ഗ്ലാമറസായി ഗായിക അഭയ ഹിരൺമയി!! സാരിയിലും ഗൗണിലും സുന്ദരിയായി താരം, ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ ചിത്രങ്ങളാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നു കേൾക്കുന്ന പേരാണ് ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുളള പ്രണയവും തുടർന്ന് നിരവധി വിവാദ ചർച്ചകളും അഭയയുടെ പേരിൽ നടന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തക്ക മറുപടിയുമായി അഭയയും ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു.

ഗോപിനസുന്ദറുമായിട്ടുള്ള ബന്ധത്തിന്റെ പേരിലായിരുന്നു അഭയ്ക്ക് നേരെ വിമർശനം ഉയർന്നത്. ഈ കഴിഞ്ഞ പ്രണയദിനത്തിൽ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ചും തനിയ്ക്ക് നേരെ ഉയർന്നു വന്ന വിമർശനങ്ങളെ കുറിച്ചും ഗായിക തുറന്നടിച്ചിരുന്നു. പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത മുഖമാണ് അഭയയുടേത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. ഹിരൺമയി തന്നെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ വൈറലായിരിക്കുന്നത്.

 ഗ്ലാമറും കുലീനതയും

ഗ്ലാമറും കുലീനതയും

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഗായിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഗ്ലാമറായും സാരിയിൽ കുലീന സ്ത്രീയായുമുളള ചിത്രങ്ങളാണ് പങ്കപവെച്ചിരിക്കുന്നത്. മൂക്കുത്തിയുടെ ഭംഗിയിൽ ബനാറസ് പട്ട് സാരി ധരിച്ചും കേരള സാരിധരിച്ചുമുള്ള ചിത്രങ്ങൾക്കൊപ്പം ഗൗൺ നിൽക്കുന്ന ഗ്ലാമറസ്സായിട്ടുള്ള ചിത്രങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഇരു ഗെറ്റപ്പിലും ഇവർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 മൂക്കുത്തി കഥ

മൂക്കുത്തി കഥ

അഭയയുടെ ചുമന്ന മൂക്കൂത്തി സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുകയാണ്. മൂക്കൂത്തിയ്ക്ക് പിന്നിലെ ഹൃദയ സ്പർശിയായ കഥയും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഈ മൂക്കുത്തി തനിയ്ക്ക് അമ്മ നൽകിയതാണ്. അതിന്റെ പ്രകാശ വലയം എനിയ്ക്ക് ചുറ്റിന് എപ്പോഴുമുണ്ട്. ഞാൻ ചുമന്ന കല്ലുള്ള മൂക്കുത്തി അണിയണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്. ചിത്രത്തിനോടൊപ്പം ഈ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

 കേരള സാരിയിൽ സുന്ദരിയായി താരം

കേരള സാരിയിൽ സുന്ദരിയായി താരം

കേരള സാരിയിൽ അതീവ സുന്ദരിയായിട്ടുള്ള അഭയയുടെ മറ്റൊരു ചിത്രവും വൈറലായിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായിട്ടുളള താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. ലോകത്തുള്ള എല്ലാവർക്കും സാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന കുറിപ്പോടെ പൊങ്കാലയിടുന്ന ചിത്രമായിരുന്നു അത്.

ഹോട്ട് ലുക്കിൽ അഭയ

ഹോട്ട് ലുക്കിൽ അഭയ

പൂർണ്ണമായും വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ചിത്രവും ഹിരൺമയി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തികച്ചും വ്യത്യസ്തമായ ചിത്രമായിരുന്നു അത്. വെള്ളത്തിൽ ചിരിച്ചു കിടക്കുന്ന അഭയയ്ക്ക് പ്രശസ്ത സാഹിത്യക്കാരി മാധവിക്കുട്ടിയുമായി ചില സാമ്യതകളുണ്ടെന്നുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X