എന്റെ ജീവിതത്തില്‍ നടക്കുന്നത് തികച്ചും വ്യക്തിപരം; ആണ്‍സുഹൃത്തുക്കളെ വലിച്ചിഴക്കരുത്, അഭയ ഹിരണ്‍മയി പറയുന്നു
ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റേയും ഒന്നിച്ചുളള ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു .'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..' എന്ന് കുറിച്ച് കൊണ്ടായിരുന്നു ഇരുവരും ഒന്നിച്ചുളള ചിത്രം സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചത്. തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് കൃത്യമായി കാര്യം മനസ്സിലായില്ല. ഇതേ ചിത്രം അമൃതയുടെ സഹോദരി അഭിരാമി സുരേഷും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. പിന്നീട് ഇരുവര്‍ക്കും ആശംസയുമായി പ്രേക്ഷകര്‍ രംഗത്ത് എത്തി.

അമൃതയുടേയും ഗോപിസുന്ദറിന്റേയും പുതിയ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ എല്ലാവരുടേയും കണ്ണുകള്‍ ഗായിക അഭയ ഹിരണ്‍മയിയ്ക്ക് നേരെയായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇരുവരും ഒന്നിച്ച് ജീവിക്കുകയാണ്. പങ്കാളിയെന്ന് പരിചയപ്പെടുത്തി കൊണ്ട് അഭയയുമായി ഗോപി സുന്ദര്‍ പൊതുവേദികളിലും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുമുണ്ടായിരുന്നു. ഹാപ്പി കപ്പിള്‍സ് എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. പെട്ടെന്ന് താരങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നാണ് ആരാധകർ തിരക്കുന്നത്.
ഗോപി സുന്ദറിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും അഭയയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ കേള്‍ക്കേണ്ടി വന്നിരുന്നു.
അമൃതയുമായുള്ള സംഗീത സംവിധായകന്റെ ചിത്രം പ്രചരിച്ചതിന് പിന്നാലെയും അഭയയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇവരുടെ പഴയ ചിത്രങ്ങള്‍ ടാഗ് ചെയ്തും പരിഹസിക്കുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുമാണ് അഭയയെ ആക്രമിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ താരം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കമന്റുകള്‍ സൗഹൃദഘങ്ങളെ മുറുപ്പെടുത്താന്‍ തുടങ്ങിയതോടെ മൗനം വെടിഞ്ഞു.
ഈ കഴിഞ്ഞ മെയ് 23 ന് ആയിരുന്നു അഭയയുടെ 33ാം പിറന്നാള്‍. സുഹൃത്തുക്കളോടൊപ്പമായിരുന്നു ആഘോഷിച്ചത്. ഈ ചിത്രങ്ങള്‍ പ്രിയഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് ചുവടെ ഗോപി സുന്ദറിനെ ചോദിച്ചു കൊണ്ടും ആണ്‍സുഹൃത്തുക്കളെ മോശമായ വ്യഖ്യാനിച്ചു കൊണ്ടുമുളള കന്റുകളും വന്നു. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് മൌനം വെടിഞ്ഞ് താരം പ്രതികരിച്ചത്. സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അഭയ മറുപടി നല്‍കിയത്. ഇതില്‍ പ്രേക്ഷകരുടെ എല്ലാ ചോദ്യത്തിനുമുള്ള മറുപടിയുണ്ട്.
എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത് എന്നാണ് താരം പറഞ്ഞത്.
ഒരു നീണ്ട കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് അഭയ തന്റെ ഭാഗം പറഞ്ഞത്. ഒരു ഉപകാരം ചെയ്യാമോ എന്ന് ചോദിച്ച് കൊണ്ടാണ് പോസ്റ്റ് ആരംഭിച്ചത്.
'എനിക്കൊരു ഉപകാരം ചെയ്യാമോയെന്ന് ചോദിച്ചായിരുന്നു അഭയ കുറിപ്പ് പോസ്റ്റ് ചെയ്തത്. എനിക്കൊപ്പമുള്ള പുരുഷ സുഹൃത്തുക്കള്‍ എന്റെ ബോയ്ഫ്രണ്ടാണെന്നും അവരെ ചേര്‍ത്ത് കഥകള്‍ ഇറക്കുന്നതും അവസാനിപ്പിക്കണമെന്നുമായിരുന്നു അഭയ പറഞ്ഞത്. അവര്‍ക്കും കുടുംബവും കുട്ടികളുമുണ്ട്. അവര്‍ക്ക് അവരുടേതായ ജീവിതമുണ്ട്'; അഭയ പറയുന്നു.
'എന്റെ സുഹൃത്തുക്കളായതിന്റെ പേരില്‍ അവരെ അപമാനിക്കുന്നത് തികച്ചും മോശമായ കാര്യമാണ്. പബ്ലിക് സ്പേസില്‍ അവരെ ട്രോളുന്നതും അപമാനിക്കുന്നതും ശരിയല്ല. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞാനെവിടേയും പ്രതികരിച്ചിട്ടില്ല. എന്റേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല. എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അതിലേക്ക് സുഹൃത്തുക്കളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല'; അഭയ കുറിച്ചു.
ഇത്തരത്തിലുള്ള പ്രചാരണങ്ങളൊക്കെ അവഗണിക്കൂ, ഞങ്ങള്‍ കൂടെയുണ്ട്, ശക്തയായിരിക്കൂ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.


Click it and Unblock the Notifications