»   » വെറുതേ കയറി വന്ന് കൈയടി നേടിയതല്ല സൗബിന്‍! നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, തെളിവിതാണ്..

വെറുതേ കയറി വന്ന് കൈയടി നേടിയതല്ല സൗബിന്‍! നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, തെളിവിതാണ്..

By: Teresa John
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹീര്‍ എന്ന നടന്‍ ഇന്നലെ മുതല്‍ വീണ്ടും സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്. സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നില്‍ നിന്നും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തന്റെ സ്വപ്‌നങ്ങള്‍ ഒാരോന്നായി സൗബിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദുല്‍ഖറിനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്ത പറവ സൂപ്പര്‍ ഹിറ്റായതോട് കൂടി സൗബിനെ സ്‌നേഹിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.

പറവയും സൗബിനും ചില്ലറക്കാരല്ല! പറക്കുന്നതിന്റെ സ്പീഡ് കണ്ടിട്ട് ഇത് നിലം തൊടില്ലെന്നാണ് തോന്നുന്നത്!

അതിനിടെ സംവിധായകന്‍ ആഷിക് അബു സൗബിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ബിഗ് ബി എന്ന സിനിമയുടെ അണിയറിയില്‍ നിന്നുമുള്ളൊരു ചിത്രമാണ്. സിനിമയ്ക്ക് വേണ്ടി കൃത്യമ മഴ പെയ്യിക്കുന്നതിനായി പൈപ്പും പിടിച്ച് നില്‍ക്കുന്ന സൗബിനെ കണ്ടാല്‍ അറിയാം സിനിമയിലേക്കുള്ള പ്രവേശനം എളുപ്പത്തിലായിരുന്നില്ലെന്ന്.

സൗബിന്‍ ഷാഹീര്‍

അറിയപ്പെടുന്നതിനായി വലിയ കഥാപാത്രങ്ങളെ ഒന്നും സൗബിന്‍ ഷാഹീറിന് കിട്ടിയിട്ടില്ല. വളരെ കുറച്ച് സിനിമകളില്‍ മാത്രമെ അഭിനയിച്ചിട്ടുമുള്ളു. എന്നാല്‍ അതിലെ പ്രകടനത്തില്‍ നിന്നും അദ്ദേഹമൊരു കലാകാരനാണെന്ന് തിരിച്ചറയിപ്പെട്ടിരുന്നു.

ആഷിഖ് അബു പറയുന്നതിങ്ങനെ

ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധ്യത പുലര്ത്തുന്നവരാണ് കൊച്ചിക്കാര്‍. അവരിലൊരാളാണ് സൗബിന്‍ ഷാഹീര്‍. അതുപോലൊന്നാണ് പറവയും ?? എന്ന് പറഞ്ഞാണ് ആഷിഖ് അബു സൗബിന്റെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

കോമഡി വഴങ്ങും


സൗബിന്‍ നല്ലൊരു നടന്‍ എന്നതിനപ്പുറം പ്രേക്ഷകരെ സ്വാധീനിച്ചത് കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു. പ്രേമത്തിലെയും മഹോഷിന്റെ പ്രതികാരത്തിലെയുമടക്കം സൗബിന്റെ അത്തരം വേഷങ്ങളെല്ലാം തിയറ്ററുകളില്‍ കൈയടി നേടിയവയായിരുന്നു.

പറവയുടെ വിജയം


സൗബിന്‍ സംവിധാനം ചെയ്ത കന്നി ചിത്രമാണ് പറവ. ചിത്രം ഇന്നലെ മുതല്‍ സൂപ്പര്‍ ഹിറ്റായി പറവ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയും വലിയ രീതിയിലുള്ള പിന്തുണയാണ് സിനിമയ്ക്ക് കൊടുത്തിരിക്കുന്നത്.

ദുല്‍ഖര്‍ സിനിമകള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയാണ് സൗബിന്‍ സിനിമ സംവിധാനം ചെയ്തത്. താരസമ്പന്നമായ ചിത്രമാണെങ്കിലും പ്രമുഖ താരങ്ങളെക്കാള്‍ യുവതാരങ്ങളാണ് സിനിമയിലുള്ളത്.

സിനിമകള്‍ പിന്നാലെയുണ്ട്

കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയില്‍ ദുല്‍ഖറിനൊപ്പം പ്രധാന കഥാപാത്രത്തില്‍ തന്നെ സൗബിന്‍ അഭിനയിച്ചിരുന്നു. ശേഷം അണിയറിയല്‍ മറ്റ് മൂന്ന് സിനിമകളും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.

English summary
Aashiq Abu Shared Soubin Shahir's old picture.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam