കൈയ്യും കാലുമില്ലാത്ത ഉടുപ്പാണോ ഇടുന്നത്? അമ്മയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വസ്ത്രധാരണത്തെ പറ്റി അഭയ ഹിരണ്‍മയി

മലയാള സംഗീത ലോകത്ത് നിറഞ്ഞ് നില്‍ക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി. മാലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയില്‍ പാടി കൊണ്ടാണ് അഭയ തരംഗമാവുന്നത്. അതേ സമയം ഗായികയുടെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചറിയാനാണ് ആരാധകരും ആഗ്രഹിക്കുന്നത്. ഇരുപത് വയസുള്ളപ്പോള്‍ മുതല്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ജീവിക്കുകയായിരുന്നു അഭയ ഹിരണ്‍മയി.

ചെറിയ പ്രായത്തിലേ ലിവിംഗ് റിലേഷനിലേക്ക് കടന്നതിനെ പറ്റി അഭയ തുറന്ന് സംസാരിച്ചിരുന്നു. അതേ സമയം ഗായിക അമൃത സുരേഷും ഗോപി സുന്ദറും റിലേഷന്‍ഷിലായതിന് ശേഷമാണ് അഭയയുമായി അദ്ദേഹം പിരിഞ്ഞെന്ന കഥ പോലും പുറംലോകം അറിയുന്നത്. തന്റെ ജീവിതത്തിലേ ടേണിങ് പോയിന്റ് സംഭവിച്ചത് ഗോപിയെ കണ്ടുമുട്ടിയപ്പോഴായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു അഭയയും അമ്മയും.

 gopi-sunder-abhaya

സ്വന്തമായി കോസ്റ്റിയൂം ഡിസൈന്‍ ചെയ്ത് ധരിക്കുന്നതിനെ പറ്റിയും അഭയ സംസാരിച്ചിരുന്നു. 'ചെറിയ പ്രായം മുതല്‍ കൈയ്യില്ലാത്ത ഉടുപ്പും ഷോര്‍ട്ടുസുമൊക്കെയാണ് ഞാന്‍ ധരിച്ചിരുന്നത്. അതൊക്കെ കാണുമ്പോള്‍ അമ്മയ്ക്ക് നെഞ്ചിടിപ്പ് ഉണ്ടാവുമായിരുന്നു. ഇപ്പോഴും അങ്ങനെ പറയൂം. കൈയ്യും കാലുമൊക്കെ ഉള്ള വസ്ത്രമാണോ അഭിമുഖത്തിന് വരുമ്പോള്‍ ധരിക്കുന്നതെന്ന് അമ്മ ചോദിച്ചിരുന്നെന്ന്', അഭയ പറയുന്നു.

നന്നായി ഡ്രസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സാരിയാണ് കൂടുതല്‍ ഇഷ്ടം. പാട്ട് പാടുകയും എഴുതുകയും കോസ്റ്റിയൂം ഡിസൈനുമൊക്കെ ചെയ്യാറുണ്ട്. പാട്ട് ജീവിതത്തിലേക്ക് എത്തുന്നത് വൈകിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എല്ലാവര്‍ക്കും അവരുടേതായ സമയം ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാട്ടിലേക്ക് വരണമെന്ന് ആഗ്രഹമുള്ള വ്യക്തിയൊന്നും ആയിരുന്നില്ല ഞാന്‍. എന്റെ പാര്‍ട്ടനര്‍ അങ്ങനെയായിരുന്നത് കൊണ്ടും ബേസിക്കലി പാടാറുള്ളത് കൊണ്ടും ആ ഫീല്‍ഡിലേക്ക് വന്നതാണെന്ന് അഭയ പറയുന്നു.

 abhaya-hiranmayi

എന്റെ അമ്മ പാടുന്ന ആളാണ്. കലാകുടുംബമാണ്. എന്നാലും ഞാനൊരു പാട്ടുകാരിയാവുന്നതിനോട് അവര്‍ക്ക് വലിയ താല്‍പര്യമില്ലായിരുന്നു. പഠിച്ച് എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. അച്ഛന് ഞാനൊരു നേഴ്‌സ് ആവണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനൊരു ജോലി ചെയ്ത് വീട്ടില്‍ സ്വസ്ഥമായി ഇരിക്കട്ടേ എന്ന് കരുതിയെങ്കിലും ഇതിനിടയിലാണ് വിപ്ലവകരമായൊരു തീരുമാനം ഞാനെടുക്കുന്നത്.

ഗോപി സുന്ദറുമായിട്ടുള്ള ലിവിംഗ് റിലേഷന്‍ തുടങ്ങിയതിനെ പറ്റിയും അഭയ പറഞ്ഞിരുന്നു. ഏഷ്യാനെറ്റിലെ താരത്തിനൊപ്പം എന്ന പരിപാടിയുടെ അവതാരകയായിരുന്നു ഞാന്‍. ആ പരിപാടി ചെയ്തതോടെയാണ് ജീവിതത്തില്‍ വലിയൊരു ടേണിങ് പോയിന്റ് ഉണ്ടാവുന്നത്.

ജീവിതത്തില്‍ വളരെ ജെനുവിന് ആയി ഇടപഴകുന്ന ആളാണ് ഞാന്‍. ബ്രേക്കപ്പിന്റെ സമയത്ത് ഞാന്‍ വീട്ടില്‍ തന്നെ ആയിരുന്നു. വീട് ആയിരുന്നു എനിക്ക് ഇഷ്ടം. വീട്ടില്‍ നിന്നും വര്‍ക്ക് ചെയ്യാന്‍ ആയിരുന്നു താത്പര്യം. എന്റെ ജീവിതം എന്റേതായ ലോകത്തായിരുന്നു. ബ്രേക്കപ്പിനു ശേഷമുള്ള എന്നെ നിങ്ങള്‍ കാണണം എന്നുള്ളതു കൊണ്ടാണ് ഇപ്പോള്‍ കാണുന്നത്, അല്ലെങ്കില്‍ കാണില്ല, അതുകൊണ്ടാണ് സജീവമായി നില്‍ക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പിന്തുണയും ശക്തിയും നല്‍കി കൂടെ നില്‍ക്കുന്നത് അമ്മയും അനുജത്തിയും ആണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X