ഭക്ഷണം വാരിക്കൊടുക്കേണ്ട, അവൾ കുസൃതിയാണ്; ഇത്രയും സ്നേഹം ഉള്ളിലുണ്ടോ എന്ന് തോന്നും; അഭിരാമി പറയുന്നു

അഭിനയ രം​ഗത്ത് വീണ്ടും സജീവമാകുകയാണ് അഭിരാമി. തമിഴിലും മലയാളത്തിലും മുൻനിര നായികനടിയായി വളരവെയാണ് അഭിരാമി ഇടവേളയെടുത്ത് വിദേശത്തേക്ക് പോകുന്നത്. വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴും അഭിരാമിയെ പ്രേക്ഷകർ സ്വീകരിച്ചു. ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് അഭിരാമി ഇന്ന് കടന്ന് പോകുന്നത്. മകൾ കൽകിയുടെ കടന്ന് വരവാണ് ഈ സന്തോഷത്തിന് കാരണം. ദത്തെടുക്കലിലൂടെയാണ് അഭിരാമിയും ഭർത്താവ് രാഹുൽ പവനനും മാതാപിതാക്കളായത്.

മകൾക്കൊപ്പമുള്ള ദമ്പതികളുടെ ഫോട്ടോയും അടുത്തിടെ ശ്രദ്ധ നേടി. മകളെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമിയപ്പോൾ. ഒരു തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അഭിരാമി മനസ് തുറന്നത്. മകൾ ജീവിതത്തിലേക്ക് വന്നത് സന്തോഷകരമായ കാര്യമാണ്. ഒന്നര വയസ് കഴിഞ്ഞു. അവൾക്കും എന്നെയും ഭർത്താവിനെയും പോലെ ഭക്ഷണം വളരെ ഇഷ്ടമാണ്. അവൾ ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുക. വാരിക്കൊടുക്കാൻ സമ്മതിക്കില്ല. ഉപ്പമാവൊക്കെ വെച്ച് കൊടുത്താൽ അവൾ സ്വയം കഴിക്കും.

Abhirami

വളരെ കുസൃതിയാണ്. ഒരു സ്ഥലത്ത് ഇരിക്കില്ല. എന്തെങ്കിലും പുതിയ കാര്യം ചെയ്ത് കൊണ്ടിരിക്കും. പ്രകൃതി വളരെ ഇഷ്ടമാണ്. വളരെ ഹാപ്പിയായ കുട്ടിയാണെന്നും അഭിരാമി ചൂണ്ടിക്കാട്ടി. കുട്ടികൾ എന്ത് ചെയ്താലും നമുക്ക് ദേഷ്യം വരില്ല. അതെന്ത് കൊണ്ടാണെന്ന് അറിയില്ല. നമ്മളുടെ ഉള്ളിൽ ഇത്രയും സ്നേഹവും ക്ഷമയും ഉണ്ടായിരുന്നോ എന്ന് തോന്നും. പ്രയോരിറ്റികളിൽ കുറച്ച് മാറ്റം വന്നി‌ട്ടുണ്ട്. എല്ലാ കാര്യങ്ങളും അവളെ എങ്ങനെ ബാധിക്കുമെന്നാണ് ആലോചിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കി.

മാതൃത്വത്തെക്കുറിച്ചും അഭിരാമി സംസാരിച്ചു. മാതൃത്വമെന്നത് ഒരു ചോയ്സ് ആണ്. ഏത് പെൺകുട്ടിക്കും എപ്പോൾ അമ്മയാകണം, കുഞ്ഞ് വേണമെന്നോ വേണ്ടായെന്നോ, എത്ര കുട്ടികൾ വേണം, പ്രസവിക്കണമോ ദത്തെ‌ടുക്കണോ എന്നൊക്കെയുള്ളത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. മാതൃത്വം എന്നത് എന്റെ ഐഡന്റിറ്റിയുടെ വലിയൊരു അംശമാണ്. പക്ഷെ അത് മാത്രമല്ല എന്റെ പൂർണ ഐഡന്റിറ്റി. എനിക്ക് ഒരുപാട് റോളുകൾ ഉണ്ട്.

Abhirami

സ്വതന്ത്ര്യയായ സ്ത്രീയാണ്. ഭാര്യ, മകൾ, സുഹൃത്ത് എന്നിവയെല്ലാം എന്റെ അംശങ്ങളാണ്. ഇതിൽ ഏതെങ്കിലുമൊന്ന് വേണ്ടെന്ന് വെച്ചാൽ ഞാൻ അപൂർണയാണ്. മാതൃത്വമെന്നത് എന്റെ വ്യക്തത്തിലെ മനോഹരമായ ഒരു ഭാ​ഗമാണ്. ഇത്രയും മനോഹരമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എല്ലാ അമ്മമാർക്കും സങ്കൽപ്പങ്ങളുണ്ടാകും. എന്നാൽ നമ്മൾ അനുഭവിക്കുമ്പോഴാണ് അതിന്റെ ആഴം മനസിലാവുകയെന്നും അഭിരാമി ചൂണ്ടിക്കാട്ടി.

എന്നെ ഏറ്റവും കൂടുതൽ ബാധിക്കുക ഏറ്റവും അടുപ്പമുള്ളവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴാണ്. പണം, വർക്ക് തുടങ്ങിയ ദിവസേനയുള്ള സ്ട്രസുകളൊന്നും അധികം ബാധിക്കില്ല. പക്ഷെ എന്റെ ആളുകളെ തൊട്ടാൽ മുഖം മാറും, വേറെ അഭിരാമിയാകുമെന്നും നടി പറഞ്ഞു. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിലും ദത്തെടുക്കലിനെക്കുറിച്ച് അഭിരാമി സംസാരിച്ചി‌ട്ടുണ്ട്.

ദത്തെടുക്കലിനെ സാധാരണ പോലെയാണ് കുടുംബം കണ്ടത്. ഒരിക്കലും എന്തുകൊണ്ടെന്ന ചോദ്യം വന്നിട്ടില്ലെന്നും അഭിരാമി വ്യക്തമാക്കി. ​ഗരുഡൻ ആണ് അഭിരാമിയുടെ പുതിയ ചിത്രം. ഏറെനാളുകൾക്ക് ശേഷം നടി അഭിനയിച്ച മലയാള സിനിമയാണിത്. സുരേഷ് ​ഗോപി, അരുൺ വർമ എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് അരുൺ വർമയാണ്.

Read more about: abhirami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X