എന്ന് കാണിച്ച് തരാന്‍ എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

   അതിജീവനത്തിന്റെ കഥ

  അതിജീവനത്തിന്റെ കഥ

  ഇതുവരെ അനുഭവിക്കാത്ത ഒരു ദൃശ്യാവിഷ്‌കാരത്തിന്റെ കൈയൊപ്പ് എന്ന പോലെ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണ് വൈറസ്.

   കിളി പോയോ..

  കിളി പോയോ..

  വൈറസില്‍ അഭിനയിക്കുന്ന താരങ്ങളെ കണ്ടപ്പോള്‍ പലര്‍ക്കും കിളി പോയിരിക്കുകയാണ്. ചെറിയൊരു നോട്ടം കൊണ്ട് പോലും അതിമനോഹരമായി അഭിനയിക്കുന്ന യുവതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്ന ഓരോരുത്തരും.

  ട്വന്റി 20 ആണോ..

  ട്വന്റി 20 ആണോ..

  നേരത്തെ മലയാളത്തിലെ താരരാജാക്കന്മാരും മുന്‍നിര താരങ്ങളെല്ലാം അണിനിരന്ന് ഒരുക്കിയ സിനിമയായിരുന്നു ട്വന്റി 20. വൈറസ് കാണുമ്പോള്‍ ന്യൂജനറേഷന്‍ ട്വന്റി 20 ആണോ എന്ന് പറയേണ്ടി വരും.

  സുഡാനിയുടെ സംവിധായകന്‍

  സുഡാനിയുടെ സംവിധായകന്‍

  വൈറസിന്റെട്രെയിലറില്‍ വമ്പന്‍ താരനിരയ്ക്കിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരാള്‍ സുഡാനിയുടെ സംവിധായകനായ സക്കറിയാണ്.

  നോട്ടം വരെ വേറെ ലെവലാക്കി

  നോട്ടം വരെ വേറെ ലെവലാക്കി

  ഒരു സിനിമയുടെ ട്രെയിലറിലെ കാസ്റ്റിംഗ് കണ്ടിട്ട് എന്താണ് അത്ഭുതം എന്ന ചോദിച്ചാല്‍ ഒരൊറ്റ ഫ്രെയിമിലെ ഒരു നോട്ടം കൊണ്ട് പോലും വേറെ ലെവലാക്കിയിരിക്കുകയാണ്.

  കരിയര്‍ ബെസ്റ്റ്

  കരിയര്‍ ബെസ്റ്റ്

  ആഷിക് അബു എന്ന സംവിധായകന്റെയും ഇതിലെ മുഴുവന്‍ കഥാപാത്രങ്ങളുടെയും കരിയറിലെ ഒരു നാഴിക കല്ല് എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും വൈറസ്.

  റിയല്‍ ലൈഫിനെ തോല്‍പ്പിക്കും..

  റിയല്‍ ലൈഫിനെ തോല്‍പ്പിക്കും..

  റിയല്‍ ലൈഫിലെ ക്യാരക്ടേഴ്‌സിനെ പോലും തോല്‍പ്പിക്കുന്ന പെര്‍ഫെക്ട് കാസ്റ്റിംഗാണ് വൈറസിലുള്ളത്. രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ് എന്നിവരുടെ എല്ലാം വേഷം എടുത്ത് പറയേണ്ടതാണ്.

   ഭാസിയും മിന്നുച്ചു

  ഭാസിയും മിന്നുച്ചു

  വൈറസില്‍ ആരാണ് സ്‌കോര്‍ ചെയ്തത് എന്ന കാര്യത്തില്‍ സംശയമുണ്ടായാലും ശ്രീനാഥ് ഭാസിയുടെ വ്യത്യസ്തമായ ക്യാരക്ടര്‍ ആണ് ചിത്രത്തിലേത് എന്ന് ഉറപ്പിക്കാം. ഒരുപോലെയുള്ള കഥാപാത്രങ്ങളില്‍ നിന്നും യുവതാരം ശ്രീനാഥ് ഭാസി വ്യത്യസ്തമായി അഭിനയിച്ചിരിക്കുകയാണ്.

  വെള്ളിത്തിരയില്‍

  വെള്ളിത്തിരയില്‍

  കഴിഞ്ഞ വര്‍ഷം കേരളം എന്തിനെ ഭയന്നോ ആ ഭയത്തെ നമുക്ക് അതുപോലെ വെള്ളിത്തിരയില്‍ കാണാനും തിരിച്ചറിയാനും വൈറസിലൂടെ സാധിക്കും.

  രേവതി തിളങ്ങി

  രേവതി തിളങ്ങി

  ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് രേവതിയെക്കാള്‍ മികച്ച കാസ്റ്റിംഗ് വേറെ ഇല്ല. രൂപം കൊണ്ടും ലുക്ക് കൊണ്ടും രേവതി തിളങ്ങിയിരിക്കുകയാണ്.

  സുഡാനിയിലെ ഉമ്മ

  സുഡാനിയിലെ ഉമ്മ

  അന്ന് സുഡാനി ഫ്രം നൈജീരിയായില്‍ നമ്മളെ ഒക്കെ വിസ്മയിപ്പിച്ച ഈ ഉമ്മയുടെ അതുപോലെ തന്നെയുള്ള ശക്തമായ കഥാപാത്രമായിരിക്കും വൈറസിലൂടെ ഇനി നമ്മള്‍ കാണാന്‍ പോവുന്നത്.

  English summary
  Aashiq Abu's Virus trailer troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X