വാഹനാപകടത്തിൽ മരിച്ചു എന്ന് ഫേക്ക് ന്യൂസ്! ബൈപാസ് കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാൽ! കുറിപ്പുമായി അഭിലാഷ് പിള്ള

സോഷ്യല്‍മീഡിയയുടെ വരവ് ആശയവിനിമയ രംഗത്ത് വന്‍മാറ്റമാണ് വരുത്തിയത്. നിമിഷനേരം കൊണ്ട് തന്നെ കാര്യങ്ങളെല്ലാം അറിയാം, പ്രതികരിക്കാം, പഠിക്കാം. യൂട്യൂബ് ചാനലുകളും, ഇന്‍സ്റ്റഗ്രാം ഒക്കെയായി സെലിബ്രിറ്റികളും, വ്‌ളോഗേഴ്‌സും അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കണ്ടന്റ് ക്രിയേഷന്‍ ആസ്വദിച്ച് ചെയ്യുന്ന ജോലിയാണെന്നാണ് ഇവര്‍ പറയാറുള്ളത്. വ്യാജ വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് പ്രചരിച്ച വ്യജ വാര്‍ത്തയില്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള.

മാളികപ്പുറം സിനിമയുടെ എഴുത്തുകാരനായ അഭിലാഷ് പിള്ള അന്തരിച്ചു. 39ാം വയസായിരുന്നു എന്നായിരുന്നു വാര്‍ത്ത. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു. പനിയും തലകറക്കവുമായി ആശുപത്രിയിലായിരുന്നു. ഫോണ്‍ ഉപയോഗം കുറവായിരുന്നു. അതിനാല്‍ ഇങ്ങനെയൊരു കാര്യം പ്രചരിക്കുന്നത് അറിഞ്ഞില്ല. ബൈപാസ് സര്‍ജറി കഴിഞ്ഞിരിക്കുന്ന അച്ഛന്‍ ഇത് കണ്ടാല്‍ എന്താവും എന്ന കാര്യത്തിലാണ് ആശങ്ക. ഇത്തരത്തിലുള്ള വ്യാജപ്രചാരണം നടത്തുന്നവര്‍ ആരൊക്കെ എന്ന് അറിയാമെങ്കിലും, ഇപ്പോള്‍ അതിന് പിന്നാലെ പോവാന്‍ സമയമില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു.

Abhilash Pillai about fake news
Photo Credit: Abhilash Pillai / Facebook

ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും, മീഡിയ പ്രവർത്തകരും വിളിച്ച് ഞാൻ ഓക്കെ ആണോ എവിടെയുണ്ട് എന്നൊക്കെ തിരക്കിയപ്പോൾ ഇതാണ് കാരണം എന്നറിഞ്ഞില്ല. ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത കിട്ടി. 3 ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായത് കൊണ്ട് ഞാൻ ഈ വാർത്ത അറിഞ്ഞില്ല. ഇന്ന് കൂടി എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടാരുന്നു.

ഈ വാർത്തയൊക്കെ വീട്ടിൽ ഇരിക്കുന്ന എന്റെ ബൈപാസ് സർജറി കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാൽ ഉള്ള അവസ്ഥ. ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം. പക്ഷേ, പ്രതികരിക്കാൻ സമയം ഇല്ല. എന്നെ സ്നേഹിക്കുന്ന, എന്നെ അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത്. ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദി എന്നായിരുന്നു അഭിലാഷ് പിള്ളയുടെ കുറിപ്പ്.

24 മണിക്കൂറും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ഞാന്‍ ഇങ്ങനെയൊരു വാര്‍ത്ത കണ്ടില്ല. ഇപ്പോഴാണ് കാണുന്നതെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കൂടെ അഭിയേയും ഫുള്‍ ഫാമിലിയേയും കണ്ട ഞാന്‍ എന്നായിരുന്നു വേറൊരാള്‍ എഴുതിയത്. ഇനിയിപ്പോള്‍ ആയുസ് കുറച്ചുകൂടെ കൂടും, പേടിക്കാനില്ല. ഒന്ന് പറഞ്ഞിട്ട് കൊല്ലാമായിരുന്നു. ഇതിപ്പോള്‍ സര്‍പ്രൈസായി. ഇതാണ് ഇന്നത്തെ ലോകം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എന്തായാലും വെറുതെ വിടരുത്, തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X