112 കിലോ ആയിരുന്നു ഭാരം; രണ്ട് മാസം കൊണ്ട് 14 കിലോ കുറച്ചു; പഴയ അബ്ബാസിലേക്കോ എന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് അബ്ബാസ്. ചോക്ലേറ്റ് ബോയ് ഇമേജിലാണ് കരിയറിലുട നീളം അബ്ബാസ് അറിയപ്പെട്ടത്. ഇത്തരത്തിൽ നിരവധി സിനിമകളിൽ അബ്ബാസ് വേഷമിട്ടു. സഹ നായകനായാണ് പല സിനിമകളിലും അബ്ബാസ് അഭിനയിച്ചത്. നായികയുടെ മുറച്ചെക്കൻ, എൻആർഐ യുവാവ് തുടങ്ങിയ ഇമേജുകളിലാണ് അബ്ബാസിനെ കൂടുതലും സിനിമകളിൽ കണ്ടിട്ടുള്ളത്.

സിനിമാ ലോകം അബ്ബാസ് ഉപേക്ഷിച്ചിട്ട് വർഷങ്ങൾ ആയി

സ്റ്റീരിയോടൈപ് റോളുകളിലേക്ക് പോകപ്പോകെ അബ്ബാസിന്റെ കരിയർ ചുരുങ്ങുകയും ചെയ്തു. മലയാളത്തിൽ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ വ്യത്യസ്തമായ വേഷം അബ്ബാസ് ചെയ്തിട്ടുണ്ട്. സിനിമാ ലോകം അബ്ബാസ് ഉപേക്ഷിച്ചിട്ട് ഇപ്പോൾ വർഷങ്ങൾ ആയി.

ഭാര്യയോടൊപ്പം ന്യൂസിലന്റിൽ ആണ് അബ്ബാസ് താമസിക്കുന്നത്. ഇവിടെ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്ത് തന്റേതായ സ്വകാര്യ ജീവിതത്തിനാണ് അബ്ബാസ് ഇന്ന് പ്രാധാന്യം നൽകുന്നത്.

മാനസിക ആരോ​ഗ്യത്തിന്റെയും പോസിറ്റിവിറ്റിയുടെയും പ്രാധാന്യത്തെ പറ്റി

സിനിമയിലേക്ക് തിരിച്ച് വരൂ എന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും അബ്ബാസ് ഇതുവരെ തയ്യാറായിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ അബ്ബാസ് പങ്കുവെക്കാറുണ്ട്. മാനസിക ആരോ​ഗ്യത്തിന്റെയും പോസിറ്റിവിറ്റിയുടെയും പ്രാധാന്യത്തെ പറ്റി അബ്ബാസ് ഇടയ്ക്കിടെ ഇൻസ്റ്റ​ഗ്രാമിലൂടെ സംസാരിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് അബ്ബാസ്. തന്റെ ശരീരം ഭാരം കുറച്ചതിനെ പറ്റിയും ആരോ​ഗ്യപരമായ ലൈഫ് സ്റ്റെെലിനെക്കുറിച്ചുമാണ് അബ്ബാസ് സംസാരിച്ചത്. ഞാൻ സൈക്കിളിം​ഗ് കഴിഞ്ഞ് വരികയാണ്. ഒരുപാട് പോസിറ്റിവിറ്റി തോന്നുന്നു.

എല്ലാം കഴിക്കുന്നുണ്ട്, പക്ഷെ കുറഞ്ഞ അളവിൽ മാത്രം

'നവംബർ മാസത്തിലാണ് ഞാൻ ഭാരം കുറയ്ക്കാൻ തുടങ്ങിയത്. എനിക്ക് ഫിറ്റ് ആവണമെന്ന് പറഞ്ഞിരുന്നു. അന്ന് 112 കിലോ ആയിരുന്നു എന്റെ ഭാരം. ഇപ്പോൾ എനിക്ക് 98 കിലോ ഭാരമുണ്ട്. നടക്കലും സൈക്കിളിം​​ഗും ഡയറ്റ് കൺട്രോളും കൊണ്ട് മാത്രം. എല്ലാം കഴിക്കുന്നുണ്ട്, പക്ഷെ കുറഞ്ഞ അളവിൽ മാത്രം. അടുത്തയാഴ്ച ജിമ്മിൽ പോയി തുടങ്ങാമെന്ന് കരുതുന്നു, എന്റെ കുട വയർ പോയിരിക്കുന്നു,' അബ്ബാസ് പറഞ്ഞതിങ്ങനെ.

മാനസികമായി ആകെ തളർന്നിരുന്നു ആ ദിവസങ്ങളിൽ

അടുത്തിടെ കാലിന് ഒരു സർജറി അബ്ബാസിന് നടന്നിരുന്നു. ഇതിന് മരുന്നുകൾ കഴിച്ച ശേഷം തനിക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് അബ്ബാസ് സംസാരിച്ചിരുന്നു. മാനസികമായി ആകെ തളർന്നിരുന്നു ആ ദിവസങ്ങളിൽ. ആത്മഹത്യാ ചിന്തകൾ പോലും വന്നു.

എന്നാൽ പിന്നീട് ഈ ചിന്തകൾ മാറിയെന്നും താൻ പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തിയെന്നും അബ്ബാസ് വ്യക്തമാക്കി. സിനിമകളിൽ കാണാതായ അബ്ബാസിനെ കുറേക്കാലം ചില പരസ്യ ചിത്രങ്ങളിൽ കണ്ടിരുന്നു. എന്നാൽ പിന്നീട് വിദേശത്തേക്ക് പോയതോടെ അബ്ബാസിനെ ലൈം ലൈറ്റിൽ കാണാനെ കിട്ടിയില്ല.

മോഡലിം​ഗിൽ നിന്നുമാണ് അബ്ബാസ് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്

ഇന്നും നടന്റെ പഴയ സിനിമകൾക്ക് ആരാധകരുണ്ട്. ഒരു കാലത്തെ റൊമാന്റിക് ​ഹീറോ ആയിരുന്ന അബ്ബാസ് നിരവധി പേരുടെ ഇഷ്ട താരം ആയിരുന്നു, കൊൽക്കത്ത ആണ് അബ്ബാസിന്റെ സ്വദേശം. മോഡലിം​ഗിൽ നിന്നുമാണ് അബ്ബാസ് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്.

1996 ൽ കാതൽ ദേശം എന്ന സിനിമയിലൂടെ ആയിരുന്നു തുടക്കം. തമിഴ്, തെലുങ്ക് സിനിമകളിലാണ് നടൻ കൂടുതലും അഭിനയിച്ചത്. 2015 ലാണ് അബ്ബാസ് അഭിനയ രം​ഗം വിടുന്നത്. അബ്ബാസിനെ സിനിമാ ലോകം വിട്ട് തങ്ങളുടേതായ സ്വകാര്യ ജീവിതത്തിലേക്ക് പോയ നിരവധി താരങ്ങളുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X