ആത്മാർത്ഥമായി പ്രണയിക്കുന്നവർക്ക് അങ്ങനെ തോന്നും; ഗോപി സുന്ദറിനെക്കുറിച്ച് അഭയ; ഒരു വാക്ക് പോലും പറയാതെ ഗോപി
കരിയറിനേക്കാൾ പലപ്പോഴും ഗായിക അഭയ ഹിരൺമയിയുടെ വ്യക്തി ജീവിതമാണ് വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഒരു കാലത്ത് അമൃത സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഗോപി സുന്ദറിനോടൊപ്പം അഭയ ഒരുമിച്ച് ജീവിക്കുന്ന കാലത്ത് ഇദ്ദേഹത്തിന് ഭാര്യയും മക്കളുമുണ്ട്. ഇക്കാരണത്താൽ അഭയക്കും ഗോപി സുന്ദറിനും നേരെ വ്യാപകമായി കുറ്റപ്പെടുത്തലുകൾ വന്നു.
വർഷങ്ങൾ നീണ്ട ബന്ധം അവസാനിച്ചപ്പോൾ അഭയക്ക് നേരെയുള്ള സൈബർ അധിക്ഷേപങ്ങൾ കൂടി. ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി ഒരിക്കൽ പോലും അഭയ സംസാരിച്ചിട്ടില്ല. ഗോപി സുന്ദറിനെക്കുറിച്ച് റിപ്പോർട്ടർ ടിവിയിൽ അഭയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറുമായി ബന്ധമുണ്ടായിരുന്ന കാലത്തെ തള്ളിക്കളയാൻ പറ്റില്ലെന്ന് അഭയ ഹിരൺമയി പറയുന്നു. ആ കാലഘട്ടത്തെ മാനിക്കാതെ എനിക്കെന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല. ഗോപി എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്.

ഒരു പരിധി വരെ ഗുരുസ്ഥാനീയനാണ്. അത് മനസിലാക്കാതിരിക്കാൻ പറ്റില്ല. പ്രണയിച്ച ആളുമായി പിരിഞ്ഞാലും അവർ നന്നായിരിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും അഭയ ഹിരൺമയി വ്യക്തമാക്കി. ആത്മാർത്ഥമായി പ്രണയിക്കുന്നവർക്ക് അങ്ങനെ തോന്നും. ഞാനില്ലെങ്കിലും അപ്പുറത്തുള്ള വ്യക്തി നന്നായിട്ട് ജീവിക്കണം. കാരണം ഞാൻ നന്നായിട്ട് ജീവിക്കുകയാണല്ലോ. പ്രണയകാലത്ത് ഞങ്ങൾ ഒരുമിച്ച് സിനിമകളിൽ പാടിയിട്ടുണ്ട്.
അത് കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും അഭയ ഹിരൺമയി വ്യക്തമാക്കി. നിരവധി അഭിമുഖങ്ങളിൽ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അഭയ സംസാരിച്ചിട്ടുണ്ട്. ബന്ധം പിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഒരിക്കൽ ഗോപി സുന്ദർ തന്റെ കരിയറിലും ജീവിതത്തിലുമുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ഗായിക തുറന്ന് സംസാരിക്കാറുണ്ട്. എന്നാൽ ഗോപി സുന്ദർ ഒരിക്കൽ പോലും അഭയയെക്കുറിച്ച് ബ്രേക്കപ്പിന് ശേഷം പൊതുവിടങ്ങളിൽ സംസാരിച്ചിട്ടില്ല.

ഗായിക അമൃത സുരേഷുമായി അടുത്ത ഗോപി സുന്ദർ പിന്നീട് ഈ ബന്ധത്തിന്റെ പേരിലാണ് വാർത്തകളിൽ നിറഞ്ഞത്. തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളെക്കുറിച്ച് മുമ്പൊരിക്കൽ ഗോപി സുന്ദർ തുറന്ന് സംസാരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് നോക്കി ജീവിക്കുന്നത് എന്ന് അവസാനിക്കുന്നോ അന്നേ നമ്മൾ ജീവിക്കാൻ തുടങ്ങൂയെന്ന് ഗോപി സുന്ദർ ചൂണ്ടിക്കാട്ടി. അമൃതയും ഗോപി സുന്ദറും വിവാഹിതരായെന്ന് വരെ വാർത്തകൾ വന്നിരുന്നു.
എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞെന്നും വാർത്തകൾ വന്നു. രണ്ട് പേരും അഭ്യൂഹങ്ങളോട് പ്രതികരിക്കാറില്ല. ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാതായതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾ വരാറുണ്ടെങ്കിലും ഗോപി സുന്ദർ ഇതൊന്നും കാര്യമാക്കാറില്ല. ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ട് പാടാൻ വിളിച്ചിരുന്നില്ലെന്ന് അഭയ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
താൻ പലരോടും അവസരം ചോദിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പാട്ടുകൾ മാത്രമേ താൻ പാടൂ എന്ന ധാരണയാകാം അതിന് കാരണം. ഗോപി സുന്ദറിന്റെ പങ്കാളിയായതിനാൽ വിളിച്ചാൽ തെറ്റാകുമോ എന്ന ചിന്ത വന്നിട്ടുണ്ടാകാമെന്നും അഭയ അഭിപ്രായപ്പെട്ടു. ബന്ധം പിരിഞ്ഞ ശേഷം തന്നെ തേടി അവസരങ്ങൾ വരുന്നുണ്ടെ്നും ഗായിക തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അഭയ ഹിരൺമയി.


Click it and Unblock the Notifications