ലിവിങ് ടു​ഗെതർ നയിച്ചപ്പോൾ വളരെ ബുദ്ധിമുട്ടി, അന്ന് ലിവിങ് ടു​ഗെതർ നയിച്ചതിൽ ഇന്ന് ഞാൻ വളരെ പ്രൗഡാണ്; അഭയ

സം​ഗീതം, അഭിനയം, സ്റ്റേജ് ഷോകൾ, മോഡലിങ് എല്ലാമായി മലയാള സിനിമ-സം​ഗീത രം​ഗത്ത് സജീവമാണ് അഭയ ​ഹിരൺമയി. പണി എന്ന സിനിമയിലാണ് അവസാനമായി അഭയ അഭിനയിച്ചത്. സിനിമയ്ക്കൊപ്പം തന്നെ അഭയ ഹിരൺമയിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ​ഗായികയുടെ വ്യക്തി ജീവിതം എപ്പോഴും ചർച്ചയായിട്ടുള്ള ഒന്നാണ്. പതിനാല് വർഷത്തോളം ​​ഗായകനും സം​ഗീത സംവിധായകനുമായ ​ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നു അഭയ ഹിരൺമയി.

അതിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങും അഭയ നേരിട്ടിരുന്നു. പ്രണയത്തിലായിരുന്ന കാലത്ത് ഇരുവരും ലിവിങ് ടു​ഗെതറിലുമായിരുന്നു. എല്ലാ വേദികളിലും ​ഗോപിക്കൊപ്പം അഭയ പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞത്.

Abhaya Hiranmayi Gopi Sundar
Photo Credit: instagram

ഇപ്പോഴിതാ ലിവിങ് ടു​ഗെതർ ജീവിതം നയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ​ഗായിക. പത്ത് വർഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതിൽ സന്തോഷമുണ്ടെന്നും ലിവിങ് ടു​ഗെതർ ജീവിതം നയിച്ചപ്പോൾ താൻ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും അഭയ ഹിരൺമയി പറയുന്നു. പത്ത് വർഷം മുമ്പ് ലിവിങ് റിലേഷൻഷിപ്പ് നയിച്ചപ്പോൾ ഞാൻ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടാ‌യിരുന്നു.

ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിന്റേതായ വാല്യു എനിക്ക് അന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളായിരുന്നു. എല്ലാവരേയും പോലെ ‍ജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനും. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരാളോട് ചോദിക്കുമ്പോഴും താൻ ലിവിങ് ടു​ഗെതറാണെന്ന് അവർ പറ‌യുമ്പോൾ പത്ത് വർഷം കൊണ്ട് എത്ര മനോഹരമായാണ് ഡെവലപ്പായിരിക്കുന്നത്.

ആൾക്കാർ എത്ര രസമായാണ് ജീവിക്കുന്നത് എന്നൊക്കെ തോന്നാറുണ്ട്. ലിവിങ് ടു​ഗെതർ അക്സപ്റ്റ് ചെയ്യാൻ ഇപ്പോഴത്തെ മാതാപിതാക്കളും റെഡിയാണ്. നിങ്ങൾ കല്യാണം കഴിക്കേണ്ട കുറച്ച് കാലം ഒരുമിച്ച് ജീവിക്കൂവെന്ന് മാതാപിതാക്കളും മക്കളോട് പറയാൻ തുടങ്ങി. ഒരുമിച്ച് ജീവിച്ചിട്ട് ഓക്കെയാണെന്ന് തോന്നിയാൽ തുടർന്നും അതുപോലെ ജീവിക്കാനും മാതാപിതാക്കൾ പറയുന്നുണ്ട്. പല മാതാപിതാക്കളും ഇങ്ങനെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. അതൊരു വലിയ അച്ചീവ്മെന്റല്ലേ.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ലിവിങ് ടു​ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല. എല്ലാം എനിക്ക് സംഭവിച്ച് പോയതാണ്. പക്ഷെ അങ്ങനൊരു കാര്യം ഞാൻ ചെയ്തുവെന്നതിൽ ഞാൻ‌ വളരെ പ്രൗഡാണ്. ഞാൻ ഒരു തുടക്കക്കാരിയയല്ലോ എന്നതിൽ എന്നാണ് അഭയ ഹിരൺമയി പറഞ്ഞത്. എന്നാൽ അഭയയും ​ഗോപി സുന്ദറുമാണ് കേരളത്തിൽ ആദ്യമായി ലിവിങ് റിലേഷൻഷിപ്പ് നയിച്ചത് എന്നതിനോട് പ്രേക്ഷകർക്ക് എതിർപ്പാണ്.

Abhaya Hiranmayi Gopi Sundar
Photo Credit: instagram

കാരണം അതിനും മുമ്പ് കല്യാണം കഴിക്കാതെ ഒരുമിച്ച് ജീവിച്ചവരാണ് മൈത്രേയനും, എം.ജി ശ്രീകുമാറൊക്കെ എന്നാണ് വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. വിവാഹിതനും രണ്ട് ആൺകുട്ടികളുടെ പിതാവുമായിരിക്കുന്ന സമയത്താണ് അഭയ ഹിരൺമയിയുമായി ​ഗോപി സുന്ദർ പ്രണയത്തിലാകുന്നത്. ഭാര്യ പ്രിയയുമായുള്ള വിവാഹ​ബന്ധം ​ഗോപി സുന്ദർ വേർപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. സോഷ്യൽമീഡിയ പേജുകളിലെ തന്റെ പേരിൽ നിന്നും ​ഗോപി സുന്ദറിന്റെ പേര് പ്രിയയും നീക്കം ചെയ്തിട്ടില്ല.

അഭയയുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചശേഷം ​ഗായിക അമൃത സുരേഷുമായി ഒരു വർഷക്കാലത്തോളം പ്രണയത്തിലായിരുന്നു ​ഗോപി സുന്ദർ. ഹസ്ബെന്റ് എന്നായിരുന്നു ആ സമയങ്ങളിൽ ​​ഗോപി സുന്ദറിനെ അമൃത വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇരുവരും വിവാഹിതരായിരുന്നുവോ അതോ ലിവിങ് റിലേഷൻഷിപ്പ് മാത്രമായിരുന്നുവോ എന്നതിൽ വ്യക്തതയില്ല. അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞുവെങ്കിലും ഇരുവരും ഇപ്പോഴും സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്.

ബാലയുമായുള്ള വിവാ​ഹ ജീവിതം വേർപ്പെടുത്തി പത്ത് വർഷങ്ങൾക്കുശേഷമാണ് ​അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലാകുന്നത്. ​ഗായികയായ മയോനി എന്ന പ്രിയ നായരുമായി​ ​ഗോപി സുന്ദർ ഇപ്പോൾ പ്രണയത്തിലാണെന്നാണ് അടുത്തിടെ പ്രചരിച്ച റിപ്പോർട്ടുകൾ.

More from Filmibeat

Read more about: Abhaya Hiranmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X