ജീവിതം മാറി; ഞാൻ ജോലിക്ക് പോകുന്ന ആളാണെന്ന് മകൾ മനസിലാക്കുന്നു; ഭർത്താവിനെക്കുറിച്ചും അഭിരാമി
പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ്, പത്രം തുടങ്ങിയ സിനിമകളിലൂടെയാണ് അഭിരാമി മലയാളത്തിൽ ശ്രദ്ധ നേടുന്നത്. ഒരു ഘട്ടത്തിൽ കരിയറിൽ നിന്ന് മാറി നിന്ന അഭിരാമി ഇന്ന് സിനിമാ രംഗത്ത് സജീവമാണ്. അടുത്തിടെയാണ് അഭിരാമിയുടെയും ഭർത്താവ് രാഹുൽ പവനന്റെയും ജീവിതത്തിലേക്ക് മകൾ കൽക്കി കടന്ന് വന്നത്. ദത്തെടുക്കലിലൂടെയാണ് ദമ്പതികൾ സ്വീകരിച്ചത്.
മാതൃകാപരമായ ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമിയിപ്പോൾ. ദത്തെടുക്കൽ എന്ന വ്യക്തിപരമായ തീരുമാനമാണ്. വോട്ട് ചെയ്യൂ എന്ന് പറയുന്നത് പോലെ ദത്തെടുക്കൂ എന്ന് ആളുകളോട് പറയാൻ പറ്റില്ല. അങ്ങനെ ഒരു ഐഡിയ ഉണ്ടെങ്കിൽ ശരിയായ വഴിയിലൂടെ പോകണം. ഇപ്പോഴും ചിലർ നിയമവിരുദ്ധമായി ദത്തെടുക്കുന്നുണ്ട്. ഭാവിയിൽ അതൊരു പ്രശ്നമായിരിക്കും. കുഞ്ഞ് വളർന്ന് വരുമ്പോൾ അതിനോട് എന്ത് മറുപടി പറയണമെന്ന് ആലോചിച്ച് ചെയ്യണം.

ആ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ആലോചിച്ച് ചെയ്യുക. കുഞ്ഞിന് ജന്മം നൽകുന്നത് കാലാകാലങ്ങളായി ചെയ്യുന്നതാണ്. എന്നാൽ ദത്തെടുക്കൽ വ്യത്യസ്തമാണ്. അതിന് വേണ്ട തയ്യാറെടുപ്പ് നടത്തണമെന്നും അഭിരാമി വ്യക്തമാക്കി. കുഞ്ഞ് വന്ന ശേഷം തങ്ങളുടെ ജീവിതം തലകീഴായി മാറിയെന്നും അഭിരാമി ചിരിച്ച് കൊണ്ട് പറഞ്ഞു. ഏത് അച്ഛനോടും അമ്മയോടും ചോദിച്ചാലും അത് തന്നെയാണ് പറയുക. അവൾ നമ്മുടെ പ്രയോരിറ്റിയാവും.
നമ്മളെടുക്കുന്ന ഓരോ തീരുമാനത്തിലും മകളെ പരിഗണിക്കും. അത് സ്വാഭിവകമാണ്. ജീവിതം മകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ പോകുന്നതെന്നും അഭിരാമി പറയുന്നു. ഷൂട്ടിംഗ് പത്ത് ദിവസത്തിൽ കൂടുതലുണ്ടെങ്കിൽ മകളും എനിക്കൊപ്പം ഉണ്ടാവും. ഞങ്ങൾക്ക് ആയയുണ്ട്. എനിക്കൊപ്പം നിരവധി സെറ്റുകളിൽ അവളുണ്ട്. അമ്മ വീടിന് പുറത്ത് പോയി ജോലി ചെയ്യുന്ന ആളാണെന്ന് ചെറിയ പ്രായം മുതലേ അവൾക്ക് അറിയാം.
അവളത് ഉൾക്കൊള്ളുന്നു. ഞാൻ ഇല്ലാത്തതിന്റെ പേരിൽ ബഹളം വെക്കില്ല. ഞാനില്ലാത്ത വിടവ് 200 ശതമാനവും ഭർത്താവ് നികത്തുന്നു. പക്ഷെ എന്റെ സ്യൂട്ട്കേസെല്ലാം പുറത്ത് വരുമ്പോൾ അവളുടെ മൂഡ് മാറുമെന്നും അഭിരാമി വ്യക്തമാക്കി. ഇന്ന് താൻ പുറമേയുള്ള ഭംഗിക്കപ്പുറം ആരോഗ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അഭിരാമി വ്യക്തമാക്കി. മാനസികമായി താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അഭിരാമി സംസാരിച്ചു.
എനിക്ക് ഡിപ്രഷൻ ആയിരുന്നില്ല. ഫ്രീം ഫ്ലോട്ടിംഗ് ആംങ്സൈറ്റി ഡിസോർഡർ ആയിരുന്നു. പെട്ടെന്ന് എനിക്ക് ആങ്സൈറ്റി വരും. കാർ ഡ്രെെവ് ചെയ്ത് കൊണ്ടിരിക്കവെ പെട്ടെന്ന് ആങ്സൈറ്റി വന്നിട്ടുണ്ട്. എന്തുകാെണ്ടെന്ന് അറിയില്ല. പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് കാരണമാണ് ഇങ്ങനെ വന്നത്.
എന്റെ അടുത്ത സുഹൃത്തിനോട് ഇക്കാര്യം പങ്കുവെച്ചു. എനിക്കും ഇത് പോലെ നടന്നിട്ടുണ്ട്, ഞാനിങ്ങനെയാണ് ചെയ്തത്, ഈ തെറാപ്പി ട്രെെ ചെയ്യെന്ന് പറഞ്ഞു. ഞാനത് ചെയ്തു. ഓരോ ഘട്ടങ്ങളായി അതിനെ അതിജീവിക്കാൻ പഠിച്ചു. അതെന്റെ ജീവിതത്തിൽ നിന്ന് പോയോ എന്നറിയില്ല. പക്ഷെ ഭയക്കുന്നില്ല. പാനിക്ക് അറ്റാക്ക് വരുമ്പോൾ മരിച്ച് പോകുമോ എന്ന് പോലും തോന്നുമെന്നും അഭിരാമി തുറന്ന് പറഞ്ഞു. ഗലാട്ട തമിഴിനോടാണ് പ്രതികരണം.


Click it and Unblock the Notifications











