For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഞ്ജിനി ഹരിദാസാണ് പുതിയ വിദ്യാർഥി; പൂർണിമ ഇന്ദ്രജിത്ത്, മുതൽ അമൃത വരെയുള്ളവർ പഠിക്കുന്നു, കുറിപ്പ് വൈറലാവുന്നു

  |

  സിനിമാ താരങ്ങളോ ഗായകരോ ആരുമായാലും പല വേദികളിലും ഡാന്‍സ് കൡക്കേണ്ടതായി വരും. പലരും ചെറിയ പ്രായം മുതല്‍ ഡാന്‍സ് പഠിച്ച് പിന്നീട് സിനിമയില്‍ എത്തിയവരും ആവാം. എന്നാല്‍ കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ ചിലര്‍ നൃത്തത്തിന് പ്രധാന്യം കൊടുത്ത് രംഗത്ത് വരുന്നതുമായി ബ്ന്ധപ്പെട്ടുള്ള രസകരമായ വിവരങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സെലിബ്രിറ്റികള്‍ക്ക് ഏറെ പ്രിയങ്കരനായ കൊറിയോഗ്രാഫറാണ് അബദ് റാം മോഹന്‍. നര്‍ത്തകന്‍ എന്നതിലുപരി നിരവധി ശിഷ്യഗണങ്ങളെ നൃത്തം പഠിക്കുന്ന വ്യക്തി കൂടിയാണ് അബദ്.

  അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ നടിമാരായ പൂര്‍ണിമ ഇന്ദ്രജിത്ത് മുതല്‍ അവതാരക രഞ്ജിനി ഹരിദാസ് വരെയുണ്ട്. വിജയദശമി ദിനത്തില്‍ തന്റെ വിദ്യാര്‍ഥികളെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അബദ്. പൂര്‍ണിമ, രഞ്ജിനി ഹരിദാസ്, ഗായിക അമൃത സുരേഷ് എന്ന് തുടങ്ങി നിരവധി പേര്‍ക്കൊപ്പമുള്ള ഫോട്ടോസും പങ്കുവെച്ചിട്ടുണ്ട്. ഡാന്‍സ് പഠിക്കണമെന്ന ആഗ്രഹം കൊണ്ട് പുതിയതായി ജോയിന്‍ ചെയ്ത ആളെ കുറിച്ചും അദ്ദേഹം എഴുത്തില്‍ പറയുന്നു.

  വര്‍ഷങ്ങള്‍ക്കുമുന്‍പ് തൃപ്പുണിത്തുറ കലാലയത്തില്‍ വച്ച് ചേച്ചിയെ കണ്ട ഒരു ഓര്‍മയുണ്ട്... എന്നെ സംഗീതം പഠിപ്പിച്ച പരമുദാസ് ആശാനും കല്യാണി കുട്ടിയമ്മ ടീച്ചറും തമ്മിലുള്ള പരിചയം കൊണ്ട്, അമ്മക്ക് ദക്ഷിണവെക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിരുന്നു. കാലം ഒരുപാട് കഴിഞ്ഞു. പക്ഷെ ആ അനുഗ്രഹമാക്കാം ഇതിന്റെയൊക്കെ പിറകില്‍.. എന്നും പറഞ്ഞാണ് പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പമുള്ള ഫോട്ടോ അബദ് പങ്കുവെച്ചത്. രണ്ട് ദിവസം മുന്‍പ് അബദിനൊപ്പം നൃത്തം പരിശീലിക്കുന്ന വീഡിയോ പങ്കുവെച്ച് പൂര്‍ണിമയും രംഗത്ത് വന്നിരുന്നു.

  'ഡാന്‍സ് പഠിക്കുക എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നു'... ഇങ്ങനെ ഒരാള്‍ പറഞ്ഞാല്‍ നൃത്തത്തെ ജീവനായി കാണുന്ന ഞാന്‍ ആ സ്വപ്നം സഫലമാക്കാന്‍ സഹായിക്കാതെ പോകാന്‍ കഴിയില്ലല്ലോ. എന്നെ പഠിപ്പിക്കുന്നത് ഒരു ശ്രമകരമായ കാര്യം ആയിരിക്കും എന്ന് എന്നോട പറഞ്ഞ ആദ്യത്തെ വിദ്യാര്‍ഥി. അതുകൊണ്ട് തന്നെ ഇത് എനിക്കു ഒരു ചലഞ്ച് ആണ്. നൃത്തം എല്ലാവരിലേക്കും എത്തട്ടെ.. പുതിയ വിദ്യാര്‍ഥി എന്ന് സൂചിപ്പിച്ച് കൊണ്ട് രഞ്ജിനി ഹരിദാസ് എഴുതിയ കുറിപ്പ് വൈറലാവുന്നു.

  എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ.. ഒരു നാലു വര്‍ഷത്തിനടുത്തായി അറിയാം അമൃതച്ചേച്ചിയെ... പാപ്പുവിനെ പഠിപ്പിക്കാന്‍ വന്നപ്പോ തൊട്ട് പറയുന്നതാണ് എനിക്കും പഠിക്കണം എന്ന്. സമയം വന്നപ്പോ അതും തുടങ്ങി. സംഗീതം പോലെ നൃത്തവും കൈകാര്യം ചെയ്യാന്‍ അമ്മ അനുഗ്രഹിക്കട്ടെ.. ഞാന്‍ പറഞ്ഞത് മറക്കരുത്. എന്നുമാണ് അമൃത സുരേഷിനെ കുറിച്ച് അബദ് പറഞ്ഞത്.

  സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമില്ല; അച്ഛന്റെ മുറി വൃത്തിയാക്കിയപ്പോള്‍ കണ്ടതിനെ കുറിച്ച് നടന്‍ സൂരജ് സണ്‍

  Ranjini Haridas's indonasia trip video | FilmiBeat Malayalam

  ഇവരെ കൂടാതെ അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് അടക്കമുള്ളവരും നൃത്തം പരിശീലിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അശ്വതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ അബദ് പങ്കുവെച്ചിരുന്നു. നമ്മള്‍ വേണ്ട എന്നു വിചാരിച്ചാലും, ചില വ്യക്തികളുടെ സാന്നിധ്യം നമുക്ക് വളരെ വിലപ്പെട്ടതും ഒഴിവാക്കാന്‍ കഴിയാത്തതാണ. സഹോദരിയും വിദ്യാര്‍ത്ഥിയും ഏറെ അടുപ്പമുള്ളയാളുമാണ് അശ്വതി എന്നും പറഞ്ഞാണ് ഫോട്ടോയ്ക്ക് ക്യാപഷനായി കുറിച്ചിരിക്കുന്നത്.


  എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചത് അത് കൊണ്ടാവും; ഭാര്യ ഐശ്വര്യയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

  English summary
  Abbad Ram Mohan Opens Up About Poornima, Ranjini Haridas And Amrutha Suresh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X