For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരുടെ എനർജിയോട് എങ്ങനെ നോ പറയും; ഇപ്പോഴും മനസ് അവിടെ; അഭയ ഹിരൺമയി

  |

  സോഷ്യൽ മീഡിയയിൽ ഇന്ന് ഏറെ ശ്രദ്ധ നേടുന്ന ​ഗായികയാണ് അഭയ ഹിരൺമയി. ​സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഖൽബില് തേനൊഴുകണ എന്ന പാട്ടോടോയൊണ് അഭയ ഹിരൺമയി ശ്രദ്ധിക്കപ്പെടുന്നത്. ടു കൺട്രീസ്, ജയിംസ് ആന്റ് ആലീസ്, ​ഗൂഢാലോചന തുടങ്ങിയ സിനിമകളിലും അഭയ ഹിരൺമയി പാടിയിട്ടുണ്ട്. ​

  അഭയ ഹിരൺമയിയുടെ വ്യക്തി ജീവിതം ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുണ്ടായിരുന്ന പ്രണയ ബന്ധമാണ് നേരത്തെ അഭയ ഹിരൺമയിയെ വാർത്തകളിൽ നിറച്ചത്.

  Also Read: ഒരിക്കൽ അപമാനിച്ചു വിട്ട സംവിധായകൻ പിന്നീട് ഡേറ്റ് ചോദിച്ചു വന്നു; കാലം കണക്ക് തീർത്തപ്പോൾ!, ശ്രീവിദ്യ പറഞ്ഞത്

  പിന്നീട് ഇരുവരും വേർപിരിഞ്ഞപ്പോഴും വലിയ തോതിൽ വാർത്തയായി. ഇപ്പോഴും താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഇത്തരം കമന്റുകളും വരാറുണ്ട്. കഴിഞ്ഞ ദിവസമാണ് താൻ നടത്തിയ ലൈവ് പെർഫോമൻസിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും അഭയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്.

  പെർഫോമൻസ് കഴിഞ്ഞ് തിരികെ വരാൻ നിൽക്കവെ കുറച്ച് പേർ തനിക്കരികിൽ വന്നതിനെക്കുറിച്ചും ​അഭയ ഹിരൺമയി എഴുതി. ഷോയ്ക്ക് ശേഷം ഞാൻ കാർ വരാൻ കാത്തു നിൽക്കവെ. ഒരു കൂട്ടം ആളുകൾ എന്റെയുടത്ത് വന്ന് മാം ഒപ്പം കൂടാമോ എന്ന് ചോദിച്ചു.

  Also Read: 'വെന്റിലേറ്ററിലായിരിക്കുമ്പോൾ ആ സൗന്ദര്യം സന്തോഷിപ്പിച്ചു, അഭിനയിച്ചിരുന്ന കാലത്ത് അങ്ങനൊന്ന് കണ്ടില്ല'; സലീം

  ആരാണ് ഈ എനർജിയോട് നോ പറയുക. ഇന്നലത്തെ ഏറ്റവും മികച്ച സംഭവമായിരുന്നു ഇത്. ഈ നിമിഷം ഞാനെന്റെ ഹൃദയത്തിൽ എപ്പോഴും സൂക്ഷിക്കും. എന്റെ ഹൃദയം ഇപ്പോഴും അവിടെ ആണ് എന്നാണ് അഭയ ഹിരൺമയി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഒരു കൂട്ടം ആളുകളുടെ ഒപ്പം പാട്ട് പാടുന്നതിന്റെ വീഡിയോയയും അഭയ പങ്കുവെച്ചിട്ടുണ്ട്.

  അടുത്തിടെ അഭയ ഹിരൺമയി നൽകിയ അഭിമുഖം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അഭയ തുറന്ന് സംസാരിക്കുകയുണ്ടായി. ​ഗോപി സുന്ദറുമായുണ്ടായിരുന്ന പ്രണയം, ലിവിം​ഗ് ടു​ഗെദർ തുടങ്ങിയവയെക്കുറിച്ച് അഭയ സംസാരിച്ചു. ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവതിയാണ്. മുമ്പത്തേക്കാൾ കൂടുതൽ കരിയറിന് ശ്രദ്ധ കൊടുക്കുന്നുണ്ട്.

  ലിവിം​ഗ് ടു​ഗെദർ ജീവിതത്തെക്കുറിച്ചോർത്ത് ഇപ്പോൾ ഖേദിക്കുന്നില്ല. അന്നും അന്നും ജീവിതത്തിൽ സന്തോഷവതിയാണ്. അന്നും റാണിയെ പോലെയാണ് ജീവിച്ചത്. ഇപ്പോഴും അങ്ങനെ തന്നെ. നേരത്തെ വ്യക്തി ജീവിതത്തിലെ മറ്റ് പല കാര്യങ്ങൾക്കും ആയിരുന്നു ശ്രദ്ധ നൽകാറ്. എന്നാൽ ഇപ്പോൾ സം​ഗീതത്തിന് വലിയ പ്രാധാന്യം നൽകുന്നു. അദ്ദേഹത്തെ മിസ് ചെയ്യുന്നില്ലെന്ന് പറയാനാവില്ല. പക്ഷെ അതിനല്ല ഇപ്പോൾ പ്രധാന്യമെന്നും അഭയ ഹിരൺമയി പറഞ്ഞു.

  19ാമത്തെ വയസിലാണ് ​ഗോപി സുന്ദറിനെ കണ്ട് മുട്ടിയത്. എഞ്ചിനീയറിം​ഗ് പഠന കാലത്തായിരുന്നു. തന്റെ ​പാട്ട് കേട്ട് നന്നായി പാടുന്നുണ്ടല്ലോ മ്യൂസിക് കരിയർ ആക്കിക്കൂടെ എന്ന് ആദ്യം ചോദിച്ചത് ​ഗോപി സുന്ദർ ആണ്, അദ്ദേഹത്തെ കണ്ടുമുട്ടിയതോടെ ആണ് ജീവിതത്തിലും കരിയറിലും മാറ്റങ്ങൾ സംഭവിച്ചതെന്നും അഭയ ഹിരൺമയി പറഞ്ഞിരുന്നു.

  മുമ്പേത്താക്കാളധികം മ്യൂസിക് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അഭയ ഹിരൺമയി തന്റെ പ്രോ​ഗ്രാമുകളുടെ ഫോട്ടോയും മറ്റും പങ്കുവെക്കാറുണ്ട്.

  Read more about: abhaya
  English summary
  Abhaya Hiranmayi Shares Her Happy Moments During A Music Show; Says Heart Is Still There
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X