ഒമ്പത് വയസ് വ്യത്യാസം, പൊക്കകുറവ് വിഷയമായില്ല, കുറവുകളെ അവ​ഗണിച്ച് കഴിവുകളെ പ്രണയിച്ചു; മിഥൂട്ടിയും പാർവതിയും

രം​ഗണ്ണന്റെ പിള്ളേരെ വിറപ്പിച്ച് ആരാധകരുടെ കയ്യടി വാങ്ങിയ വില്ലനാണ് ആവേശത്തിലെ കുട്ടേട്ടൻ. രം​ഗണ്ണനും അംബാനും ഒപ്പം ആവേശത്തിന്റെ റിലീസിനുശേഷം കുട്ടേട്ടനും ജനഹൃദയങ്ങളിലേക്ക് കയറി. തൃശൂർ സ്വദേശിയായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ മിഥൂട്ടിയാണ് ആവേശത്തിലെ കുട്ടേട്ടന് ജീവൻ പകർന്നത്. ആദ്യ സിനിമ തന്നെ വലിയ വിജയമായത് മിഥുട്ടിയുടെ സിനിമാ ജീവിതത്തിനും ഒരുപാട് ​ഗുണങ്ങൾ ചെയ്തു. തുടരെ തുടരെ നിരവധി സിനിമാ അവസരങ്ങൾ മിഥൂട്ടിയെ തേടി എത്തുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു നടന്റെ വിവാഹം.

തിരുവനന്തപുരം സ്വദേശിയായ പാർവതിയാണ് വധു. ആളും ആരവവും ആഡംബരവുമില്ലാതെ വളരെ ലളിതവും സുന്ദരവുമായിരുന്നു വിവാഹം. ഇപ്പോഴിതാ നവദമ്പതികളായ മിഥൂട്ടിയും പാർവതിയും രണ്ട് വർഷത്തെ പ്രണയ കഥയും വിവാഹ ​ദിവസത്തെ വിശേഷങ്ങളുമെല്ലാം സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുന്നു. കുറച്ച് കാത്തിരുന്നാലും മനസ് ആ​ഗ്രഹിച്ചതുപോലെ ഒരു പങ്കാളിയെയാണ് തനിക്ക് കിട്ടിയതെന്ന് മിഥൂട്ടി പറയുന്നു.

Midhutty Wedding

ലവ് വിത്ത് അറേഞ്ച്ഡ് മാരേജായിരുന്നു ഞങ്ങളുടേത്. പ്രണയം കുറച്ച് സുഹൃത്തുക്കൾക്കും മാത്രമെ അറിയുമായിരുന്നുള്ളു. മീഡിയ അറിയുന്ന തരത്തിൽ പരസ്യപ്പെടുത്തിയിരുന്നില്ല. വിവാഹത്തിന് മീഡിയ വന്ന് കവർ ചെയ്തതാണ്. പൂരം കാണാൻ താൽപര്യമുണ്ടോയെന്ന ചോ​ദ്യത്തിലൂടെയാണ് പാർവതിയെ ഞാൻ പ്രപ്പോസ് ചെയ്തത്. തിരുവനന്തപുരം മൃ​ഗശാലയിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. പിന്നീട് സംസാരിച്ചു. ചായ കുടിച്ചു. അങ്ങനെയാണ് അടുക്കുന്നത്.

പാർവതി കവിതകളും തന്റെ കോട്ട്സും എല്ലാം എഴുതി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നയാളാണ്. അത് കണ്ടിഷ്ടപ്പെട്ടിട്ടാണ് പാർവതിയോട് മിണ്ടി തുടങ്ങിയത്. എഴുത്തുകൾ വായിച്ചപ്പോൾ ഒരുപാട് കഴിവുള്ള കുട്ടിയാണെന്ന് മനസിലായി. ആവേശത്തിന് മുമ്പ് തന്നെ പാർവതിയെ പരിചയപ്പെട്ടിരുന്നു. അന്ന് ഞാൻ ജോലി ചെയ്യുകയായിരുന്നു.

അപ്പോഴെ നല്ലൊരു സൗഹൃദമുണ്ടായിരുന്നു. വിഷമങ്ങളും പ്രശ്നങ്ങളും വരുമ്പോൾ എന്റെ ഒപ്പം നിൽക്കുകയും കാര്യങ്ങൾ പറഞ്ഞ് തരികയും ചെയ്യുന്നയാളാണ് പാർവതി. അച്ഛനേയും അമ്മയേയും പോലെ എല്ലാ കാര്യങ്ങളിലും ഒപ്പം നിൽക്കാറുണ്ട്. എന്നെ മോട്ടിവേറ്റ് ചെയ്യുന്ന ആൾ കൂടിയാണ്. അതൊക്കെ കൊണ്ട് തന്നെ എപ്പോഴും കൂടെ ഉണ്ടായാൽ കൊള്ളാമെന്ന് തോന്നിയിരുന്നു.

