TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇനി മൂടിവെയ്ക്കാൻ കഴിയില്ല!! എട്ട് വർഷമായി ഒരുമിച്ചാണ്, പ്രണയം വെളിപ്പെടുത്തി പ്രമുഖ ഗായിക
പ്രണയവും അതിനെ സംബന്ധിച്ചുളള വിവാദവും എന്നു സിനിമ മേഖലയിലെ പ്രധാനപ്പെട്ട ചർച്ച വിഷയമാണ്. എന്നും ഇതിനെ കുറിച്ച് നിരവധി ചർച്ചകളും വിവാദങ്ങളും ഉണ്ടാകാറുണ്ട്. ബോളിവുഡിലും മറ്റും ഇത് നിത്യ സംഭവമാണെങ്കിൽ മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് ചർച്ചയാകുന്ന ഒരു വലിയ സംഭവം തന്നെയാണ്. അത് വിവാഹം കഴിഞ്ഞ ആളുകൾ തമ്മിലുളളതാണെങ്കിൽ ചിന്തിക്കാൻ പോലും കഴിയുകയില്ല.
ഡബ്ല്യൂസിസി വിവരമില്ലാത്ത ഒരു മൂവ്മെന്റ്!! താൽപര്യമില്ല, കാരണം..., തുറന്നടിച്ച് താര സുന്ദരി, കാണൂ
ഇത്തരത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഒളിഞ്ഞു തെളിഞ്ഞും കേൾക്കുന്ന ഒരു പേരാണ് സംഗീത സംവിധായകൻ ഗോപിസുന്ദറിന്റെ പേര്. കഴിഞ്ഞ കുറച്ചു നാളുകളായി ഇദ്ദേഹം ഭാര്യയുമായി പിരിഞ്ഞു താമാസിക്കുകയാണെന്നും മറ്റൊരു പ്രുഖ ഗായികയുമായി പ്രണയത്തിലാണെന്നുമുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നൽ അന്ന് ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. എന്നാൽ ഗോപി സുന്ദറുമായുളള അടുപ്പത്തെ കുറിച്ചു ജീവിതത്തെ കുറിച്ചും ആ പ്രമുഖ ഗായിക വെളിപ്പെടുത്തുകയാണ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഉയർന്ന വന്ന വിവാദങ്ങളെ കുറിച്ചു താരം മറുപടി നൽകിയത്. ഗോപി സുന്ദറിനോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ
ഇത് അനുഷ്ക ഷെട്ടിയുടെ ഇളയ സഹോദരിയോ!! നടിയുടെ മേക്കോവർ കണ്ട് ഞെട്ടി, ചിത്രങ്ങൾ കാണൂ
ഒരുമിച്ച് താമസിക്കുന്നു
2008 മുതൽ 2019 വരെ ഞങ്ങളൊന്നിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിട്ടില്ല. അതെ ഞാനൊരു വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയത്തിലാണ്. കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ ഒരിമിച്ച് താമസിക്കുകയാണെന്നും പ്രമുഖ ഗായിക അഭയ ഹിരൺമയി. കല്യാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമപരമായ കുരുക്കിലാണെന്നും ഗോപി സുന്ദറിനെ സൂചിപ്പിച്ചു കൊണ്ട് അഭയ ഹിരൺമയി ഫേസ്ബുക്കിൽ കുറിച്ചു.
കീപ്പ് എന്നോ കാമുകിയെന്നോ വിളിക്കാം
ഞാൻ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല എന്നതാ വളരെ സത്യമാണ്. താനും അദ്ദേഹവും തമ്മിൽ 12 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. അല്ലാതേയും ഒരുപാട് വ്യത്യാസങ്ങൾ ഞങ്ങൾ തമ്മിലുണ്ട്. തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും വളരെ സന്തോഷത്തോടെ ഒരുമിച്ച് കഴിയുകയാണെന്നും ഇവർ പറഞ്ഞു. കൂടാതെ മഞ്ഞ ചാനലുകാർക്കും പത്രങ്ങൾക്കും തന്നേ കീപ്പെന്നോ അല്ലെങ്കിൽ കാമുകിയെന്നോ വിളിക്കാം. കുലസ്ത്രീകൾക്ക് കുടുംബം തകർക്കുന്നവളെന്ന് വിധി എഴുതാമെന്നും അഭയ ഹിരൺമയി കുറിച്ചു.
ഇനി രഹസ്യം മറച്ചു പിടിക്കാൻ വയ്യ
താൻ ഓടി തളർന്നു, ഇനിയും ഭയന്ന് മുന്നോട്ട് പോകാൻ വയ്യെന്ന് ഇവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതുകൊണ്ടാണ് എല്ലാം തുറന്നു പറഞ്ഞു കൊണ്ടുളള ഈ പോസ്റ്റ്. ഇതു കണ്ടിട്ട് നിങ്ങളിൽ നിന്ന് പൊങ്കാലകൾ പ്രതീക്ഷിക്കുന്നു. ആറ്റുകാലിൽ ഞാൻ ഇടുന്ന പൊങ്കാലയാണ് ഇതിലും ഭേദം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാമെന്നും അഭയ ഹിരൺമയി കുറിച്ചു.
ട്രോളുമായി സോഷ്യൽ മീഡിയ
സ്ഥിരം ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാകാറുളള ഒരു സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. അഭയുമായുളള ചിത്രങ്ങൾ ഇതിനു മുൻപും ഗോപിസുന്ദർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അന്നെക്കെ വിമർശനങ്ങളുടെ പെരുമാഴയാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നത്. എങ്കിലും വിമർശകർക്ക് ചുട്ട മറുപടി നൽകാനും ഇദദേഹം മറന്നില്ലായിരുന്നു. കഴിഞ്ഞ കുറച്ചു നളുകൾക്ക് മുൻപ് 9 years of togetherness എന്ന് അടിക്കുറിപ്പോടെ അഭയയുമായുളള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അന്ന് ഗോപി സുന്ദറിന്റെ ഭാര്യായാണെന്ന് തെറ്റിധരിച്ച് നിരവധി പേർ ആശംസ അറിയിച്ചിരുന്നു. എന്നാൽ ഇവരുടെ ചിത്രത്തിനെതിരെ ഭാര്യ രംഗത്തെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.
ട്രോളുമായി ഭാര്യ
അന്ന് ഗോപിസുന്ദറിന്റെ ചിത്രത്തെ ട്രോളി ഭാര്യ പ്രിയ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ സ്ക്രീൻ ഷോർട്ട് സഹിതം ഇട്ടായിരുന്നു പ്രിയ അന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ചിലർ ചിലകാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയൊക്കയാണ്. ഇതിന്റെ സത്യാവസ്ഥ അറിയില്ല. എന്തായാലും ഇതിനെ കുറിച്ചുളള ഒരു കാര്യവും കോടതിയെ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ എന്നും പ്രിയ കുറിച്ചു.