അന്ന് ഞങ്ങൾ പിരിഞ്ഞതായിരുന്നു, വീണ്ടും ഒന്നിച്ചതിങ്ങനെ; രാഹുലിന്റെ അമ്മ ചില്ലറക്കാരിയല്ലെന്നും അഭിരാമി
പ്രണയ വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി അഭിരാമി. രാഹുൽ പവനൻ എന്നാണ് അഭിരാമിയുടെ ഭർത്താവിന്റെ പേര്. സ്കൂൾ കാലത്ത് തുടങ്ങിയ പ്രണയമാണിതെന്ന് അഭിരാമി പറയുന്നു. ഹെെ സ്കൂളിൽ വെച്ചാണ് ഞങ്ങൾ കണ്ടത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. എനിക്കും ഇഷ്ടമുണ്ടായിരുന്നു. അതിന് ശേഷം ഞാൻ അഭിനയിക്കാൻ പോയി. അത് മാച്ച് ചെയ്യാൻ അദ്ദേഹവും ശ്രമിച്ചു. പക്ഷെ ഞാൻ തിരക്കിലായിരുന്നു. അതോടെ ബന്ധം വേണ്ടെന്ന് വെച്ച് ഞങ്ങൾ പിരിഞ്ഞു. പിന്നീട് വീണ്ടും യുഎസിൽ വെച്ച് കണക്‌ട് ചെയ്തു. ബെസ്റ്റ് ഫ്രണ്ടായി. അങ്ങനെ വീണ്ടും ഇഷ്ടത്തിലായി. പെട്ടെന്നൊരു നിമിഷം കൊണ്ട് സംഭവിച്ചതല്ല. പതിയെ ആണ് പ്രണയത്തിലായത്. സൗഹൃദമെന്ന അടിത്തറ ശരിക്കും സഹായിച്ചു.
ഞങ്ങൾ രണ്ട് പേരും തിരുവനന്തപുരംകാരാണ്. ഒരേ പശ്ചാത്തലത്തിൽ നിന്നുള്ളവർ. ഞങ്ങളുടെ മൂല്യ ബോധം ഒരുപോലെയാണ്. വ്യക്തികളെന്ന നിലയിൽ വളരാൻ ഞങ്ങൾ പരസ്പരം അനുവദിച്ചു. എങ്ങനെ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നതാണ് എനിക്ക് രാഹുലിൽ ഇഷ്ടപ്പെട്ടത്. രാഹുലിന്റെ അമ്മ വളരെ സ്ട്രോങ്ങാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സയന്റിസ്റ്റുകളിൽ ഒരാൾ. ഒരുപാട് നാഷണൽ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഒപ്പം രാഹുലിന്റെ ജീവിതത്തിലെ സ്ട്രോങ് മദർ ഫിഗറും. തന്റെ സ്വപ്നങ്ങൾക്ക് തടസം നിൽക്കുന്നയാളല്ല രാഹുലെന്നും അഭിരാമി പറഞ്ഞു.

കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് ഇന്ന് അഭിരാമി. അമേരിക്കയിലായിരുന്നു കുറേക്കാലം ഭർത്താവിനൊപ്പം നടി. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ച് വന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അഭിരാമി സിനിമാ രംഗം വിട്ട് പഠനത്തിന് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്. തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ശ്രദ്ധേയ റോളുകൾ ലഭിക്കുന്ന സമയം. തിരിച്ച് വരവിലും അഭിരാമിക്ക് തുടരെ സിനിമകൾ ലഭിച്ചെങ്കിലും ശ്രദ്ധേയ റോളുകൾ വിരളമാണ്. കൽക്കി എന്നാണ് അഭിരാമിയുടെയും രാഹുൽ പവനന്റെയും മകളുടെ പേര്. ദത്തെടുക്കലിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. കുട്ടികൾ വേണ്ടെന്നായിരുന്നു ആദ്യം ഇവരുടെ തീരുമാനം.
കുട്ടികളേ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ജനസംഖ്യ, ആഗോള താപനം തുടങ്ങിയവയെക്കുറിച്ചെല്ലാം ആലോചിക്കുമ്പോൾ എന്തിാണ് കുട്ടികൾ എന്ന് തോന്നിയിരുന്നെന്ന് ഒരു അഭിമുഖത്തിൽ അഭിരാമി പറഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് കുഞ്ഞ് വേണമെന്ന ആഗ്രഹം വന്നു. കല്യാണത്തിന് മുമ്പേ ദത്തെടുക്കലിനെക്കുറിച്ച് ഭർത്താവ് രാഹുലുമായി ചർച്ച ചെയ്തിരുന്നു.

രാഹുലിനത് കുഴപ്പമില്ലായിരുന്നു. പ്രോഗ്രസീവായ കുടുംബമാണ്, കല്യാണം കഴിഞ്ഞ് ഇത്രയും വർഷമായി, കുട്ടികളെക്കുറിച്ച് ആലോചിക്കുന്നില്ലേ എന്ന് അച്ഛനും അമ്മയും ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. ഞാൻ ഒറ്റ മകളാണ്. രാഹുലും ഒറ്റ മകനാണ്. ദത്തെടുക്കലിന് കുടുംബത്തിൽ നിന്നും എതിർപ്പില്ലായിരുന്നു. ദത്തെടുത്താലും സ്വന്തം കുഞ്ഞ് തന്നെയാണ്. ഒരു വ്യത്യാസവും ഇല്ല. തന്റെ കുടുംബത്തിലെ ആദ്യത്തെ ദത്തെടുക്കലല്ല ഇതെന്നും അഭിരാമി തുറന്ന് പറഞ്ഞു.
2009 ലാണ് അഭിരാമി വിവാഹിതയാകുന്നത്. ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെയാണ് മലയാളികൾ ഇപ്പോഴും അഭിരാമിയെ ഓർക്കുന്നത്. അതിന് ശേഷം നിരവധി സിനിമകൾ ചെയ്തെങ്കിലും അഭിരാമി ഈ ചിത്രത്തിന്റെ പേരിൽ ഇന്നും അറിയപ്പെടുന്നു. അതേസമയം സിനിമയിലെ ആശയവുമായി തനിക്ക് ഇന്നത്തെ കാലഘട്ടത്തിൽ യോജിക്കാൻ പറ്റില്ലെന്ന് അഭിരാമി വ്യക്തമാക്കിയതാണ്. ഇതിന്റെ പേരിൽ സംവിധായകൻ രാജസേനൻ അഭിരാമിയെ വിമർശിച്ചിട്ടുമുണ്ട്. വിവാഹ ബന്ധത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് സിനിമയിലെന്ന വിമർശനം പലപ്പോഴായി വന്നിരുന്നു.
അഭിരാമിയെ വീണ്ടും ശ്രദ്ധേയ വേഷങ്ങളിൽ കാണാൻ മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