രണ്ട് വർഷത്തെ പ്രണയമായിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും ആദ്യ പ്രണയമാണ് മിഥൂട്ടി പറയുന്നു. പൂരം കണ്ടിട്ടുണ്ടോയെന്നാണ് ചേട്ടൻ ചോദിച്ചത്. ടിവിയിൽ കണ്ടിട്ടുണ്ടെന്നാണ് ഞാൻ മറുപടി കൊടുത്തത്. എന്നാൽ ഇനി അടുത്ത വർഷം മുതൽ ഒരുമിച്ച് കൂടാമെന്നായിരുന്നു പിന്നീട് വന്ന റിപ്ലെ. നമ്മൾ സുഹൃത്തുക്കൾ മാത്രമല്ലേ... പിന്നെ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. അതിനിപ്പോൾ എന്താണ് പൂരം അടുത്ത വർഷം ഒരുമിച്ച് കൂടാമെന്ന് വീണ്ടും ചേട്ടൻ പറ‍ഞ്ഞു. അപ്പോഴാണ് പ്രപ്പോസലാണ് നടന്നതെന്ന് മനസിലായതെന്ന് പാർവതി പറഞ്ഞു.

പക്ഷെ ഈ വർഷത്തെ പൂരം കണ്ടില്ല. ഞങ്ങളുടെ കല്യാണത്തിന് മുമ്പായിരുന്നു പൂരം. അടുത്ത വർഷം മുതൽ ഒരുമിച്ച് കാണാൻ പറ്റും. വലിയ സങ്കൽപ്പങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. എല്ലാത്തിനും കൂടെ നിൽക്കുന്നയാളാകണമെന്ന് മാത്രമാണ് ആ​ഗ്രഹിച്ചത്. ചേട്ടൻ എനിക്ക് എല്ലാത്തിനും സപ്പോർട്ട് തരുന്നുണ്ട്. അങ്ങനൊരാളെ ഞാനും തിരിച്ച് സപ്പോർട്ട് ചെയ്യണ്ടേ..? അത്രയേയുള്ളു. ഒരു വർഷം ജോലി ചെയ്തിരുന്നു. അന്ന് ട്രെയ്നിയായിരുന്നു. ഇപ്പോൾ വേറൊരു ജോലിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്.

Midhutty Wedding

നടനാണെങ്കിലും എല്ലാം എന്നോട് ഒപ്പണായി പറയുന്നയാളാണ് ചേട്ടൻ. ഒന്നും മറച്ച് വെക്കാറില്ലെന്നും പാർവതി പറഞ്ഞു. വീട്ടിൽ അറിഞ്ഞപ്പോൾ ആദ്യം സമ്മതിച്ചിരുന്നില്ല. രണ്ടുപേരുടെ വീട്ടിലും എതിർപ്പുണ്ടായിരുന്നു. വേറെ ആലോചനകൾ നോക്കാമെന്ന രീതിയിലായിരുന്നു അവർ സംസാരിച്ചത്. പക്ഷെ പാർവതിയെ കണ്ട് സംസാരിച്ചതോടെ എന്റെ വീട്ടുകാർക്ക് അവളെ ഇഷ്ടപ്പെട്ടു. നല്ല മോളാണന്ന അഭിപ്രായം വന്നുവെന്നും മിഥൂട്ടി ഓർക്കുന്നു. എന്റെ വീട്ടിൽ പ്രണയം പറഞ്ഞപ്പോൾ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒരു ഞെട്ടലായിരുന്നു.

അവർക്ക് ചേട്ടനെ അറിയില്ലായിരുന്നു. ഞാൻ പറഞ്ഞപ്പോഴാണ് മനസിലായത്. ജോലി ഉള്ളയാളാണോ എന്നാണ് വീട്ടിൽ നിന്നും ചോദിച്ചത്. അന്ന് ചേട്ടൻ വർക്ക് ചെയ്യുകയായിരുന്നു. അതുകൊണ്ട് ജോലിയെ കുറിച്ച് വിശദീകരിച്ച് കൊടുത്തു. ആള് റീൽ ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആവേശം ഇറങ്ങിയശേഷമാണ് ചേട്ടന്റെ റീലുകൾ ‍ഞാൻ കണ്ട് തുടങ്ങിയത്. മറ്റുള്ളവർ ചെയ്യുന്ന റീൽ വീഡിയോ കാണാൻ എനിക്ക് ഇഷ്ടമാണ്. ഞാൻ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ല. പിന്നെ ഒമ്പത് വയസ് പ്രായ വ്യത്യാസം ഒരു പ്രശ്നമാണെന്നൊന്നും ആരും എന്നോട് പറഞ്ഞില്ല. വിവാഹ വീഡിയോ കണ്ട് നെ​​ഗറ്റീവ് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങൾ‌ അതൊന്നും നോക്കാറില്ല.

ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് വേണ്ടല്ലോ. പൊക്കം കുറവാണെന്നൊന്നും വീട്ടിൽ നിന്നും ആരും പറഞ്ഞില്ല. നന്നായി ജീവിക്കണമെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും മാത്രമെ പറഞ്ഞുള്ളു. മറ്റുള്ളവർ പറയുന്നത് കേൾക്കുന്നയാളുമല്ല ഞാൻ. ഞാനും ചേട്ടനും അല്ലേ ജീവിക്കുന്നത്. കുക്കിങ് പക്ഷെ എനിക്ക് അറിയില്ലെന്നും പാർവതി ​നെ​​ഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് പറഞ്ഞു. പാർവതി തന്നെയാണ് അവളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ആരോടും ഒന്നും ചോദിക്കുകയില്ല. അവൾ തന്നെ അവളുടെ കാര്യം നോക്കും എന്ന രീതിയാണ്.

ഒരു സാധനം പോലും ആരിൽ നിന്നും വാങ്ങുന്നയാളുമല്ല. അങ്ങനൊരാൾ പ്രണയമുണ്ടെന്ന് പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർക്ക് ഒരു ഷോക്കായി. എന്നെ അവർക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ വിശദമായി അന്വേഷിക്കണമല്ലോ. അതുകൊണ്ട് തന്നെ പ്രണയം പറഞ്ഞയുടൻ വീട്ടുകാർ സമ്മതം പറഞ്ഞതൊന്നുമില്ല. വയസ് കൂടി വരുന്നതുകൊണ്ട് വീട്ടിൽ നിന്നും വിവാഹത്തിന് നിർബന്ധിച്ച് തുടങ്ങിയിരുന്നു. എനിക്ക് മുപ്പത്തിരണ്ടും പാർവതിക്ക് ഇരുപത്തിമൂന്നുമാണ് പ്രായം. എനിക്ക് അനിയന്മാരുണ്ട്.

ഞാൻ കല്യാണം കഴിച്ചിട്ട് വേണം അവർക്ക് കെട്ടാൻ. അവരും അതിന് വെയിറ്റിങ്ങായിരുന്നു. കുറച്ച് വൈകിയാലും കറക്ട് ആളെ തന്നെയാണ് പങ്കാളിയായി കിട്ടിയത്. എല്ലാം ഈശ്വരൻ എനിക്ക് ജീവിതത്തിൽ കയ്യിൽ കൊണ്ട് വന്ന് തന്നിട്ടേയുള്ളു. പിന്നെ തൃശൂരിൽ ഞാൻ പത്ത് വർഷത്തോളം വർക്ക് ചെയ്ത സ്ഥാപനമുണ്ട്. അവിടെ എപ്പോൾ പോയാലും ഒരു ജോലിയുണ്ട്.

അതുകൊണ്ട് മറ്റ് എന്ത് ചെയ്യാൻ പോയാലും എനിക്ക് കോൺഫിഡൻസാണ്. തിരിച്ച് വന്നാൽ ഒരു ജോലിയുണ്ടെന്നുള്ള വിശ്വാസം. പുതിയ സിനിമകളിലേക്ക് അവസരം വരുന്നുണ്ട്. ഉള്ളത് ഉള്ളതുപോലെ പറയുന്നയാളാണെങ്കിലും ഞാൻ പാർവതിയെ കെയർ ചെയ്യാറുണ്ട്. പറയുന്നതിന് മാത്രം മറുപടി പറയുന്ന രീതിയാണ് പാർവതിക്ക്. അത് മാറ്റണമെന്ന് ഞാൻ പറയാറുണ്ട്. ആവേശം ഞാൻ എറണാകുളത്തെ തിയേറ്ററിൽ വെച്ചാണ് കണ്ടത്. പാർവതി തിരുവനന്തപുരത്ത് വെച്ചാണ് കണ്ടത്. എക്സൈറ്റ്മെന്റുള്ളയാളല്ല പാർവതി. വളരെ സിംപിളാണ്.

ഫഹദിക്കയോട് കല്യാണമാണെന്ന് പറഞ്ഞിരുന്നു. നവീനെയാണ് പറയാൻ ഏൽപ്പിച്ചത്. കുടുംബക്കാരും കുറച്ച് ബന്ധുക്കളും മാത്രമുള്ള വിവാഹമായിരുന്നു. ഒരുപാട് പേരെ വിളിച്ചിരുന്നില്ലെന്നും വിവാഹം ലളിതമാക്കാനുള്ള കാരണം വിശദീകരിച്ച് മിഥൂട്ടി പറഞ്ഞു. മിഥുൻ സുരേഷ് എന്നാണ് മിഥൂട്ടിയുടെ യഥാർത്ഥ പേര്. ആവേശം സിനിമയിലെ കഥാപാത്രത്തിന്റെ പേര് കുട്ടി എന്നാണ്. അതിനാലാണ് സോഷ്യൽമീഡിയ അക്കൗണ്ടുകളിലെല്ലാം മിഥൂട്ടി എന്ന പേര് നൽകിയത്. ആ വിളി കേൾക്കാനാമ് മിഥുനും ഇഷ്ടം.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X