'സ്റ്റേജിൽ കയറിയാൽ ഞാൻ ബ്രെയിൻ സ്വിച്ച് ഓഫ് ചെയ്യും, അവരെ എന്റർടെയ്ൻ ചെയ്യാൻ പാടി, ലഭിച്ചത് മോശം കമന്റുകൾ'

കഴിഞ്ഞ ദിവസം ​ഗായികയും അഭിനേത്രിയുമായ അഭയ ഹിരൺമയി അടുത്തിടെ ചെയ്ത ഒരു പ്രോ​ഗ്രാമിന്റെ വീഡിയോകൾ പ്രചരിച്ചിരുന്നു. കോട്ടയം ലുലുവിൽ അഭയ നടത്തിയ മ്യൂസിക്ക് പെർഫോമൻസിന്റേതായിരുന്നു ആ വീഡിയോ. പ്രോ​ഗ്രാമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലായപ്പോൾ ​ഗായികയെ പരിഹസിച്ചും അശ്ലീലം പറഞ്ഞും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ​

ഗായികയുടെ പാട്ടിനെ വിമർശിച്ചും വസ്ത്രധാരണത്തെ വിമർശിച്ചും ഡാൻസിനെ പരിഹസിച്ചുമെല്ലാമായിരുന്നു കമന്റുകൾ. അവയിൽ പലതും അഭയയും ശ്രദ്ധിച്ചിരുന്നു. ചില ഫോക്ക് സോങ്ങുകളും സിനിമാ ​ഗാനങ്ങളുമെല്ലാമാണ് അഭയ അന്ന് സ്റ്റേജിൽ പെർഫോം ചെയ്തത്. എന്നാൽ നല്ല പാട്ടുകളെ ഇല്ലാതാക്കുന്ന രീതിയിലായിരുന്നു ​ഗായികയുടെ പെർഫോമൻസ് എന്ന രീതിയിലായിരുന്നു വിമർശനം. ഇപ്പോഴിതാ തനിക്ക് ലഭിച്ച മോശം കമന്റുകൾക്ക് എതിരെ പ്രതികരിക്കുകയാണ് താരം.

Abhaya Hiranmayi
Photo Credit: Abhaya Hiranmayi / Instagram

കാഴ്ചക്കാരെ എന്റർടെയ്ൻ ചെയ്യാനായി പാട്ടുകൾ പാടിയപ്പോൾ ലഭിച്ചത് വിചിത്രമായ കമന്റുകളാണെന്ന് ​അഭയ ഹിരൺമയി പറയുന്നു. കോട്ടയം ലുലുവിൽ കുറച്ച് ദിവസം മുമ്പ് ഞാൻ ഒരു ഷോ ചെയ്തിരുന്നു. പച്ച നിറത്തിലുള്ള ഒരു ഡ്രസ്സാണ് ആ പ്രോ​ഗ്രാമിൽ പാടാൻ എത്തിയപ്പോൾ ഞാൻ ധരിച്ചിരുന്നത്. അന്ന് ഞാൻ അവിടെ പാട്ടിനൊപ്പം ഡാൻസും ചെയ്തിരുന്നു.

ആ വീഡിയോയ്ക്ക് വന്ന കമന്റുകൾ നിങ്ങൾ നോക്കിയാൽ മനസിലാകും... അത്രമേൽ മോശപ്പെട്ട കമന്റുകളായിരുന്നു. വളരെ വിചിത്രമായ കമന്റുകളൊക്കെ ആ വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഒരു ആർട്ടിസ്റ്റായ ഞാൻ സ്റ്റേജിൽ കയറുമ്പോഴാണ് എന്റെ ബ്രെയിൻ സ്വിച്ച് ഓഫ് ചെയ്യുന്നത്. നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിലും ഞാൻ എന്റെ മ്യൂസിക്കിനെ കുറിച്ചും വർക്കിനെ കുറിച്ചും ചിന്തിച്ച് കൊണ്ടേയിരിക്കുന്നുണ്ട്.

