'കുറ്റബോധമില്ല... അന്നും ഞാൻ റിബൽ, കുടുംബവും എന്റെ തീരുമാനത്തെ സമീപിച്ചത് മോശമായി, സ്ലട്ട് ഷെയ്മിങ്ങായിരുന്നു'
അഭയ ഹിരൺമയി എന്ന ഗായികയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണം പകർന്ന ഗാനങ്ങൾ ആലപിച്ച് തുടങ്ങിയപ്പോൾ മുതലാണ്. ഇന്ന് അറിയപ്പെടുന്ന പിന്നണി ഗായിക മാത്രമല്ല നല്ലൊരു അഭിനേത്രിയും മോഡലും സംരംഭകയുമെല്ലാമാണ് അഭയ. വർഷങ്ങൾക്ക് മുമ്പ് അതായത് ലിവിങ് റിലേഷൻഷിപ്പുകൾ മലയാളികൾക്ക് സുപരിചിതമാകും മുമ്പ് തന്നെ ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷൻഷിപ്പ് നയിച്ചയാളാണ് അഭയ ഹിരൺമയി.
അന്ന് കോളേജ് പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടേയുള്ളു. പതിനാല് വർഷത്തോളം ഇരുവരും ലിവിങ് റിലേഷൻഷിപ്പ് നയിച്ചു. പിന്നീടാണ് പിരിഞ്ഞത്. അതിന്റെ പേരിൽ ഇന്നും പരിഹാസവും വിമർശനവും സമൂഹത്തിൽ നിന്നും അഭയ ഏറ്റുവാങ്ങുന്നുണ്ട്. പക്ഷെ അങ്ങനൊരു തീരുമാനം എടുത്തതിന്റെ പേരിൽ തനിക്ക് ഇന്നും കുറ്റബോധമില്ലെന്ന് പറയുകയാണ് ഗായിക.

കോളേജ് കഴിഞ്ഞശേഷമാണ് ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലാകുന്നത്. അന്ന് അത് ആളുകൾക്ക് പുതുമയുള്ള കാര്യം തന്നെയായിരുന്നു. സമൂഹവും കുടുംബത്തിലെ മറ്റ് അംഗങ്ങളും എടുത്ത രീതി വളരെ മോശം തന്നെയായിരുന്നു. വലിയൊരു വേദനയിൽ കൂടി തന്നെയാണ് കടന്നുപോയത്. ഞാൻ എപ്പോഴും റിബലായി നിൽക്കുന്ന ആളായിരുന്നു.
എപ്പോഴും എന്റെ ചിന്തകളെല്ലാം ഔട്ട് ഓഫ് ദി ബോക്സ് ആയിരുന്നു. കുടുംബത്തിലെ ബ്ലാക്ക് ഷീപ്പായിരുന്നു. എന്താണ് ശരിയെന്ന് എനിക്ക് തോന്നുന്നുവോ അത് ഞാൻ എപ്പോഴും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് കുറ്റബോധം ഉണ്ടായിട്ടില്ല. ഇപ്പോഴും അതിന്റെ പേരിൽ എനിക്ക് ഒരു കുറ്റബോധവും ഇല്ല. ശരിയും തെറ്റും ചെയ്തുകൊണ്ട് മുന്നോട്ട് പോകാനെ നമുക്ക് സാധിക്കുകയുള്ളു.
അന്ന് ഫാമിലിയും സമൂഹവും ലിവിങ് ടുഗെതർ എന്ന വിഷയത്തെ നോക്കി കണ്ടിരുന്ന രീതിയും ഇന്ന് കാണുന്ന രീതിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അടുത്തിടെ ഞാൻ ഇൻസ്റ്റയിൽ കണ്ടു. ഒരു പെൺകുട്ടി ലിവിങ് റിലേഷൻഷിപ്പിലാണ്. ഗർഭിണിയാണ്. ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. ആൺ സുഹൃത്തിന് ഒപ്പം തന്നെയാണ് താമസം. അത് കണ്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി.
അതിന് മറ്റൊരു കാരണം ഒരുപാട് പ്രേക്ഷകർ ആ ലൈഫ്സ്റ്റൈലിനെ ആ കുട്ടിയെ ഹാപ്പിയായി സ്വീകരിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു എന്നതാണ്. ബാധ്യതകൾ ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കമ്മിറ്റ്മെന്റിന്റെ മാത്രം ഭാഗമായി ജീവിതം കൊണ്ടുപോവുകയാണ്. അന്നൊന്നും ആളുകൾക്ക് ഇത് ചിന്തിക്കാൻ പോലും പറ്റുന്നതായിരുന്നില്ല. സ്ലട്ട് ഷെയിമിങ്ങായിരുന്നു അഭയ പറയുന്നു.

കണ്ടീഷൻഡായി ജീവിക്കുന്ന സ്ത്രീകളെ കുറിച്ചും ഫൈനാഷ്യൽ മാനേജ്മെന്റിൽ തനിക്കുള്ള കഴിവുകേടിനെ കുറിച്ചും ഗായിക സംസാരിച്ചു. വളരെ കണ്ടീഷൻഡായി ജീവിക്കുന്ന സ്ത്രീകൾ വിചാരിക്കുന്നത് അതാണ് സേഫ് എന്നാണ്. അതിൽ നിന്ന് പുറത്തുവരണം എന്ന് ചിന്തിച്ചാൽ പോലും അവർക്ക് സാധിക്കില്ല. അതുകൊണ്ടാണ് സ്ലട്ട് ഷെയ്മിങ് പോലുള്ളവ ഉണ്ടാകുന്നത്. അതുപോലെ ഫൈനാഷ്യൽ മാനേജ്മെന്റിന്റെ കാര്യത്തിൽ ഞാൻ ഇപ്പോഴും വീക്കാണ്.
പല സ്ത്രീകളും ആ പോയിന്റിൽ വീക്കാണെന്നാണ് എനിക്ക് തോന്നുന്നത്. 5000 രൂപ കിട്ടിക്കഴിഞ്ഞാൽ 1000 രൂപ പോലും എങ്ങനെ സംരക്ഷിക്കണം എന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ച് ആലോചിച്ച് കൊണ്ടേയിരിക്കും. ഫൈനാഷ്യൽ സൈഡ് ശരിയാക്കി എടുക്കണം. എന്ത് തന്നെയായാലും അവസാനം നിങ്ങൾ തന്നെ വേണം നിങ്ങളുടെ കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്യാൻ.
എങ്കിൽ മാത്രമെ പ്രകൃതിപോലും നമ്മളെ സംരക്ഷിക്കുകയുള്ളു എന്നും അഭയ പറഞ്ഞു. വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമായിരിക്കുന്ന സമയത്താണ് ഗോപി സുന്ദർ അഭയയുമായി പ്രണയത്തിലായത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.


Click it and Unblock the Notifications











