'ഗോപി സുന്ദര്‍ ഭയങ്കര അലമ്പനാണ്', അന്ന് അഭയ ഹിരണ്‍മയി പങ്കാളിയെക്കുറിച്ച് പറഞ്ഞത് ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ

അടുത്തിടെ മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയമായിരുന്നുവല്ലോ സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധത്തെപ്പറ്റി. വിവാഹിതരായി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സദാചാര പൊലീസിങ്ങിനെതിരെ ഇരുവരും തുറന്നടിച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടുന്ന സോഷ്യല്‍ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്ത് അമൃതയും ഗോപി സുന്ദറും തങ്ങളുടെ അമര്‍ഷം അറിയിച്ചത്.

അഭയ ഹിരണ്‍മയി

അതേസമയം ഗോപിസുന്ദറുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗായിക അഭയ ഹിരണ്‍മയിയേയും ആളുകള്‍ വെറുതെവിടുന്നില്ല. ഇരുവരുടെയും ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. അമൃത സുരേഷും ഗോപി സുന്ദറും മാത്രമല്ല അഭയ ഹിരണ്‍മയിയും സോഷ്യല്‍ മീഡിയയുടെ സദാചാര പൊലീസിങ്ങിന് വിധേയമാവുകയാണ്.

ഇപ്പോഴിതാ അഭയ ഹിരണ്‍മയി മുന്‍പ് നല്‍കിയ ഒരഭിമുഖത്തില്‍ ഗോപി സുന്ദറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രണ്ടു വര്‍ഷം മുമ്പ് കോവിഡ് കാലത്ത് പുറത്തിറങ്ങിയ ഒരു വീഡിയോ ആണിത്. വീഡിയോയില്‍ ഗോപിസുന്ദറിനെക്കുറിച്ചും മുന്‍പ് നേരിട്ട വിവാദങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് അഭയ ഹിരണ്‍മയി.

അഭയയുടെ അഭിമുഖം

അഭയ ഹിരണ്‍മയിയുടെ വാക്കുകളില്‍നിന്നും: 'അപാരമായ ജ്ഞാനമുള്ള സംഗീതസംവിധായകനാണ് ഗോപി സുന്ദര്‍. സംഗീതത്തിലെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചും താളത്തെക്കുറിച്ചുമൊക്കെ നല്ല ധാരണയുള്ളയാളാണ് അദ്ദേഹം. വളരെ വലിയൊരു സംഗീതപശ്ചാത്തലവും ഗോപിക്ക് ഉണ്ട്.'

ഒരു ജീവിതപങ്കാളി എന്ന നിലയില്‍ അദ്ദേഹം അലമ്പനാണെന്ന് പറയുകയാണ് അഭയ ഹിരണ്‍മയി. 'വലിയൊരു സംഗീതജ്ഞനാണെങ്കിലും അത്ര തന്നെ അലമ്പനുമാണ് ഗോപി. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കില്‍ വലിയ ബഹളമായിരിക്കും. അദ്ദേഹത്തെ ഒരു മുതിര്‍ന്ന മനുഷ്യനെന്ന് പലപ്പോഴും വിളിക്കാന്‍ സാധിക്കില്ല. ഒരു മുതിര്‍ന്ന കുട്ടിയെന്നേ പറയാനാകൂ. അത്രയും കുട്ടിത്തമുള്ള ഒരു മനസ്സാണ് അദ്ദേഹത്തിന്റേത്.

സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും അലമ്പന്‍ ഗോപിയായിരിക്കും. എല്ലാത്തിനും തുടക്കമിടും. ചിലപ്പോള്‍ ഒന്നിച്ചിരുന്ന് കൂവുന്നതൊക്കെ കേള്‍ക്കാം. കൂട്ടുകാര്‍ കൂടിയാല്‍ പിന്നെ അലമ്പ് വര്‍ത്തമാനവും ചളി പറയലുമൊക്കെയാണ്. ചളി എന്നു പറഞ്ഞാല്‍ നമുക്കെല്ലാം സഹിക്കാന്‍ പറ്റാത്ത ചളികളായിരിക്കും.

വിവാദങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല

പക്ഷെ, ഗോപി എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതാണ് അദ്ദേഹത്തിന്റെ ജീവിതമന്ത്രം പോലും. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം സന്തോഷത്തോടെയിരിക്കുക എന്നതാണ് ഗോപിയുടെ കാഴ്ചപ്പാട്. അതുകൊണ്ട് മിക്ക സുഹൃത്തുക്കളും ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടില്‍ ഒത്തുകൂടാറുണ്ട്.

തനിക്കു നേരെ ഉയര്‍ന്നുവന്ന പലതരം വിവാദങ്ങളെക്കുറിച്ചും അഭയ ഹിരണ്‍മയി സംസാരിച്ചു. ജനിച്ചപ്പോഴെ എന്റെ ഒരു കിളി പോയതാണെന്ന് അമ്മ പറയുമായിരുന്നു. ഞാന്‍ അത് കേട്ട് ശീലിച്ചയാളാണ്. അതുകൊണ്ട് എന്നെക്കുറിച്ച് പറയുമ്പോള്‍ എനിക്കത് ഫീല്‍ ചെയ്തിരുന്നില്ല.

പക്ഷെ, ആദ്യ കാലത്ത് ഇതിനോടൊക്കെ ഞാന്‍ പ്രതികരിച്ചിരുന്നു. എന്തിനാണ് എന്നെക്കുറിച്ച് ആളുകള്‍ കുറ്റം പറയുന്നത് എന്നൊക്കെ ചിന്തിക്കുമായിരുന്നു. പത്ത് വര്‍ഷം മുമ്പും എനിക്കിഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിച്ചും ഭക്ഷണം കഴിച്ചും ജീവിച്ചിരുന്നു. പിന്നെ ഇപ്പോഴെന്താണ് കുഴപ്പം, എനിക്കിഷ്ടമുള്ള ആളോടൊപ്പം സന്തോഷമായി ജീവിക്കുന്നില്ല, അയാള്‍ക്കും അതില്‍ താത്പര്യമുണ്ട്. പിന്നെ മറ്റുള്ളവര്‍ക്കെന്താ എന്നായിരുന്നു എന്റെ മനസ്സില്‍.

ഇപ്പോള്‍ പ്രതികരിക്കാറില്ല

ആദ്യ കാലങ്ങളില്‍ ഇതിനെതിരെ പ്രതികരിച്ച് ഞാന്‍ കുറേ കമന്റുകളൊക്കെ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ അതൊന്നുമില്ല. എന്നെ അതൊന്നും ബാധിക്കുന്നതേ ഇല്ല. ഇപ്പോള്‍ ആളുകള്‍ എന്നെ എഴുതിത്തള്ളി. ആളുകള്‍ക്ക് ഞങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ സെറ്റായിക്കഴിഞ്ഞു.' അഭയ ഹിരണ്‍മയി പറയുന്നു.

അഭയ ഹിരണ്‍മയിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഗോപി സുന്ദര്‍ അമൃത സുരേഷുമായുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. അതിനു ചുവടെ 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്ന് ഒപ്പം കുറിയ്ക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ച ഈ വാക്കുകളും ചിത്രവും അഭയ ഹിരണ്‍മയിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ അഭയ തീര്‍ത്തും മൗനം പാലിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X