എപ്പോഴും എന്റെ ഒരു ലൈൻ ചിന്ത എന്റെ മ്യൂസിക്കിനെ കുറിച്ചാണ്. പക്ഷെ ഞാൻ വേദിയിൽ കയറിക്കഴിഞ്ഞാൽ ഞാൻ ആ ചിന്തകളും ബ്രെയിനും സ്വിച്ച് ഓഫ് ചെയ്ത് കാണികൾക്ക് വേണ്ടി നൃത്തം ചെയ്യും. കാരണം എന്റെ മുന്നിലിരിക്കുന്ന ആളുകളെ എന്റർടെയ്ൻ ചെയ്താൽ മാത്രമെ എനിക്കും അവർക്കൊപ്പം എന്റർടെയ്നാകാൻ പറ്റുകയുള്ളു. അപ്പോഴെ കാഴ്ചക്കാരായി എത്തിയവരും എന്റർടെയ്ൻഡ് ആകൂ.

അങ്ങനെ എന്റർടെയ്നായി അവർക്ക് വേണ്ടി പാട്ട് പാടുന്നതിന് എതിരെയാണ് കമന്റ്സ് മോശമായ രീതിയിൽ വന്നിരിക്കുന്നത് എന്നാണ് അഭയ വിമർശനങ്ങൾക്കുള്ള മറുപടിയായി പറഞ്ഞത്. എന്നാൽ അഭയ നൽകിയ മറുപടിക്കും വിമർശനമാണ് ഏറെയും വന്നത്. പാട്ട് പാടാനുള്ള കഴിവ് അഭയയ്ക്ക് ഇല്ലെന്ന തരത്തിൽ വരെ ആളുകൾ കമന്റുകൾ കുറിച്ചിട്ടുണ്ട്.

Abhaya Hiranmayi
Photo Credit: Abhaya Hiranmayi / Instagram

അന്ന് പാടിയ പാട്ടുകൾ മോശമായിരുന്നതുകൊണ്ട് തന്നെയാണ് വിമർശിച്ചത് എന്നാണ് പലരും കുറിച്ചത്. തുറന്ന് പറയുകയാണെങ്കിൽ കോട്ടയത്തെ അഭയയുടെ ആ പ്രകടനം അത്ര ആസ്വാദ്യകരമായിരുന്നില്ല. അത് വിചിത്രമായി തോന്നി. മാത്രമല്ല ചെയ്തത് ഡാൻസാണെന്നും തോന്നിയില്ല. അതുപോലെ വസ്ത്രധാരണം കോട്ടയത്തെ ആളുകൾക്ക് സ്വീകാര്യമാകുന്ന തരത്തിലായിരുന്നില്ല.

ഇത് കോട്ടയമാണ് ന്യൂയോർക്ക് അല്ല, മോശം വസ്ത്രം ധരിച്ചാൽ മോശം കമന്റുകൾ വരും. എല്ലാം തുറന്ന് കാണിക്കുകയും വേണം ആരും കമന്റ് പറയുകയോ വിമർശിക്കുകയോ ചെയ്യാൻ പാടില്ലെന്ന് പറയുന്നതിൽ ന്യായമില്ലെന്നും ചിലർ കുറിച്ചു. പാട്ട് കൊള്ളാമെങ്കിൽ ആളുകൾ കൊള്ളാമെന്ന് തന്നെ പറയും അത്രയുമൊക്കെ ബോധമുള്ള ആളുകളാണ് നമ്മുടെ കേരളത്തിലുള്ളത് എന്നും കമന്റുകളുണ്ടായിരുന്നു.

മുപ്പത്തിയാറുകാരിയായ അഭയ ഹിരൺമയി നാക്കുപെന്റ നാക്കുടാക്ക എന്ന സിനിമയിലൂടെയാണ് പിന്നണി ​ഗാനരം​ഗത്തേക്ക് ചുവടുവെച്ചത്. ജോജു ജോർജ് സംവിധാനം ചെയ്ത പണിയിലൂടെ സിനിമ അഭിനയത്തിലേക്കും ചുവടുവെച്ചു.

More from Filmibeat

Read more about: Abhaya Hiranmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X