ഒപ്പം താമസിച്ച നാളുകളിൽ അതിലേക്കായിരുന്നു പൂർണ ശ്രദ്ധ; രണ്ട് പേർ ജീവിച്ച ജീവിതം എങ്ങനെ മനസിലാകും?; അഭയ

ശ്രദ്ധേയമായ ഒരുപിടി ​ഗാനങ്ങൾ പാടാൻ കഴിഞ്ഞ ​ഗായിക അഭയ ഹിരൺമയി ഇന്ന് അഭിനയ രം​ഗത്തും സാന്നിധ്യം അറിയിക്കുന്നു. കരിയറിനേക്കാളും അഭയയുടെ സ്വകാര്യ ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുണ്ടായിരുന്നു പ്രണയ ബന്ധമാണ് ഇതിന് കാരണമായത്. വർഷങ്ങളോളം ഇവർ ലിവിം​ഗ് ടു​ഗെദറിലായിരുന്നു. ​ഗോപി സുന്ദറിന്റെ ആദ്യ വിവാഹ ബന്ധം ഇതിനിടെ പലരും ചർച്ചയാക്കി. അഭയയും ​ഗോപി സുന്ദറും പിരിഞ്ഞപ്പോൾ ഇതിലേറെ ചർച്ചയായി. പുതിയ അഭിമുഖത്തിൽ ​ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അഭയ.

​ഗോപി സുന്ദറിനൊപ്പം താമസിക്കുന്ന സമയത്ത് കുടുംബ ജീവിതത്തിനാണ് താൻ ശ്രദ്ധ കൊടുത്തതെന്ന് അഭയ പറയുന്നു. മെെൽ സ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ആ സ്പെക്ട്രത്തിൽ നിന്ന് പുറത്തേക്ക് വരാൻ എനിക്ക് താൽപര്യമില്ലായിരുന്നു. കുടുംബത്തിലേക്ക് വളരെ ശ്രദ്ധ നൽകി. ഇപ്പോൾ നിങ്ങൾക്കെന്നെ കാണാൻ പറ്റുന്നത് ഞാൻ വിചാരിക്കുന്നത് കൊണ്ടാണ്. എന്റേതായ രീതിയിൽ എസ്റ്റാബ്ലിഷ് ചെയ്യണമെന്നുള്ളത് കൊണ്ടാണത്. അല്ലെങ്കിൽ ഞാൻ വീട്ടിൽ തന്നെ ഇരിക്കും. അന്ന് കുടുംബ ജീവിതം കംഫർട്ടബിളായിരുന്നു, അത് കൊണ്ട് അങ്ങനെ ഇരുന്നെന്ന് അഭയ വ്യക്തമാക്കി.

Abhaya Hiranmayi  Gopi Sundar

​ഇനിയൊരു പങ്കാളിയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും അഭയ മറുപടി നൽകി. എന്നെ സംബന്ധിച്ച് എനിക്ക് വർക്കാണ് പ്രധാനം. 14 വർഷം ഞാനൊരു ജീവിതം ജീവിച്ചു. കരിയറിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങൾ ആലോചിക്കാൻ സമയമില്ലെന്ന് അഭയ വ്യക്തമാക്കി. ​ഗോപി സുന്ദറുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ​ഗായിക തയ്യാറായില്ല.

രണ്ട് പേർ ജീവിച്ച ജീവിതത്തെക്കുറിച്ച് വിശദീകരിച്ചാൽ നിങ്ങൾക്ക് എങ്ങനെ മനസിലാകും. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഫാമിലി ലെെഫ് ജീവിക്കുമ്പോൾ എന്റെ ജീവിതം ഇങ്ങനെയായിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ല. ബ്രേക്കപ്പിനെക്കുറിച്ച് സംസാരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അഭയ ഹിരൺമയി പറയുന്നു. അടുത്തിടെ റിലീസ് ചെയ്ത പണി എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് അഭയ ഹിരൺമയി ചെയ്തത്. സിനിമകളിൽ അഭയയെ വീണ്ടും കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. പല മേഖലകളിൽ സാന്നിധ്യം അറിയിക്കുന്ന അഭയയുടെ പുതിയ വർക്കുകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

​ഗോപി സുന്ദറിന്റെ മുൻ പങ്കാളിയെന്ന് പറഞ്ഞ് ഇപ്പോഴും അഭിരാമിക്ക് നേരെ ട്രോളുകളും പരിഹാസങ്ങളും വരാറുണ്ട്. എന്നാൽ താരം ഇത് കാര്യമാക്കുന്നില്ല. അഭയ്ക്ക് ശേഷം ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധവും ഏറെ ചർച്ചയായിരുന്നു. കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും പിരിഞ്ഞു. രണ്ട് പേരുടെ ലെെഫ് സ്റ്റെെലും വളരെ വ്യത്യസ്തമാണെന്നും അതാണ് ബ്രേക്കപ്പാകാനുള്ള പ്രധാന കാരണമെന്നും അമൃതയുടെ സഹോദരി അഭിരാമി പറഞ്ഞിട്ടുണ്ട്. അതേസമയം രമ്യമായാണ് പിരിഞ്ഞതെന്നും അഭിരാമി വ്യക്തമാക്കി.

More from Filmibeat

Read more about: Abhaya Hiranmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X