എന്നെ ജഡ്ജ് ചെയ്യാത്തയാൾ, അദ്ദേഹം ബാല്യകാല സുഹൃത്ത്; അമ്മ എന്നോട് പറഞ്ഞത്: അഭിനയയുടെ വാക്കുകൾ
വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി അഭിനയ. ഹെെെദരബാദിൽ വെച്ച് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വെഗസേന കാർത്തിക് എന്നാണ് ഭർത്താവിന്റെ പേര്. ഇരുവരും 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു. മാർച്ച് 9 നായിരുന്നു വിവാഹ നിശ്ചയം. ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയുമില്ലാത്ത അഭിനയ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് സിനിമാ രംഗത്ത് നായിക നിരയിലെത്തിയത്.
വെഗസേന കാർത്തിക്കിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിനയ സംസാരിച്ചിരുന്നു. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി പ്രണയത്തിലാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും പറയാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലായതെന്നും അഭിനയ അന്ന് വ്യക്തമാക്കി. അമ്മയുടെ മരണത്തെക്കുറിച്ചും അഭിനയ അന്ന് സംസാരിച്ചു.

24 മണിക്കൂറും അമ്മ എന്റെ കൂടെയായിരുന്നു. കോളിലൂടെയെങ്കിലും. എപ്പോഴും തമാശ പറഞ്ഞ് കൊണ്ടിരിക്കും. 33 വയസായി എനിക്ക്. അത്രയും കാലം അമ്മയ്ക്കൊപ്പമുള്ളതെല്ലാം നല്ല ഓർമകളാണ്. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും മനോ വിഷമമുണ്ടെങ്കിലും നീ എപ്പോഴും സ്വയം പര്യാപ്തായിരിക്കണം, നിന്റേതായ പേര് നേടണം. അമ്മ വേദന അനുഭവിക്കാതെയും കഷ്ടപ്പെടാതെയും ദെെവത്തിനടുത്തേക്ക് പോയതിൽ എനിക്ക് സന്തോഷമുണ്ട്.
എപ്പോഴും അമ്മയെ ഞാൻ മിസ് ചെയ്യുന്നു. അതെനിക്ക് പ്രകടിപ്പിക്കാനാകില്ലെന്നും അഭിനയ പറഞ്ഞു. സിംപതി തനിക്കിഷ്ടമല്ലെന്നും അഭിനയ വ്യക്തമാക്കി. അവർക്ക് അവബോധമില്ല. ഞാനു അവരെ സഹതാപത്തോടെ നോക്കും. തന്നെ പോലുള്ളവരും കഴിവുള്ളവരാണെന്ന് അഭിനയ ചൂണ്ടിക്കാട്ടി. നടൻ വിശാലിനൊപ്പം വന്ന ഗോസിപ്പുകളെക്കുറിച്ചും അഭിനയ അന്ന് സംസാരിച്ചു. വിശാൽ തന്റെ നല്ല സുഹൃത്താണെന്നും വളരെ നല്ല മനസിനുടമയാണ് നടനെന്നും പറഞ്ഞ അഭിനയ ഗോസിപ്പുകളെ തള്ളിക്കളഞ്ഞു.
പണി ആണ് മലയാളത്തിൽ അഭിനയ ചെയ്ത ശ്രദ്ധേയ സിനിമ. ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമയിൽ മികച്ച വേഷമാണ് അഭിനയക്ക് ലഭിച്ചത്. തമിഴ് സിനിമകളിലും അഭിനയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആദ്യ തമിഴ് ചിത്രം നാടോടികൾ മികച്ച വിജയം നേടി. അഭിനയയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നിന്നും അഭിനയക്ക് അവസരങ്ങൾ വന്നു. ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന മൂക്കുത്തി അമ്മൻ 2 വിൽ അഭിനയ ഒരു വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications