എല്ലാം മറ്റുള്ളവരിലേക്കായിരുന്നു! ആ ജീവിതത്തില്‍ നിന്നും മാറിയതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് അഭയ ഹിരണ്‍മയി

ലിവിംഗ് റ്റുഗദര്‍ ജീവിതവുമായി ബന്ധപ്പെട്ടായിരുന്നു അഭയ ഹിരണ്‍മയി വിവാദ താരമായി മാറിയത്. ഞങ്ങള്‍ ലിവിംഗ് റ്റുഗദര്‍ ജീവിതത്തിലാണെന്ന് പരസ്യമായി പറഞ്ഞതോടെയായിരുന്നു അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോരികയായിരുന്നു അഭയ. പതിവില്‍ നിന്നും വ്യത്യസ്തമായി കാരണം പറയാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. അതിന് ശേഷമായി അദ്ദേഹം വേറെ ജീവിതത്തിലേക്ക് പോയിരുന്നു. ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതിനെക്കുറിച്ച് പുറംലോകം അറിയേണ്ട കാര്യമില്ല. അതിനാല്‍ തന്നെ അത്തരം ചോദ്യങ്ങളില്‍ അഭയ പ്രതികരിക്കാറുമില്ല. 10 വര്‍ഷത്തിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് അഭയ പറയുന്നു. രഞ്ജിനി ഹരിദാസുമായി വിശേഷങ്ങള്‍ പങ്കിടുന്നതിനിടയിലായിരുന്നു അഭയ മനസുതുറന്നത്.

എനിക്ക് എന്നോടുള്ള സ്‌നേഹം ഇപ്പോള്‍ കൂടി. നേരത്തെ ചുറ്റുമുള്ളവരിലേക്കായിരുന്നു സ്‌നേഹം പോയിരുന്നത്. അതുപോലെ ആത്മവിശ്വാസം ഇപ്പോള്‍ കൂടുതലാണ്. നേരത്തെ അങ്ങനെയൊരു കാര്യമേയില്ലായിരുന്നു. എന്ത് സംഭവിച്ചാലും കൂളായി എടുക്കാന്‍ ശീലിച്ചതും ഇപ്പോഴാണ്. അമ്മയുടെ അടുത്ത് നിന്നും അംഗീകാരം കിട്ടുന്നത് എന്റെ വലിയ സ്വപ്‌നമാണ്. അമ്മയില്‍ നിന്നും അത് കിട്ടാന്‍ നല്ല പ്രയാസമാണ്. അത് ഞാന്‍ ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്. കുറേ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞാനും അമ്മയെപ്പോലെയായിരിക്കും. നീ അച്ഛനെപ്പോലെയാണെന്നാണ് അനിയത്തി പറയാറുള്ളത്. അച്ഛന്റെ സ്വഭാവത്തിലെ നല്ലതും, മോശവുമൊക്കെ നിനക്ക് കിട്ടിയിട്ടുണ്ടെന്ന് പറയും. എന്നാല്‍ അമ്മ ചെയ്യുന്നത് പോലെ തന്നെയാണ് ഞാന്‍ എല്ലാം ചെയ്യാറുള്ളത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഉത്തരവാദിത്തമൊന്നും താല്‍പര്യമില്ല.

Abhaya Hiranmayi shared her happiness secret
Photo Credit: Abhaya Hiranmayi/ Facebook

ഡോഗ്‌സിനെ എനിക്കൊരുപാടിഷ്ടമാണ്. ആദ്യം ഉണ്ടായിരുന്ന പട്ടിയുടെ പേര് ടെറസ് എന്നായിരുന്നു. അവനെ ഷോക്കടിപ്പിച്ചായിരുന്നു കൊന്നത്. അത് എല്ലാവര്‍ക്കും ട്രോമയായിരുന്നു. അവിടംതൊട്ടാണ് എനിക്ക് ഡോഗുകളോട് ഇഷ്ടം വന്നത്. ഞങ്ങള്‍ ഡോഗുകളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നായിരുന്നു രഞ്ജിനി പറഞ്ഞത്.തങ്കപ്പന്‍, ശിവാജി, പുരുഷു, കുറേ ആണ്‍പട്ടികളായിരുന്നു അന്ന് ഞങ്ങളൊന്നിച്ചുണ്ടായിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്നത്.

ഞാനും മാഷയും മാത്രമായിരുന്നു അവിടെത്തെ പെണ്ണുങ്ങള്‍. ഇപ്പോള്‍ എന്റെ കൂടെ ഉള്ളതെല്ലാം പെണ്ണുങ്ങളാണ്. സന്തോഷവും സമാധാനവുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ഞാന്‍. സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വെക്കാറുണ്ട്. പൈസയില്ലാതെ ജീവിക്കാന്‍ പറ്റില്ലല്ലോ. യാത്രകളൊക്കെ ചെയ്യണമെങ്കില്‍ പൈസ വേണമല്ലോ.അടുത്തിടെയായിരുന്നു അഭയ സാരി ബിസിനസിലേക്ക് തിരിഞ്ഞത്. സ്വന്തം ബ്രാന്‍ഡിലെ സാരി അണിഞ്ഞും അവര്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഡിസൈനിംഗില്‍ നേരത്തെ താല്‍പര്യമുണ്ടായിരുന്നു. അവാര്‍ഡ് ഫംഗ്ക്ഷനൊക്കെ പോവുമ്പോള്‍ ഡിസൈന്‍ ചെയ്യിപ്പിച്ച കോസ്റ്റിയൂമായിരുന്നു ഉപയോഗിച്ചിരുന്നത്.

മോഡേണ്‍ വേഷങ്ങളും ഇഷ്ടമാണ്. എന്റെ കംഫര്‍ട്ടിന് അനുസരിച്ചാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്. വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളൊന്നും എന്നെ ബാധിക്കാറില്ല. സോഷ്യല്‍മീഡിയയിലൂടെ കാണുന്ന മോശം കമന്റുകളിലും ഇപ്പോള്‍ പ്രതികരിക്കാറില്ല. ഇടയ്ക്ക് കമന്റുകളൊക്കെ വായിച്ച് റിപ്ലേ കൊടുക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഇപ്പോള്‍ അതിനൊന്നും സമയമില്ല. ജോജു വിളിച്ചപ്പോഴാണ് അഭിനയത്തില്‍ ഒരു പരീക്ഷണം നടത്തിയത്. അതിന് ശേഷം അങ്ങനെ അവസരങ്ങളൊന്നും വന്നിട്ടില്ല. എന്തോ എന്റെ അഭിനയം അവരൊന്നും കണ്ടില്ലെന്ന തോന്നുന്നു. മികച്ച അവസരമാണെങ്കില്‍ ഇനിയും അഭിനയിച്ചേക്കും എന്നും അഭയ വ്യക്തമാക്കിയിരുന്നു.

Read more about: Abhayaa Hiranmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X